For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീഴുമ്പോള്‍ ഒരു ഒന്നൊന്നര വീഴ്ചയായിരിക്കും; ഷൂട്ടിങ്ങിനിടെ തെന്നിവീണ് അഹാന, സംവിധായകന്റെ ഫോണ്‍ രക്ഷിച്ച് നടി

  |

  സിനിമയ്ക്ക് പുറമേ നവമാധ്യമങ്ങളില്‍ സജീവമാണ് നടിയും താരപുത്രിയുമായ അഹാന കൃഷ്ണ. സ്വന്തമായിട്ടുള്ള യൂട്യുബ് ചാനലിലൂടെ വ്‌ളോഗ് ചെയ്യുന്നതിനൊപ്പം പലതരം വീഡിയോസും നടി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ തന്റെ വെബ് സീരിസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ രസകരമായൊരു വീഡിയോയുമായിട്ടാണ് അഹാനയിപ്പോള്‍ എത്തിയിരിക്കുന്നത്.

  ഷൂട്ടിങ്ങിനിടെ നിലത്തേക്ക് തെന്നി വീഴുകയാണ് അഹാന. ചുറ്റുമുള്ളവര്‍ ഓടി വന്ന് സഹായിക്കുന്നതും തനിക്ക് കുഴപ്പമില്ലെന്നുമൊക്കെ നടി പറയുന്നത് വീഡിയോയില്‍ കാണാം. ഇത് മാത്രമല്ല വീഡിയോ പങ്കുവെച്ചതിനൊപ്പം തന്റെ വീഴ്ചയെ പറ്റിയും അഹാന സൂചിപ്പിച്ചിരിക്കുകയാണ്.

  മഞ്ഞനിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി ഒരു ചായക്കപ്പും കൈയ്യിലൊരു പിടിച്ച് വരികയാണ് അഹാന. അത് മേശയില്‍ കൊണ്ട് വന്ന് വെക്കുന്നതിനൊപ്പം തന്നെ തെറ്റി വീണു. വീഴ്ചയില്‍ തനിക്കൊന്നും പറ്റിയില്ലെന്നും സ്‌കേട്ടില്‍ ചവിട്ടി വീണതാണെന്നുമൊക്കെ അഹാന പറയുന്നുണ്ട്. ചുറ്റുമുണ്ടായിരുന്നവര്‍ ഓടി വന്ന് നടിയെ എഴുന്നേല്‍പ്പിക്കുന്നത് വരെയാണ് വീഡിയോയിലുള്ളത്.

  Also Read: കലാഭവന്‍ മണി അവര്‍ക്ക് എത്ര പൈസ കൊടുത്തെന്ന് അറിയില്ല; ഒരുമിച്ച് കെട്ടിപ്പിടിച്ചുറങ്ങിയവരാണെന്ന് ജാഫർ ഇടുക്കി

  അഹാനയുടെ യൂട്യൂബ് സീരിസിന്റെ ചിത്രീകരണത്തിലായിരുന്നു നടി. മി, മൈസെല്‍ഫ് ആന്‍ഡ് ഐ' എന്ന പേരിലുള്ള സീരിസിന്റെ ആറാമത്തെ എപ്പിസോഡാണ് ഷൂട്ട് ചെയ്ത് കൊണ്ടിരുന്നത്. നീളം കൂടി തട്ട് തട്ടായി കിടന്ന സക്ടേട്ടാണ് നടിയ്ക്ക് പണി കൊടുത്തത്. ചെറിയൊരു വീഴ്ച മാത്രമായതിനാല്‍ കാര്യമായ പരിക്കുകളൊന്നും പറ്റിയില്ലെന്നും വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ അഹാന സൂചിപ്പിച്ചിട്ടുണ്ട്.

  Also Read: ബിഗ് ബോസിലേക്ക് എന്നെ തിരഞ്ഞെടുത്തത് അതറിഞ്ഞ് തന്നെയാണ്; ഗെയിം കളിച്ചതിനെ കുറിച്ച് ധന്യ മേരി വര്‍ഗീസ്

  മിനുസമെന്ന് പറഞ്ഞാല്‍ വെണ്ണ പോലെയാണ്. ഞാന്‍ സ്ഥിരമായി വീഴാറില്ല. പക്ഷേ എങ്ങാനും വീഴുകയാണെങ്കില്‍ അതൊരു ഇതിഹാസം പോലെയായിരിക്കും. 'മീ മൈസെല്‍ഫ് ആന്‍ഡ് ഐ' എന്ന സീരിസിന്റെ ആറാമത്തെ എപ്പിസോഡിന്റെ ചിത്രീകരണത്തിനിടയിലാണ് ഇതുണ്ടാവുന്നത്. ഞാനെന്റെ പാവാടയില്‍ കുടുങ്ങി രാജകീയമായി തന്നെ താഴെ വീണു. മാത്രമല്ല സംവിധായകന്‍ അഭിലാഷ് സുധീസിന്റെ പുതിയ ഐഫോണ്‍ 13 പ്രോ മാക്‌സും എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു.

  Also Read: വയറ്റിലുള്ള കുഞ്ഞിനെ കൊല്ലാൻ വേണ്ടി ഞാൻ ചെയ്തതാണെന്ന് പറഞ്ഞവരുണ്ട്; തടിച്ചിയെന്ന കമന്റുകളെ കുറിച്ച് പാർവതി

  പാവാടയില്‍ കൂടുതല്‍ ലേയറുകള്‍ ഉള്ളതിന് നന്ദി പറയുകയാണിപ്പോള്‍ അഹാന. കാരണം എനിക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. (ഫോണും സുരക്ഷിതമായിരുന്നു. അതങ്ങനെ സംഭവിച്ചുവെന്ന് ദൈവത്തിന് അറിയാം). പിന്നെ എപ്പിസോഡിന്റെ യഥാര്‍ഥ വീഡിയോ കാണണമെങ്കില്‍ എന്റെ ബയോയില്‍ പോയാല്‍ മതിയെന്നും ഇതിന്റെ ഫൈനല്‍ എപ്പിസോഡ് നാളെ പുറത്തിറങ്ങുമെന്നും അഹാന പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 'ആന്‍സന്‍ ടിട്ടൂസ് ഫോട്ടോഗ്രാഫി ലൈറ്റുമായി ഓടി വന്ന നിന്റെ മനസുണ്ടല്ലോ' എന്നും അഹാന നന്ദിയായി പറയുന്നു.

  ഈ വീഴ്ചയിലൂടെ എന്റെ സ്‌കൂള്‍കാലം നീ ഓര്‍മ്മിപ്പിച്ചുവെന്നാണ് മാമാങ്കം നായിക പ്രാചി തെഹ്ലന്‍ പറഞ്ഞത്. ചിരിക്കുന്ന സ്‌മൈലിയുമായിട്ടാണ് അഹാനയുടെ ഇളയസഹോദരി ഇഷാനി എത്തിയിരിക്കുന്നത്. നല്ല അനിയത്തിയാണല്ലോ എന്ന് തുടങ്ങിയ കമന്റുകളാണ് ഇഷാനിയ്ക്ക് ലഭിച്ചത്. ഇത് മാത്രമല്ല നിരവധി പേരാണ് അഹാനയുടെ സുഖവിവരം അന്വേഷിച്ച് കമന്റുകളുമായി എത്തുന്നത്.

  അഹാനയുടെ വീഡിയോ കാണാം

  English summary
  Ahaana Krishna Shared A Funny Video Of Her YouTube Series Shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X