»   » ദീലിപ് മികച്ച നടന്മാരില്‍ ഒരാളാണ്; 'പിന്നെയും' മനസിലാവാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല!

ദീലിപ് മികച്ച നടന്മാരില്‍ ഒരാളാണ്; 'പിന്നെയും' മനസിലാവാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല!

Written By:
Subscribe to Filmibeat Malayalam

ദിലീപും കാവ്യ മാധവനും നായിക നായകന്മാരായി അഭിനയിച്ച് അവസാനമിറങ്ങിയ സിനിമയായിരുന്നു 'പിന്നെയും'. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ 2016 ലായിരുന്നു റിലീസിനെത്തിയത്. സിനിമയ്ക്ക് കഥ ഒരുക്കിയതും അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു. ക്രൈം ഡ്രാമ ഫിലിമായി നിര്‍മ്മിച്ച സിനിമയുടെ ഇതിവൃത്തം പ്രണയമായിരുന്നു.

മമ്മൂട്ടി എന്ന് വിളിച്ചതിന് ഫാന്‍സിന്റെ പൊങ്കാല! ദുല്‍ഖര്‍ എങ്ങനെ ഇനി വാപ്പച്ചി എന്ന് വിളിക്കും?


മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ ദിലീപാണെന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'പിന്നെയും' ആണെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സംവിധായകന്‍ പറയുന്നു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്..


ഏറ്റവും ഇഷ്ടപ്പെട്ട സിനിമ

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ദിലീപ്. തന്റെ സിനിമകള്‍ എല്ലാകാലത്തും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്ത സമയത്ത് ആരും അത് അംഗീകരിച്ചിരുന്നില്ല. മുഖാമുഖം എന്ന സിനിമ കമ്യൂണിസത്തിന് എതിരാണെന്ന പ്രചരണവും ഉണ്ടായിരുന്നു. ഇപ്പോള്‍ പിന്നെയും എന്ന സിനിമയെയും വിമര്‍ശിക്കുന്നു. എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ സിനിമ അത് പിന്നെയും ആണെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ ജോണ്‍ സാമുവലുമായി സംസാരിക്കവെയായിരുന്നു അടൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.


തിരക്കഥ എഴുതാന്‍ പഠിപ്പിക്കണ്ട..

സ്‌കൂളുകളില്‍ കുട്ടികളെ തിരക്കഥ എഴുതാനും സിനിമ നിര്‍മ്മിക്കാനോ സംവിധാനം ചെയ്യാനും പഠിപ്പിക്കണ്ട ആവശ്യമില്ല. എന്നാല്‍ കുട്ടികളെ വായനയിലേക്കും കലകളെയും കലകാരന്മാരെയും മനസിലാക്കാനുള്ള പരിശീലനമാണ് നല്‍കേണ്ടതെന്നും അടൂര്‍ പറയുന്നു. ഒരു സംവിധായകന് തന്റെ സിനിമ നിര്‍മ്മിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നതാണ് തിരക്കഥ. അത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറയുന്നു.


സിനിമയില്‍ ഒന്നും ചെയ്യാനില്ല

ചിത്രീകരണത്തിന് മുന്‍പുള്ള തിരക്കഥയുടെ രൂപം വേറെയായിരിക്കും. തിരക്കഥയില്‍ നിന്നും ഒരുപാട് വളര്‍ന്നിട്ടാണ് സിനിമയുണ്ടാവുന്നത്. തന്റെ പ്രസിദ്ധീകരിക്കപ്പെട്ട തിരക്കഥകള്‍ പൂര്‍ത്തിയായ സിനിമകളെ അവലംബിച്ച് മാത്രമാണ്. നാടകം എഴുതുക, അഭിനയിക്കു, കഥ, കവിത, നോവല്‍ തുടങ്ങിയവ എഴുതുകയോ ചെയ്യാത്തവര്‍ക്ക് സിനിമയില്‍ ഒന്നും തന്നെ ചെയ്യാനില്ലെന്നാണ് അടൂര്‍ പറയുന്നത്.


ലോക സിനിമകള്‍ കാണണം..

സിനിമ എന്താണെന്ന് മനസിലാവണമെങ്കില്‍ ലോക സിനിമകള്‍ കാണണമെന്നാണ് അടൂര്‍ പറയുന്നത്. ഒരു സിനിമ സംസ്‌കാരം ഉണ്ടാകണം. സിനിമകളെ വിമര്‍ശിക്കുന്നവരില്‍ പലര്‍ക്കും സിനിമ എന്താണെന്ന് അറിയാത്തവരാണെന്നും, മലയാള സിനിമ ആശങ്കപ്പെടുത്തിയിരുന്ന കാലം ഉണ്ടായിരുന്നെന്നും അടൂര്‍ പറയുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.
ജയസൂര്യയെ ജനപ്രിയനെന്ന് അറിഞ്ഞ് വിളിക്കാം! മേക്കോവറെന്ന് പറഞ്ഞാല്‍ ഇതാണ്, ആരും ഇഷ്ടപ്പെട്ട് പോവും!


ദയവ് ചെയ്ത് ആ സിനിമ ഭാര്യമാരെ കാണിക്കരുത്! സംവിധായകന്‍ രഞ്ജിത്ത് സിനിമയെ കുറിച്ച് വെളിപ്പെടുത്തുന്നു

English summary
Adoor Gopalakrishnan aout Dileep's Pinneyum

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam