For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേനി പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ല; സംയുക്ത വര്‍മ്മയുടെ ആദ്യ ഇന്റര്‍വ്യൂ, വീഡിയോ വൈറലാവുന്നു

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാരാണെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന ഉത്തരങ്ങളില്‍ ഒന്ന് സംയുക്ത വര്‍മ്മ എന്നായിരിക്കും. വളരെ കുറച്ച് കാലങ്ങള്‍ക്കുള്ളില്‍ വലിയ ജനപ്രീതി നേടിയെടുക്കാന്‍ സംയുക്തയ്ക്ക് സാധിച്ചിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി എടുത്തു. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി.

  വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാര്‍ വെള്ളിത്തിരയിലേക്ക് തിരിച്ച് വന്നത് പോലെ സംയുക്ത വര്‍മ്മയും തിരിച്ച് വരുമോ എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഉടനെ ഒരു വരവ് ഉണ്ടാവില്ലെന്ന് പലപ്പോഴും നടി വ്യക്തമാക്കി. ഇപ്പോഴിതാ സംയുക്തയുടെ ആദ്യ അഭിമുഖത്തിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

  സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് മറ്റ് ഭാഷകളിലേക്ക് അഭിനയിക്കാന്‍ പോവുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സംയുക്ത. 2000 ല്‍ പകര്‍ത്തിയ ഇന്റര്‍വ്യൂ ആണ് യൂട്യൂബിലൂടെ പുറത്ത് വന്നിരിക്കുന്നത്. 20 വര്‍ഷത്തോളം പഴക്കമുള്ള വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി മാറിയിരിക്കുകയാണ്. 'ബിജുമേനോന്റെ ഭാഗ്യമാണ് സംയുകത വര്‍മ. തിരിച്ചും. നല്ല അടിപൊളി മലയാളിപെണ്‍കുട്ടി., അടിപൊളി അഭിനയവും' എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇതിന് താഴെ വരുന്നത്. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്.

  'മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോവുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് സംയുക്ത വര്‍മ്മ ആദ്യം ഉത്തരം പറയുന്നത്. പാവടയും ബ്ലൗസും ധരിച്ച് നടക്കുന്നതാണോ ഇഷ്ടമെന്ന് അവതാരകന്‍ ചോദിക്കുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മലയാളത്തിലാണല്ലോ. എന്റെ എല്ലാം തുടങ്ങിയത് മലയാളത്തില്‍ നിന്നാണ്. അതുകൊണ്ട് ഇവിടെ തന്നെ തുടരാനാണ് ഇഷ്ടം. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മറ്റ് നടിമാര്‍ തമിഴില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാറുണ്ട്. അതില്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം.

  ഗ്ലാമറസ് വേഷം ധരിക്കുന്നു എന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. അത് വലിയൊരു കാര്യമാണ്. ഒരു നടി കഥാപാത്രത്തിന് വേണ്ടി ഗ്ലാമറസാവുന്നത് ശരിക്കു ആ കുട്ടി ചെയ്യുന്നൊരു ത്യാഗമാണ്. മലയാളത്തില്‍ നിന്നും വേറൊരു ഭാഷയിലേക്ക് പോയി അവിടെ തിളങ്ങാന്‍ കഴിയുക എന്ന് പറയുന്നത് വലിയൊരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.. ആവശ്യമില്ലാതെ മേനി പ്രദര്‍ശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

  Antony Perumbavoor daughter's marriage | Mohanlal | Pranav | Dileep

  പിന്നെ ഏതെങ്കിലും ഒരു നടി എന്തെങ്കിലും ചെയ്താല്‍ അതിലൊരു തെറ്റ് കണ്ടുപിടിക്കുന്ന പൊതുസ്വഭാവം നമ്മുടെ മലയാളികള്‍ക്കുണ്ട്. മലയാളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരാള്‍ തമിഴിലും പോയി ശ്രദ്ധിക്കപ്പെട്ടു എന്നാണ് നമ്മളൊക്കെ പറയേണ്ടത്. ഞാന്‍ അങ്ങനെയൊരു വേഷം ചെയ്യില്ല. ഒരു സിനിമയില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചപ്പോള്‍ തോന്നിയ വികാരം എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. അങ്ങനെ ഇമോഷന്‍സ് ഒന്നും തോന്നിയില്ല. സംവിധായകന്‍ പറഞ്ഞ് തന്നത് പോലെ അഭിനയിക്കുകയായിരുന്നു, എന്നും സംയുക്ത പറയുന്നു.

  English summary
  Again Samyuktha Varma's First Interview Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X