twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെന്ന നടന്‍ ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല, ചേരാത്ത വേഷങ്ങളില്‍ കാണാറില്ലെന്ന് അടൂർ

    |

    മലായാള പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. 1971ൽ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്ക വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകൾ. നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ലെന്നാണ് അടൂർ പറയുന്നത്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    mammootty- adoor gaopala krishnan

    അടൂരിന്റെ വാക്കുകൾ ഇങ്ങനെ... ''മലയാള സിനിമയിലായാലും തമിഴ് സിനിമയിലായാലും വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടിച്ച് രമിച്ചുപോന്നിട്ടുള്ള താരങ്ങള്‍ നമുക്ക് അപരിചതരല്ലെന്നും എന്നാല്‍ ഇത്തരം കോപ്രായങ്ങള്‍ കാണിക്കാത്ത നടനാണ് മമ്മൂട്ടി. എഴുപതാം വയസിലും നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ല.

    സാമന്തയ്ക്ക് വിവാഹാലോചന, നാഗചൈതന്യയോട് അനുവാദം ചോദിക്കാൻ പറഞ്ഞ് നടി, വൈറലാവുന്നുസാമന്തയ്ക്ക് വിവാഹാലോചന, നാഗചൈതന്യയോട് അനുവാദം ചോദിക്കാൻ പറഞ്ഞ് നടി, വൈറലാവുന്നു

    ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം നായകവേഷങ്ങള്‍ ചെയ്തിട്ടുള്ള അപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്നും ഈ ദീര്‍ഘകാല താരജീവിതത്തിന്റെ രഹസ്യം അന്വേഷിച്ചു ചെല്ലുമ്പോള്‍ കണ്ടെത്തുന്ന അറിവുകള്‍ ലളിതമെന്ന പോലെ അനുകരണീയവുമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

    അഭിനയസിദ്ധിയും അര്‍പ്പണ ബുദ്ധിയും ഈ നടനില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. അതുപോലെ പ്രധാനമാണ് അദ്ദേഹം കൃത്യായി പാലിച്ചുപോരുന്ന നിഷ്ടകള്‍. തന്റെ ഉടലും കുരലും കര്‍ശനമായ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധ്യം ഈ നടന് സ്വതസിദ്ധമാണ്. ക്രമീകൃതാഹാരത്തിലും വ്യായാമത്തിലും പതിപ്പിക്കുന്ന സവിശേഷമായ ശ്രദ്ധ അനന്യസാധാരണം തന്നെ. എത്ര വമ്പന്‍ കമ്പനിയുടെ പ്രൊഡക്ഷനായാലും തനിക്കാവശ്യമുള്ള സമീകൃതാഹാരം പാചകം ചെയ്യാന്‍ വിദഗ്ധനായ ഒരു കുശിനിക്കാരന്‍ മമ്മൂട്ടിക്കൊപ്പമുണ്ടാകും," അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    നേരത്തെ മമ്മൂട്ടിക്കൊപ്പം സിനിമകൾ ചെയ് അനുഭവവും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മനോരമ ഓൺലൈനിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങിനു മുൻപു തിരക്കഥ വായിക്കാൻ തരുമോ എന്ന് ആദ്യമായി എന്നോടു ചോദിച്ച നടനാണു മമ്മൂട്ടി എന്നാണ് അടൂർ പറയുന്നത്.നിരന്തര പരിശ്രമം, സ്വതസിദ്ധമായ അഭിനയ സാമർഥ്യം, തൊഴിലിനോടുള്ള പ്രതിബദ്ധത, ഒരു വേഷം ലഭിച്ചാൽ അതു പരമാവധി നന്നാക്കാനുള്ള ശ്രമം, ഏതു സിനിമയിൽ അഭിനയിക്കണമെന്നു സ്വയം തീരുമാനിക്കാനുള്ള കഴിവ് എന്നിവയാണു മമ്മൂട്ടിയെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്നും അദ്ദേഹ പറയുന്നു.

    അനന്തരം സിനിമയിൽ അപ്രധാന വേഷം അല്ലെന്ന് അറിഞ്ഞു കൊണ്ടാണ് മമ്മൂട്ടി അഭിനയിച്ചതെന്നും അടൂർ പറയുന്നു,താരമായി തിളങ്ങി നിൽക്കുമ്പോഴാണ് 'അനന്തര'ത്തിലേക്കു ഞാൻ വിളിച്ചത്. സിനിമയിൽ കണ്ടുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊച്ചിയിലെ വീട്ടിൽ പോയാണു ക്ഷണിച്ചത്. ആദ്യ കൂടിക്കാഴ്ച അന്നാണ്. പ്രധാന കഥാപാത്രം ചെയ്യുന്നത് അശോകനാണെന്നും ജ്യേഷ്ഠതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയെപ്പോലെ ഒരാൾ തന്നെ വേണമെന്നും പറഞ്ഞു. ആ വേഷം അപ്രധാനം അല്ലെന്ന ബോധ്യത്തോടെ അദ്ദേഹം സമ്മതിച്ചതായും അടൂർ മനോരമ ഓൺലൈനിൽ എഴുതി ആർട്ടിക്കിളിൽ പറയുന്നു.

    കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അതായിരിക്കും എന്റെ ലോകം, അമ്മയാവുന്നതിനെ കുറിച്ച് സാമന്ത പറഞ്ഞത്...കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അതായിരിക്കും എന്റെ ലോകം, അമ്മയാവുന്നതിനെ കുറിച്ച് സാമന്ത പറഞ്ഞത്...

    Recommended Video

    മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

    ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി സിനിമയിൽ സജീവമായിട്ടുണ്ട്. വൺ, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രം. തിയേറ്റർ റിലീസായിട്ടായിരുന്നു ചിത്രം എത്തിയത്. ഭീഷ്മപർവ്വം പുഴു തുടങ്ങിയ ചിത്രങ്ങളാണ് ന‍ടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഭീഷ്മപർവ്വത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിട്ടുണ്ട്.ഭീഷ്മ പർവ്വത്തിലെ നടന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു.ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു ഇത്. ബിഗ് ബി സിനിമയുടെ സംവിധായകൻ അമൽ നീരദാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ ടീമിന്റെ ബിലാലിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

    Read more about: adoor gopalakrishnan mammootty
    English summary
    Adoor Goplakrishnan Opens Up Mammootty Movie Character Selection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X