»   » താടി വളര്‍ത്തിയ കഥ പറഞ്ഞ് ദിലീപ് തേച്ചൊട്ടിച്ച് കളഞ്ഞു! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

താടി വളര്‍ത്തിയ കഥ പറഞ്ഞ് ദിലീപ് തേച്ചൊട്ടിച്ച് കളഞ്ഞു! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

Written By:
Subscribe to Filmibeat Malayalam

വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുന്ന കമ്മാരസംഭവത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേക്ഷകര്‍. കഴിഞ്ഞ ദിവസമായിരുന്നു കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചിനിടെ തന്റെ സിനിമയിലെ ലുക്കിന് പിന്നിലെ സത്യം ദിലീപ് വെളിപ്പെടുത്തിയിരുന്നു.

ദിലീപിന്റെ ഓരോ വാക്കിനും കൈയടിയായിരുന്നു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയിലെ ദിലീപ് നായകനാവുന്ന സിനിമയില്‍ നിന്നും പുറത്ത് വരുന്ന ഓരോ പോസ്റ്ററുകളും ടീസറുകളം ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇപ്പോള്‍ കമ്മാരന്റെ ലുക്കിനെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്...


കമ്മാരന്‍ വരുന്നു...

കമ്മാരനെ ഒരു വികാരമാക്കുകയാണ് നിങ്ങള്‍ എന്ന് പറഞ്ഞ് കമ്മാരസംഭവത്തിന്റെ ഓഫിഷ്യല്‍ ദിലീപിന്റെ ഇന്‍ട്രോയും ഇന്നലെ പുറത്ത് വന്നിരുന്നു. കമ്മാരന്‍ എന്ന പേരില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് അഭിനയിക്കുന്നത്. നിരവധി സിനിമകളില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചതിന് ശേഷം നമിത പ്രമോദാണ് കമ്മാരസംഭവത്തിലും ദിലീപിന്റെ നായികയാവുന്നത്. ഒപ്പം സിദ്ധാര്‍ത്ഥ് മേനോന്‍, ശ്വേത മേനോന്‍, ബേബി സിംഹ, മണിക്കുട്ടന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, വിനയ് ഫോര്‍ട്ട്, സുധീര്‍ കരമന, എന്നിവരുമുണ്ട്. സിനിമയിലെ ലുക്കിനെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്..തേച്ചൊട്ടിച്ച് കളഞ്ഞു...

കഴിഞ്ഞ ദിവസം ഓഡിയോ ലോഞ്ചിനിടെ ദിലീപ് പറഞ്ഞ കാര്യങ്ങള്‍ മീഡിയക്കാരെ ശരിക്കും തേച്ചൊട്ടിച്ച് കളഞ്ഞു... അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു സുനാമിയില്‍പ്പെട്ട് മൂന്ന് മാസം അകത്തിരിക്കേണ്ടി വന്നത്. ആ സമയത്ത് താന്‍ വളര്‍ത്തിയ താടിയാണ് നിങ്ങള്‍ സിനിമയില്‍ കണ്ടത്. അതിന് സഹായിച്ച എല്ലാ മീഡിയക്കാര്‍ക്കും എന്റെ നന്ദി അറിയിച്ച് കൊള്ളുന്നു എന്നുമായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.


നിങ്ങള്‍ക്കറിയാമോ?

ദിലീപിന്റെ കമ്മാരസംഭവത്തിന്റെ കഥയെ കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച കമ്മാരന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് കാണിക്കുന്നത്. എന്നാല്‍ അതൊരു സാങ്കല്‍പ്പിക കഥാപാത്രമല്ലെന്നും യാഥര്‍ത്ഥത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ ഉണ്ടായിരുന്നതായിട്ടുമാണ് പറയുന്നത്.


മാസ് സീനിന് നിര്‍ബന്ധമാണ്...

കമ്മാരസംഭവത്തില്‍ കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും കുളിംഗ് ഗ്ലാസുമുള്ള ദിലീപിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. മാസ് സീന്‍ ആണെങ്കില്‍ കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും മലയാള സിനിമയ്ക്ക് നിര്‍ബന്ധമാണ്. കാരണം മുന്‍പ് നിവിന്‍ പോളിയുടെ പ്രേമത്തിലും ഇതേ ലുക്ക് ഉണ്ടായിരുന്നു.അപ്പനായിട്ട് വരും..

