Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഒളിച്ചോടി കല്യാണം കഴിച്ചപ്പോള്‍ മൂഹുര്ത്തമൊന്നും നോക്കിയില്ല; ചാന്ദ്നിയെ കൂട്ടി പോയ കഥ പറഞ്ഞ് ഷാജു
മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാജു ശ്രീധറും ഭാര്യ ചാന്ദ്നിയും. സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് അഭിനയിച്ച താരങ്ങള്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇരുപത്തിമൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇപ്പോഴും സന്തുഷ്ടമായി കൊണ്ട് പോവുകയാണ് താരങ്ങള്‍.
വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെ കുറിച്ച് താരങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുയാണ്. നടന് ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

നളചരിതം നാലാം ദിവസം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ് വിവാഹത്തെ കുറിച്ച് പ്ലാന്‍ ചെയ്യുന്നത്. ആ കാലത്ത് വിവാഹം കഴിക്കാനുള്ള സാമ്പത്തികമോ മറ്റോ എനിക്ക് ഇല്ല. തന്റെ ഇരുപത്തിനാലാമത്തെ വയസിലായിരുന്നു ഞങ്ങളുടെ വിവാഹമെന്ന് ഷാജു പറയുന്നു. നല്ല രീതിയില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ എന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന് നോക്കുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. എങ്കിലും അത് തീരുമാനിച്ചു.

പ്രണയ വിവാഹത്തിന് മൂഹുര്ത്തമൊന്നും നിശ്ചയിക്കാന്‍ സാധിക്കില്ലല്ലോ. ഒക്ടോബര്‍ 27 ന് എന്റെ കസിന്റെ വിവാഹമാണ്. ആ വിവാഹം ഉള്ള ദിവസം നല്ലതായിരിക്കുമെന്ന് വിചാരിച്ച് അന്ന് തന്നെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്തു. എന്റെ സുഹൃത്തുക്കളെയും കൂട്ടി കൂട്ടുകാരന്റെ വീട്ടിലിരുന്ന് ഒളിച്ചോട്ടം എങ്ങനെയായിരിക്കുമെന്ന് പ്ലാന്‍ ചെയ്തു. ഇത് കേട്ട് വന്ന സുഹൃത്തിന്റെ അച്ഛനും അതില്‍ പങ്കുചേര്‍ന്നു. അദ്ദേഹത്തിന്റെ നാല് കൂട്ടുകാരും ഞങ്ങള്‍ക്കൊപ്പം വന്നു.
ലാലേട്ടനെ ആദ്യം കണ്ടപ്പോള്‍ ഞെട്ടി; കൈയ്യിലിരിക്കുന്ന കുഞ്ഞിനെ നോക്കണമെന്നാണ് പറഞ്ഞത്, ഷോണ്‍ റോമി

അങ്ങനെ ഞങ്ങളെല്ലാവരും പാലക്കാട് നിന്ന് കൊച്ചിയില്‍ വന്ന് റൂമെടുത്ത് ചാന്ദ്നിയെ കാത്തിരിക്കുകയാണ്. കൃത്യം ആ സമയത്ത് തന്നെ മാള അരവിന്ദ് ചേട്ടന് ചാന്ദ്നിയുടെ വീട്ടിലേക്ക് എത്തി. ഒരു പരിപാടി ബുക്ക് ചെയ്യാന്‍ വേണ്ടി വന്നതാണ്. അദ്ദേഹം സംസാരിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നത് കൊണ്ട് സമയം പോയി. മാത്രമല്ല ബുക്ക് ചെയ്യുന്ന പരിപാടി നടക്കുന്ന സ്ഥലങ്ങള്‍ എവിടെയാണ് ഏതൊക്കെ ദിവസമാണ് എന്നൊക്കെ മാപ്പിലൂടെ കാണിച്ച് തന്നിരുന്നു. പിന്നെ അഡ്വാന്‍സും തന്നിട്ട് പോയി.
രണ്ടാം ഭാര്യയിലെ കുഞ്ഞിനെയും നോക്കാം; മുന്‍ഭര്‍ത്താവിനെ കളിയാക്കി ഡി ഇമ്മന്റെ ആദ്യ ഭാര്യ മോണിക

അതിന് ശേഷം ചാന്ദനി ഇറങ്ങി വന്ന് ഞങ്ങള്‍ കല്യാണം കഴിച്ചു. പക്ഷേ ഞങ്ങളുടെ വിവാഹത്തിന് ശേഷം നാട്ടില്‍ മറ്റൊരു കഥ പ്രചരിച്ചതായി ഷാജു പറയുന്നു. ചാന്ദ്നിയ്ക്കും ഷാജുവിനും ഒളിച്ചോടി പോവാനുള്ള റൂട്ട് മാപ്പ് വീട്ടില്‍ വന്ന് പറഞ്ഞ് തന്നത് മാള ചേട്ടനാണെന്നാണ് പ്രചരിക്കപ്പെട്ടത്. സത്യത്തില്‍ അദ്ദേഹം ഒന്നും അറിഞ്ഞിട്ട് പോലുമില്ലാത്ത ആളാണ്. പക്ഷേ പോവാനുള്ള വണ്ടിക്കൂലി അദ്ദേഹം കൊടുത്ത അഡ്വാന്‍സില്‍ നിന്നുമാണ് എടുത്തത്.
Recommended Video

അങ്ങനെ ചാന്ദ്നിയുടെ വീടിന് അടുത്തുള്ള ബ്യൂട്ടി പാര്‍ലറിന്റെ അടുത്ത് നിന്നും കാറില്‍ പോയി കൂട്ടികൊണ്ട് വന്നു. ശേഷം ആലത്തൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് കല്യാണം നടത്തിയത്. അതിന് ശേഷം പത്രക്കാരെ വിളിച്ച് വാര്‍ത്ത പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചുമണിയ്ക്ക് ശേഷം ഒരു അമ്പലത്തില്‍ പോയി താലിക്കെട്ടി. അന്ന് ചുരിദാറാണ് ധരിച്ചത്. ആ വേഷത്തില്‍ തന്നെ വിവാഹം കഴിച്ചു. ഇപ്പോള്‍ ഇരുപത്തിമൂന്ന് വര്‍ഷമായെന്ന് ചാന്ദ്നിയും ഷാജുവും പറയുന്നു.