»   » മോളിവുഡില്‍ അവിഹിതം പൂക്കുന്നു

മോളിവുഡില്‍ അവിഹിതം പൂക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Cocktail-Chappa Kurishu-Traffic
കോക്ക്‌ടെയില്‍, ട്രാഫിക്ക്, ചാപ്പ കുരിശ്, ബ്യൂട്ടിഫുള്‍ 'ഈ അടുത്ത കാലത്താ'യി മലയാളി പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച സിനിമകളിലെ ഒരു പ്രധാന ചേരുവയെന്തെന്ന് പറയാമോ? ത്രില്ലിങ് കഥ, സസ്‌പെന്‍സ്, വേറിട്ട ആഖ്യാനശൈലി എന്നൊക്കെയാവും നിങ്ങള്‍ പറഞ്ഞുവരുന്നത്. എന്നാല്‍ ഇതൊന്നുമല്ല അവിഹിതം എന്ന് സിംപിളായി ഉത്തരം പറയാം.

നവാഗത സംവിധായകര്‍ അണിയിച്ചൊരുക്കിയ ഈ സിനിമകളെല്ലാം നഗരപ്രേക്ഷകരെയായിരുന്നു കൂടുതല്‍ ആകര്‍ഷിച്ചത്. അവര്‍ കാണാനും കേള്‍ക്കാനും ആഗ്രഹിച്ച വിഭവങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു ഈ സിനിമകളില്‍.

പ്രേക്ഷകരുടെ മനസ്സിലുള്ള ആഗ്രഹങ്ങളാണ് സ്‌ക്രീനിലൂടെ പ്രതിഫലിയ്ക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. ഒരുപക്ഷേ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ അവര്‍ മടിയ്ക്കുമെങ്കിലും സ്‌ക്രീനില്‍ ഈ അവിഹിതങ്ങളെല്ലാം മിന്നിമറയുന്നത് കാണാന്‍ അവര്‍ ആഗ്രഹിയ്ക്കുന്നുണ്ട്.

കോക്ക്‌ടെയില്‍ മുതില്‍ ബ്യൂട്ടിഫുള്‍ വരെയുള്ള സിനിമകളില്‍ ലൈംഗികത, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, പങ്കാളികളുടെ അവിഹിതബന്ധങ്ങള്‍ തുടങ്ങിയവയ്‌ക്കൊന്നും ഒരു ക്ഷാമവുമുണ്ടായിരുന്നില്ല. ഈ സിനിമകള്‍ക്കെല്ലാം പൊതു സമൂഹത്തില്‍ പ്രത്യകിച്ച് നഗരങ്ങളില്‍ സ്വീകാര്യത ലഭിച്ചത് മലയാളിയുടെ മാറുന്ന മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്.

നേരത്തെയും ഇത്തരം ചൂടന്‍ രംഗങ്ങളും സംഭാഷണങ്ങളുമെല്ലാം ചെറിയ രീതിയിലെങ്കിലും മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഇതൊരു സാധാരണ സംഭവമായി തന്നെ പ്രേക്ഷകര്‍ സ്വീകരിയ്ക്കുകയാണ്.

മറ്റൊരു അതിശയകരമായ കാര്യം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബപ്രേക്ഷകര്‍ പോലും ഈ സിനിമകളെ സ്വീകരിച്ചുവെന്നതാണ്. സ്വീകരണമുറിയിലെ സീരിയിലുകളിലെ അവിഹിതതഗാഥകള്‍ ഇവരുടെ മനസ്സുകളെയും സ്വാധീനിച്ചുവെന്ന് വേണം കരുതാന്‍. ഇതൊക്കെ നമ്മുടെ സിനിമയ്ക്കും പ്രേക്ഷകര്‍ക്കും നല്ലതാണോ? കാലം തന്നെ അതിനുത്തരം പറയട്ടെ...

English summary
Believe it or not, Adultery seems to be the new mantra in Mollywood!Or take a look at some of the recent hits. The latest in the list is Ee Adutha Kaalathu, which is soon gaining popularity especially among the urban viewers.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam