TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പുലിമുരുകന് എങ്ങനെ സെന്‍സറിംഗിൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാവാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
ഒരു സിനിമ ഒരുക്കി കഴിഞ്ഞാല്‍ അണിയറ പ്രവര്‍ത്തകര്‍ ഏറ്റവുമധികം പേടിക്കുന്നത് സെന്‍സര്‍ഷിപ്പ് ലഭിക്കുന്നതിന് വേണ്ടിയാണ്. സിനിമയില്‍ സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്ന് തുറന്ന് പറഞ്ഞ് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ എത്തിയിരിക്കുകയാണ്. വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. കുരിശുംമൂട് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വഹിക്കുന്നതിനിടയിലായിരുന്നു അടൂര്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം ഉദാഹരണമാക്കിയാണ് അദ്ദേഹം പറഞ്ഞത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.
ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ല. അത്തരം സിനിമകള്‍ നിരോധിക്കണമെന്നാണ് അടൂരിന്റെ അഭിപ്രായം. സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന സിനിമയുടെ മേന്മയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് യാഥര്‍ഥ്യമെന്നും അടൂര്‍ പറയുന്നു.