twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോഴും ആ കഥാപാത്രത്തിന്റെ നിഴലിൽ! സാഹോ തനിക്ക് അഗ്‌നിപരീക്ഷ,വെളിപ്പെടുത്തി പ്രഭാസ്

    |

    രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി നടൻ പ്രഭാസിന്റെ കരിയറിൽ വൻ ഹൈപ്പാണ് സൃഷ്ടിച്ചത്. ലോക സിനിമയിൽ തന്നെ താരത്തിന്റെ പ്രകടനം ചർച്ചയായിരുന്നു. ബാഹുബലിയ്ക്ക് ശേഷം പുറത്തു വരുന്ന പ്രഭാസ് ചിത്രമാണ് സാഹോ. ബിഗ് ബജറ്റ് ചിത്രമായ സാഹോ പ്രദർശനത്തിനെത്തുകയാണ്.

    സാഹോ തനിയ്ക്കൊരു അഗ്നി പരീക്ഷയാണെന്ന് പ്രഭാസ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഹുബലി എന്ന കഥാപാത്രത്തിന്റെ നിഴലിൽ ഇപ്പോഴും തന്നെ പിന്തുടരുന്നുണ്ടെന്നും അതിൽ നിന്ന് പുറത്ത കടക്കാനുള്ള ശ്രമകരമായ ദൗത്യമാണ് ചിത്രത്തിലൂടെ നടത്തുന്നതെന്നും പ്രഭാസ് പറയുന്നു.

    സാഹോ എന്നാൽ

    സാഹോ എന്നാൽ ജയ് ഹോ എന്നാണ് അർഥം. പരീക്ഷണങ്ങളിലൂടെ കടന്നു പോയി വിജയം നേടുന്ന നായകന്റെ കഥയാണിത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.കഥയ്ക്കൊപ്പം തീപാറുന്ന സംഘട്ടനങ്ങളും അതിശയിപ്പിക്കുന്ന ടെക്നോളജിയും സാഹോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

     ബാഹുബലി ഇമേജ്

    ഇപ്പോഴും ബാഹബലി ഇമേജ് തന്നിൽ നിന്ന് വിട്ട് പോയിട്ടില്ലെന്നും താരം വ്യക്തമാക്കി.ബാഹുബലി ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം പൊതു ഇടങ്ങളിലെത്തുമ്പോഴെല്ലാം ആ പേരുകൂട്ടിയാണ് എന്നെ എല്ലാവരും വിളിച്ചിരുന്നത്. സാഹോ എനിക്കൊരു അഗ്‌നിപരീക്ഷയാണെന്നും ഈ ഇമേജിൽ നിന്ന് പുറത്തു കടക്കാനുളള ശ്രമകരമായൊരു ദൗത്യമാണ് ഈ ചിത്രത്തിലൂടെ നടത്തുന്നതെന്നും പ്രഭാസ് പറഞ്ഞു.

     വിട്ട് വീഴ്ചയില്ലാത്ത ടീം

    അവതരണത്തിൽ യാതൊരു തരത്തിലുള്ള വിട്ട് വീഴ്ചയും കാണിക്കാത്ത ടീമാണ് സാഹോയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.കലാസംവിധാനം നിര്‍വഹിച്ച സാബുസിറിള്‍ സിനിമയിലെ ഓരോ രംഗവും മനോഹരമായാണ് ഒരുക്കിയത്. ഗാനരംഗങ്ങളും ആക്ഷന്‍ സീക്വന്‍സുകളും കോടികള്‍ ചെലവിട്ടാണ് ചിത്രീകരിച്ചത് . തന്റെ അഭിനയ ജീവിതത്തിൽ സാഹോ ഒരു മുതൽ കൂട്ടാകുമെന്നുള്ള പ്രതീക്ഷയും താര പങ്കുവെയ്ക്കുന്നുണ്ട്.

     ഉമ്മയും വാപ്പയും മിശ്രവിവാഹിതര്‍! ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത്, പ്രതികരിച്ച് നജീം അർഷാദ് ഉമ്മയും വാപ്പയും മിശ്രവിവാഹിതര്‍! ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത്, പ്രതികരിച്ച് നജീം അർഷാദ്

     സാഹോ  തിരഞ്ഞെടുത്തത്

    വളരെ ആലോചിച്ച് തിരഞ്ഞെടുത്ത ചിത്രമാണ് സാഹോ. ചിത്രത്തിന്റെ തിരക്കഥയുടെ കരുത്തും കഥാപാത്രത്തിന്റെ പ്രസക്തിയുമാണ് സാഹോ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം പറഞ്ഞു. ബാഹുബലി നൂറ്റാണ്ടുകള്‍ പുറകിലുള്ള കഥയാണ് പറയുന്നതെങ്കില്‍ സാഹോയിലെ നായകന്‍ ജീവിക്കുന്നത് ഇന്നത്തെ ലോകത്താണ്. വര്‍ഷങ്ങളായി പരിചയമുള്ള ഒരു സംഘമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളതെന്നും താരം പറഞ്ഞു.

    അന്ന് ജീവിതം പോയത് വല്ലാത്ത അവസ്ഥയിലൂടെ! ഗുരുവായൂരിൽ നിന്ന് കിട്ടിയത് പുതുജീവൻ, മനസ് തുറന്ന് ചിത്രഅന്ന് ജീവിതം പോയത് വല്ലാത്ത അവസ്ഥയിലൂടെ! ഗുരുവായൂരിൽ നിന്ന് കിട്ടിയത് പുതുജീവൻ, മനസ് തുറന്ന് ചിത്ര

     ചിത്രത്തിലെ  ഡബ്ബിങ്

    ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് സാഹോ ചിത്രീകരിച്ചിരിക്കുന്നത്.മലയാളം, കന്നഡ, തമിഴ് ഭാഷകളിലേക്ക് ചിത്രം എത്തുന്നുണ്ട്. ഹിന്ദി എഴുതാനും വായിക്കാനും അറിയാം. എന്നാൽ ഒഴുക്കോടെ സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കഥാപാത്രത്തിന് സ്വന്തം ശബ്ദംതന്നെ നല്‍കണമെന്നത് തന്റെ ആഗ്രഹമായിരുന്നു. അതിനായി ഡയലോഗുകള്‍ പഠിച്ചെടുത്താണ് പറഞ്ഞത്. ചിത്രത്തിലെ നായിക ശ്രദ്ധകപൂർ ഉൾപ്പെടെയുള്ളവർ സാഹയിച്ചു.

    English summary
    after bahubeli why choose saaho movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X