For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക അൽപം പോലും മാറിയിട്ടില്ല, കേണല്‍ രവി വര്‍മ തമ്പുരാനും സ്വാതിയും വീണ്ടും കണ്ടപ്പോൾ...

  |

  പ്രിയദർശൻ- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു മേഘം. 1999ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിൽ കേണൽ രവി വർമ്മ തമ്പുരാൻ എന്ന കഥാപാത്രത്തെയായിരുന്നു മെഗാസ്റ്റാർ അവതരിപ്പിച്ചത്. മെഗാസ്റ്റാറിനോടൊപ്പം ദിലീപും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. പൂജ ബത്ര, പ്രിയ ഗിൽ എന്നിവരായിരുന്നു നായികമാരായി എത്തിയത്. സിനിമ പോലെ തന്നെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി പൂജയുടെ രണ്ടാമത്തെ മലയാള ചിത്രമായിരുന്നു ഇത്. സ്വാതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഈ ചിത്രം ചർച്ചയാവാറുണ്ട്.

  Pooja Batra,

  ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം സ്വാതിയും രവിയും കണ്ടുമുട്ടിയിരിക്കുകയാണ്. പൂജയാണ് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. . ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച

  ."എല്ലാ മേഘം ആരാധകര്‍ക്കും... എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിനൊപ്പം. ഏറെക്കാലത്തിന് ശേഷം നിങ്ങളെ കാണാനായതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ അല്പം പോലും മാറിയിട്ടില്ല," ഫോട്ടോയ്ക്ക് അടിക്കുറിപ്പായി പൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പൂജയുടെ ഭര്‍ത്താവും നടനുമായ നവാബ് ഷായും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു നട പങ്കുവെച്ച ചിത്രം സോഷ്യൽ ആരാധകർക്കിടയിൽ വൈറലായത്. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയതാരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

  മോഹൻലാലിനെ വിമര്‍ശിച്ചിട്ട് കാര്യമില്ല, ആന്റണി പെരുമ്പാവൂര്‍ ചെയ്തതാണ് മര്യാദ...

  പ്രിയദര്‍ശന്റെ തന്നെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് പൂജ മലയാളത്തിൽ എത്തിയത്.മോഹൻലാലിന്റെ നായികയായിട്ടായിരുന്നു മോളിവുഡ് അരങ്ങേറ്റം . ചന്ദ്രലേഖ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പൂജ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഈ ചിത്രത്തിന് ശേഷമാണ് മേഘത്തിലേയ്ക്കും പൂജയെ പ്രിയദർശൻ ക്ഷണിക്കുന്നത്. , ജയറാം നായകനായ ദൈവത്തിന്റെ മകൻഎന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഒക്ടോബർ 27 ന് ആയിരുന്നു നടിയുടെ 45ാം പിറന്നാൾ.

  ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല, വണ്ണം കുറച്ചത് ഇതുകൊണ്ടാണ് ,വെളിപ്പെടുത്തി മഞ്ജു

  മഞ്ജു വാര്യർക്ക് പകരക്കാരിയായിട്ടാണ് പൂജ മലയാളത്തിൽ എത്തുന്നത്. ചന്ദ്രലേഖയിൽ നടി പൂജ ബത്ര ചെയ്ത കഥാപാത്രമായ ലേഖയ്ക്കായി ആദ്യം പരിഗണിച്ചത് മഞ്ജുവിനെ ആയിരുന്നു. എന്നാൽ നടിയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് കഥാപാത്രത്തിലേയ്ക്ക് പൂജയെ കൊണ്ട് വന്നത്. സംവിധായകൻ പ്രിയദർശനാണ് അടുത്തിടെ ഇക്കാര്യം വെളപ്പെടുത്തിയത്. മരയ്ക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംവിധായകൻ മഞ്ജുവിനോട് ഇക്കാര്യം പറഞ്ഞത്. എന്നാൽ ലേഖയായി അഭിനയിക്കാൻ കഴിയാതിരുന്നതിൽ ഏറെ നിരാശയുണ്ടെന്ന് മഞ്ജുവും പറഞ്ഞിരുന്നു. മലയാളത്തിലെ വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ചന്ദ്രലേഖ. ഏകദേശം100 ൽ അധികം ചന്ദ്രലേഖ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്നും ഈ ചിത്രം പ്രേക്ഷകരുടെ സ്വീകരണമുറികളിൽ ഇടം പിടിക്കുന്നുണ്ട്. 1995 ൽ ആണ് പൂജ സിനിമയിൽ എത്തുന്നത്. തുടക്ക കാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായിരുന്നു പൂജ. . അനില്‍ കപൂര്‍ നായകനായ 'നായക്' എന്ന ചിത്രത്തിലൂടെയാണ് പൂജ ശ്രദ്ധിക്കപ്പെടുന്നത്.

  'ഹംഗറിയിലെ തെരുവിലൂടെ നടക്കുന്ന യൂത്ത് പയ്യനെ കണ്ടോ 'മമ്മൂക്ക വേറെ ലെവൽ

  അഖിൽ അക്കിനേനി ചിത്രം ഏജന്റിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹംഗറിയയിലാണ് മമ്മൂട്ടി ഇപ്പോൾ . കഴിഞ്ഞ ദിവസം അവിടെ നിന്നുള്ള തന്റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പ്രചരിക്കുന്നുണ്ട്. പുഴു,ഭീഷ്മപർവം എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മമ്മൂട്ടി ചിത്രങ്ങൾ. റലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: pooja batra mammootty
  English summary
  After Long Time Megham Actress Pooja Batra Visit Mammootty, Pic Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X