»   » വേനലവധിക്ക് പ്രേക്ഷകരെ തേടിയെത്തുന്ന മലയാള ചിത്രങ്ങള്‍!!

വേനലവധിക്ക് പ്രേക്ഷകരെ തേടിയെത്തുന്ന മലയാള ചിത്രങ്ങള്‍!!

Posted By:
Subscribe to Filmibeat Malayalam

ഈ അടുത്ത് റിലീസായ ദി ഗ്രേറ്റ് ഫാദര്‍ ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റ് ആയിരുന്നു. അതിനോടൊപ്പം ഇനി വേനലവധിക്ക് ഇനി ചലച്ചിത്രങ്ങളുടെ ഒരു ഉത്സവം തന്നെയാണ് പ്രേക്ഷകരെ കാത്തിരുക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് മലയാള ചലച്ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ഉണ്ടാകുന്നത്. ദി ഗ്രേറ്റ് ഫാദര്‍ വെക്കേഷനും നന്നായി കളക്ഷന്‍ നേടും എന്നാണ് പ്രതീക്ഷ. വേനലവധിക്ക് റിലീസ് ചെയ്യുന്ന കുറച്ച് ചിത്രങ്ങളുണ്ട്.അവ സിനിമാപ്രേമിയായ ഓരോ മലയാളിയുടേയും അവധിക്കാലം ശ്രേഷ്ഠമാക്കും.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

2017 ഏപ്രില്‍ 7ന് റിലീസാകുന്ന മോഹന്‍ലാല്‍ നായകനാകുന്ന മേജര്‍ രവി ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ഉയര്‍ന്ന ബജറ്റില്‍ എടുത്ത ചിത്രം വലിയ പ്രതീക്ഷേയോടെയാണ് റിലീസ് ചെയ്യാന്‍ പോകുന്നത്. മോഹല്‍ലാലിനെ കൂടാതെ വലിയ ഒരു താരനിര തന്നെയുണ്ട് ചിത്രത്തില്‍.

സഖാവ്

2016 വിഷുവിനായിരുന്നു നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്തത്. ഈ വര്‍ഷത്തെ വിഷുവിന് പ്രേക്ഷകര്‍ക്കു വേണ്ടി നിവിന്‍ തന്റെ പുതിയ ചിത്രമായ സഖാവുമായി വരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ ശിവയാണ്. നിവിന്‍ പോളി ഇരട്ട വേഷത്തില്‍ വരുന്ന ചിത്രം 2017 ഏപ്രില്‍ 17 ന് തിയേറ്ററില്‍ എത്തും.

പുത്തന്‍ പണം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ റിലീസ് ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രമാണ് പുത്തന്‍ പണം. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് 2017 ഏപ്രില്‍ 13 നാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ചിത്രത്തില്‍ നിത്യാനന്ദ ഷേണായി എന്ന ബിസിനസുകാരന്റെ റോളില്‍ ആണ് വരുന്നത്.

അവരുടെ രാവുകള്‍

വിഷു റിലീസ് ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റൊരു ചിത്രമാണ് അവരുടെ രാവുകള്‍. ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന്‍, നെടുമുടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ പിന്നണിയിലുള്ളവര്‍ പുറത്തു വിട്ട ആദ്യ മൂന്നു ടീസര്‍ പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചിട്ടുണ്ട്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍

ആസിഫ് അലി ഭാവന ജോഡികളായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. വിഷുവിന് റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രമാണിത്. പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് വി എസ് ആണ്.

ബാഹുബലി 2

അടുത്ത കാലത്ത് റിലീസ് ചെയ്തതില്‍ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ബാഹുബലി. ബാഹുബലി 2 എന്ന ചിത്രത്തിനു വേണ്ടി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 2017 ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മലയാളം ഡബ്ബിംഗും അന്നു തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

കോമ്രേഡ് ഇന്‍ അമേരിക്ക

മെയ് മാസത്തില്‍ റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് കോമ്രേഡ് ഇന്‍ അമേരിക്ക. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. അജി മാത്യൂസ് എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. മെയ് 5 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ ഇറങ്ങിയിട്ടുണ്ട്. ടീസര്‍ പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

രാമന്റെ ഏദന്‍തോട്ടം

കുഞ്ചാക്കോ ബോബന്‍ നായകനായി വരുന്ന പുതിയ ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. രഞ്ജിത്ത് ശങ്കറിന്റെ കൂടെയുള്ള കുഞ്ചാക്കോയുടെ ആദ്യ ചിത്രമാണിത്. പ്രണയത്തിന് പ്രാധാന്യം നല്കുന്ന ചിത്രം 2017 മെയ് 12ന് റിലീസ് ചെയ്യും.

ദി ഗ്രേറ്റ് ഫാദര്‍ കൂടാതെ ജോര്‍ജേട്ടന്‍സ് പൂരം ഏപ്രില്‍ 1 ന് തിയേറ്ററില്‍ എത്തും. പ്രാരംഭ റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന് അത്ര അനുകൂലമല്ല എന്ന് മാത്രമല്ല ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ നിന്നും നല്ലൊരു മത്സരം തന്നെ ജോര്‍ജേട്ടന്‍സ് പൂരം നേരിടുന്നുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍, നിവിന്‍, ആസിഫ് എന്നീ പ്രമുഖ നടന്‍മാരുടെ ചിത്രങ്ങളാണ് വിഷു റിലീസിനായി കാത്തിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദര്‍ ആദ്യ ദിവസം തന്നെ കളക്ഷന്‍ റെക്കോര്‍ഡിട്ടിരുന്നു. ഇനി ഏതൊക്കെ ചിത്രങ്ങള്‍ പുതിയ ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് നമ്മുക്ക് കാത്തിരുന്നു കാണാം.

English summary
Some big Malayalam movies are gearing to make this vacation season a real special one for the audiences..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam