twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാൽ- മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്; അവരത് അറിഞ്ഞിട്ടുണ്ടാവില്ലെന്ന് ദേവന്‍

    |

    നടന്‍ ദേവന്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് അടുത്തിടെ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. പിന്നാലെ താരത്തിന് നേരെ സൈബര്‍ ആക്രമണങ്ങളും നടന്നു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. മമ്മൂട്ടിയെ കുറിച്ച് പറഞ്ഞെങ്കിലും മോഹന്‍ലാലിനെ കുറിച്ച് പറയാനുള്ള അവസരം തന്നില്ല.

    അവരെക്കാള്‍ വലിയ നടനാണെന്ന് താന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. സിനിമയില്‍ എന്നെ അവര്‍ ഒതുക്കാന്‍ നോക്കിയിട്ടില്ലെന്നും കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറയുന്നു.

     ദേവന്റെ വാക്കുകളിലേക്ക്

    മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ സിനിമയില്‍ ദേവനെ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞതെന്നായിരുന്നു താരത്തിന്‌റെ മറുപടി. ആദ്യ കാലത്ത് അവരുടെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. അത് അവര്‍ അറിഞ്ഞ് കൊണ്ടാവണമെന്നില്ല. എണ്‍പതുകളുടെ പകുതിയില്‍ പ്രമുഖ സംവിധായകര്‍ ഫാസില്‍, ഹരിഹരന്‍, തുടങ്ങിയവരുടെ സിനിമകളില്‍ ഞാന്‍ പ്രധാന വേഷം ചെയ്തു. മമ്മൂട്ടിയ്‌ക്കൊപ്പവും മോഹന്‍ലാലിനൊപ്പവും ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

    ദേവന്റെ വാക്കുകളിലേക്ക്

    ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരു ചാനല്‍ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഇവരെ കുറിച്ചുള്ള ചോദ്യത്തിന് ലോകസിനിമയില്‍ പത്ത് നടന്മാരെ എടുത്താല്‍ അവലിര്‍ മമ്മൂട്ടി കാണുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ മോഹന്‍ലാലോ എന്നോ ചോദ്യത്തിനുള്ള ഉത്തരം കേള്‍ക്കാന്‍ അവര്‍ നിന്നില്ല. മോഹന്‍ലാലിനെ താരതമ്യപ്പെടുത്താന്‍ പോലും സാധിക്കില്ല. അദ്ദേഹം മറ്റൊരു ലെവലാണ്. ലോകസിനിമയിലെ പത്ത് നടന്മാരെക്കാളും മുകളില്‍ നില്‍ക്കുന്ന നടനാണ് മോഹന്‍ലാലെന്ന് പറയാന്‍ സമ്മതിച്ചില്ല.

    ദേവന്റെ വാക്കുകളിലേക്ക്

    ഹരിഹരന്‍ സംവിധാനം ചെയ്ത് എംടി വാസുദേവന്‍ നായര്‍ രചന നിര്‍വഹിച്ച ആരണ്യകത്തില്‍ ഞാന്‍ നായകനായി. ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രിയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന കഥാപാത്രം ആയി അഭിനയിച്ചു. അവിടുന്നാണ് എന്റെ തുടക്കം. ശക്തമായി ഒരാള്‍ നില്‍ക്കുമ്പോള്‍ പുതിയ ആള്‍ക്കാര്‍ കയറി വരുമ്പോള്‍ സ്വഭാവികമായും ആര്‍ക്കാണെങ്കിലും അസ്വസ്ഥത ഉണ്ടാകും. അതൊരിക്കലും തെറ്റല്ല. മറിച്ച് അതെല്ലാം പ്രൊഫഷണലിസമാണ്. ഞാന്‍ അങ്ങനെയേ അതിനെ കണ്ടിട്ടുള്ളു. സിനിമയില്‍ മാത്രമല്ല മറ്റ് തൊഴില്‍ മേഖലകളിലും രാഷ്ട്രീയത്തിലുമെല്ലാം അങ്ങനെയുണ്ട്. ഞാനിത് പറഞ്ഞപ്പോഴെക്കും എല്ലാവരും അതിനെ വളച്ചൊടിച്ച് ചവിട്ടിയരച്ച് ദുര്‍വ്യാഖ്യാനം നടത്തി കഴിഞ്ഞു.

     ദേവന്റെ വാക്കുകളിലേക്ക്

    വളരെ അപ്രതീക്ഷിതമായിട്ടാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. എണ്‍പതുകളുടെ മധ്യത്തില്‍ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. ഞാനൊരിക്കലും സൂപ്പര്‍സ്റ്റാര്‍ ആവുമെന്ന് ചിന്തിച്ചില്ല. എന്റെ കഴിവില്‍ പൂര്‍ണ തൃപ്തനായിരുന്നില്ല. എന്റെ കുറവുകളെല്ലാം എനിക്ക് തന്നെ അറിയാമായിരുന്നു. ഒരിക്കലും മോഹന്‍ലാലോ മമ്മൂട്ടിയോ ആകുമെന്ന പ്രതീക്ഷ എനിക്കില്ലായിരുന്നു. അവരെക്കാള്‍ വലിയ നടനാണെന്ന ചിന്ത എനിക്ക് ഒരിക്കല്‍ പോലും വന്നിട്ടുമില്ല.

    Read more about: devan ദേവന്‍
    English summary
    Again Devan Opens Up About Mohanlal And Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X