For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി പച്ചക്കൊടി കാണിച്ചു? സിബിഐ അഞ്ചാം ഭാഗത്തിന് ഉടന്‍ തന്നെ തിരി തെളിയാന്‍ സാധ്യത

  |

  രണ്ടാം ഭാഗമിറക്കി ഹിറ്റാക്കിയ നിരവധി സിനിമകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലുള്ളത്. എന്നാല്‍ ഒന്നും രണ്ടുമല്ല നാലോളം സിനിമകള്‍ ഒരേ സീരിസില്‍ നിര്‍മ്മിച്ച് തിയറ്ററുകളില്‍ എത്തിച്ച് കൈയടി വാങ്ങിയ ചരിത്രവും മമ്മൂട്ടിയ്ക്കുണ്ട്. കൊലപാതക കേസുകള്‍ അന്വേഷിക്കാനെത്തുന്ന കുറ്റാന്വേഷകനായിട്ടായിരുന്നു ഈ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി അഭിനയിച്ചിരുന്നത്.

  സിബിഐ പരമ്പരയില്‍ മറ്റൊരു സിനിമ കൂടി വരുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സിനിമ എന്ന് നടക്കും എന്നതിനെ കുരിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഇപ്പോഴിതാ സിബിഐ സീരീസിലെ അഞ്ചാമത്തെ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ഉടന്‍ തന്നെ സിബിഐ വരുന്നുണ്ടെന്നാണ് സൂചന.

  എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറി കുറിപ്പ് എന്ന സിനിമയാണ് ഈ സീരിസില്‍ പിറന്ന ആദ്യ ചിത്രം. 1988 ലാണ് ഒരു സിബിഐ ഡയറി കുറിപ്പ് റിലീസിനെത്തുന്നത്. ഈ സിനിമ സൂപ്പര്‍ ഹിറ്റായതോടെ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗമിറക്കി.

  1989 ലായിരുന്നു ജാഗ്രത തിയറ്ററുകളിലേക്ക് എത്തുന്നത്. ശേഷം 2004 ല്‍ മൂന്നാം ഭാഗമായി സേതുരാമയ്യര്‍ സിബിഐ യും 2005 ല്‍ നേരറിയാന്‍ സിബിഐ എന്ന പേരില്‍ നാലാം ഭാഗവും റിലീസിനെത്തിച്ചു.

  നാല് സിനിമകളും ഹിറ്റായതോടെ അഞ്ചാമത് ഒരു ഭാഗം കൂടി സിബിഐ കഥകളുമായി വരാന്‍ പോവുകയാണെന്ന് പ്രഖ്യാപനം നടന്നു. 2019 ല്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.

  എന്നാല്‍ സിബിഐ സിനിമയ്ക്ക് വേണ്ടി മെഗാസ്റ്റാര്‍ സമ്മതം മൂളിയതായിട്ടാണ് അറിയാന്‍ കഴിയുന്നത്. സിനിമയ്ക്ക് വേണ്ടി എസ് എന്‍ സ്വാമി ഒരുക്കിയ തിരക്കഥയില്‍ തൃപ്തനായ മമ്മൂട്ടി സിനിമ ആരംഭിക്കാനുള്ള അനുമതി നല്‍കിയെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

  കടലില്‍ കുളിക്കുന്ന പൃഥ്വിരാജ്! ചിത്രത്തിന്റെ കടപ്പാട് ചോദിച്ച് സുപ്രിയ മേനോനും, പോസ്റ്റ് വൈറല്‍

  സ്വര്‍ഗചിത്ര റിലീസ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോട് കൂടി ആരംഭിക്കാന്‍ സാധ്യതയുണ്ട്. കെ മധു തന്നെയായിരിക്കും സംവിധാനം.

  മമ്മൂട്ടി സിബിഐ ഓഫീസറായി എത്തിയ സിനിമകളെല്ലാം ജഗതിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തവണയും അതുണ്ടാവും. അടുത്തിടെ ഒരു ചടങ്ങില്‍ സംസാരിക്കവേ സിബിഐ അഞ്ചാം സീരിസില്‍ ജഗതിയുടെ മകന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

  ലോക റെക്കോര്‍ഡിന് ഒരുങ്ങി വിക്രം! പുതിയ ചിത്രത്തില്‍ 25 ഗെറ്റപ്പുകള്‍, ഇതൊരു വിസ്മയമാവും

  മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം ഓണത്തിന്?

  മലയാളത്തിലെ മറ്റൊരു കിടിലന്‍ ത്രില്ലര്‍ ചിത്രമായിരിക്കും സിബിഐ അഞ്ചാം ഭാഗമെന്നാണ് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി നേരത്തെ സൂചിപ്പിച്ചത്. ഈ തിരക്കഥ ഒരുക്കുന്നതിന് വേണ്ടി താന്‍ മാനസികമായും അല്ലാതെയും ഒരുപാട് അധ്വാനിക്കേണ്ടി വന്നിരുന്നു.

  ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും വീണ്ടുമൊരു കുറ്റാന്വേഷണ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മമ്മൂട്ടി ഏറ്റെടുത്ത സിനിമകള്‍ ഓരോന്നായി പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

  6 വര്‍ഷത്തെ പ്രണയം, 5 വര്‍ഷത്തെ ദാമ്പത്യം! ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് ദിയ മിര്‍സയും ഭര്‍ത്താവും

  English summary
  Again Mammootty To Join The 'CBI' sequel In This Year. Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X