ഒരു കാര്യം ഉറപ്പായി ട്രോളന്മാര്‍ പറയുന്നു. മാസിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ ഇതുവരെ ഇറങ്ങിയ എല്ലാ പടങ്ങളുടെയും അപ്പനായിട്ടായിരിക്കും കമ്മാരസംഭവം വരുന്നത്.വിസ്മയിപ്പിക്കുന്നു..

സിനിമ റിലീസിനടുത്താല്‍ പല സിനിമകളും വ്യത്യസ്ത പോസ്റ്ററുകള്‍ ഇറക്കാറുണ്ട്. എന്നാല്‍ എല്ലാ ദിവസവും പോസ്റ്റര്‍ ഇറക്കി വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമ ഉണ്ടോ എന്ന് ചോദിച്ചാല്‍ അവര്‍ക്കുള്ള മറുപടി കമ്മാരസംഭവം എന്ന് മാത്രമാണ്.കമ്മാരന്‍ നമ്പ്യാര്‍

മുതലാളിത്വത്തിന്റെ അഹന്തയില്‍ അക്രമം വാണിരുന്ന കാലഘട്ടത്തിലെ സാധാരണക്കാരന് വേണ്ടി ഉയര്‍ന്ന ആയുധമേന്തിയ കയ്യ് അത് കമ്മാരന്‍ നമ്പ്യാരുടേതായിരുന്നു. ഇനി കാണാം ഒരേ തീയില്‍ നിന്നും കത്തിയുയര്‍ന്ന ചരിത്രവും ചതി-ത്രവും.കമ്മാരസംഭവം ഉണ്ടാവും

വിസ്മയിപ്പിക്കുക മാത്രമല്ല ഓരോ പോസ്റ്റര്‍ ഇറങ്ങുമ്പോഴും പടത്തിന്റെ പ്രതീക്ഷ പതില്‍ മടങ്ങ് ഇരട്ടിക്കുകയാണ് കമ്മാരസംഭവം. ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇനി കമ്മാരസംഭവത്തിനായിരിക്കും.ഓരോന്നിനും കൈയടി

ദിലീപേട്ടന്റെ താടിവെച്ച ലുക്കിന് മീഡിയയോട് നന്ദി പറഞ്ഞ് ദിലീപ് പറഞ്ഞ ഓരോ വാക്കിനും കൈയടിയായിരുന്നു. ഇതോടെ ആര്‍പ്പുവിളികളോടെയാണ് സിനിമയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്.


ആരാധകര്‍ കൂടി...

പലര്‍ക്കും ഉള്ളിന്റെ ഉള്ളില്‍ വലിയ ഒരു ദിലീപ് ആരാധകന്‍ ഉറങ്ങി കിടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇതുപോലെ താടിക്കാരനായി വന്ന് കിടിലന്‍ ഇന്‍ട്രോഡക്ഷന്‍ തന്നപ്പോഴായിരുന്നു. അത് കണ്ട് രോമഞ്ചം വരാത്തവരുണ്ടാവില്ല.


അങ്ങനെ ഒന്നും പോവില്ല

ഈ ജനപ്രിയ നായകന്‍ എന്നുള്ള പട്ടം ഒരു കള്ളകേസില്‍ കുടുക്കിയാലോ 2,3 ഹേറ്റേഴ്‌സ് കിടന്ന കരഞ്ഞാലോ പോകുന്ന സംഭവം അല്ല. അത് വര്‍ഷങ്ങളായി കുടംബ പ്രേക്ഷകര്‍ കൊടുത്തിരിക്കുന്ന സ്ഥാനമാണ്. അത് എപ്പോഴും അവിടെ തന്നെ കല്ലിച്ച് കിടക്കും. അതാണ് ദിലീപ്.ദിലീപിന്റെ ഓരോ വാക്കിനും കൈയടി, കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ സംഗീത സംവിധായകനില്ല!


Mammootty: പരോള്‍ പൂമരമാവുകയാണോ? അല്ലെന്ന് തെളിയിക്കാന്‍ സഖാവ് അലക്‌സിന് ശരിക്കും പരോള്‍ കിട്ടി!

English summary
Again Kammarasambhavam movie troll viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X