For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പള്ളിയില്‍ നിന്നിറങ്ങിയതും ബാധ കയറി; കൂട്ടുകാരിയെ നൈസായി പറ്റിച്ചതിന്റെ വീഡിയോയുമായി നടി അഹാന കൃഷ്ണ

  |

  കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അടുത്തിടെ ബിക്കിനി ചിത്രങ്ങള്‍ പുറത്ത് വിട്ടാണ് നടി വാര്‍ത്തകളില്‍ നിറഞ്ഞത്. ചിലര്‍ അഹാനയുടെ ഫോട്ടോ പരിഹാസങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങിയതോടെ അത് വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.

  Also Read: ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പോയി; ന്യൂസില്‍ വന്നതാണ് എല്ലാവരും കണ്ടതെന്ന് ശ്രീവിദ്യ

  നിലവില്‍ കൂട്ടുകാരിയുടെ കൂടെ ഗോവയില്‍ കറങ്ങി നടക്കുകയാണ് നടി. ഏറ്റവും പുതിയതായി യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയില്‍ രസകരമായ ചില കാര്യങ്ങളാണ് അഹാന കാണിച്ചിരിക്കുന്നത്. വീഡിയോയുടെ ഇടയില്‍ ബാധ കയറിയത് പോലെ അഭിനയിച്ച് കൂട്ടുകാരിയെ പേടിപ്പിക്കുകയും ചെയ്തിരിക്കുകയാണ് നടി.

  ഒരു സ്ഥലത്തേക്ക് യാത്ര പോകുമ്പോള്‍ അതിന്റെ ചരിത്രത്തെ കുറിച്ചും സംസ്‌കാരങ്ങളെ പറ്റി അറിയാനും എനിക്ക് വലിയ ഇഷ്ടമാണ്. എന്നാല്‍ ഗോവയിലേക്ക് പോകുമ്പോള്‍ ആ സ്ഥലത്തെ കുറിച്ച് വലിയ അറിവ് ഉണ്ടായിരുന്നില്ല. അക്കാര്യങ്ങളാണ് ഇവിടെ പറയുന്നതെന്ന് പറഞ്ഞാണ് അഹാന സംസാരിച്ച് തുടങ്ങുന്നത്.

   ahaana

  Also Read: കൂടെ അഭിനയിച്ച എല്ലാവര്‍ക്കും കിട്ടിയിട്ടും എനിക്ക് മാത്രമില്ല; ആദ്യ സിനിമയ്ക്ക് ശേഷം വിഷാദത്തിലായെന്ന് സാനിയ

  ഞാനും റിയയും ചേര്‍ന്ന് നാല് രാത്രികളും രണ്ട് പകലും ഇവിടെ നില്‍ക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഞങ്ങള്‍ പരസ്പരം എന്നും ഒരു ഡെയര്‍ കൊടുക്കും. ഞങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നിട്ട് ചെയ്യാന്‍ പറ്റുന്നതായിരിക്കും. അത് ചെയ്‌തേ പറ്റൂ. അങ്ങനെ അറിയാത്തവരുടെ കൂടെ പോയി ഡാന്‍സ് കളിക്കാനാണ് അഹാനയോട് റിയ പറഞ്ഞത്. അതുപോലെ തിരിച്ചും പണികള്‍ നല്‍കി കൊണ്ടാണ് താരങ്ങള്‍ യാത്ര മനോഹരമാക്കിയത്.

  ഞങ്ങള്‍ ഗോവയെ കൂടുതല്‍ മനസിലാക്കാനും അടുത്തറിയാനുമായി ഒരു കാര്‍ വാടകയ്ക്ക് എടുത്തിട്ടാണ് പോകുന്നതെന്ന് അഹാന പറഞ്ഞു. ആദ്യം അവിടെയുള്ള ത്രീ കിംഗ്‌സ് എന്ന പേരിലുള്ള ചര്‍ച്ചിലേക്കാണ് ഇരുവരും പോയത്. ചര്‍ച്ചിനെക്കാളും അവിടുത്തെ വ്യൂ ആണ് ഗംഭീരമായ കാഴ്ച. അങ്ങോട്ട് പോകാനുള്ള തങ്ങളുടെ തീരുമാനും വളരെ നല്ലതായിരുന്നു. ഇത്തവണ കുറച്ച് സാഹസികതയ്ക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള യാത്രയാണെന്നാണ് അഹാന പറയുന്നത്.

  പള്ളിയില്‍ നിന്നിറങ്ങിയതിന് ശേഷം കൂട്ടുകാരിയ്ക്ക് മുട്ടനൊരു പണിയാണ് അഹാന നല്‍കിയത്. കേക്ക് കഴിക്കാന്‍ പോകണമെന്ന് ആഗ്രഹിച്ച് അടുത്ത പരിപാടിയെ കുറിച്ച് ചോദിച്ച കൂട്ടുകാരിയോട് അറിയാത്ത ആളെ പോലെയാണ് നടി സംസാരിച്ചത്. അമ്മു ഇനി എങ്ങോട്ടാണ് നമ്മള്‍ പോകുന്നതെന്ന ചോദ്യത്തിന് വീട്ടിലേക്കാണെന്നും ത്രീ കിംഗ്്‌സ് ചര്‍ച്ചില്‍ നിന്നും പോവുകയാണെന്നും പറഞ്ഞു. നിന്റെ തമാശ നിര്‍ത്തിക്കോ മതിയെന്ന് കൂട്ടുകാരി പറഞ്ഞെങ്കിലും അഹാന ശക്തമായി തന്നെ നിന്നു.

   ahaana

  ഇടയ്ക്കിടെ അമ്മു എന്ന് വിളിക്കുമ്പോള്‍ അതാരാണെന്നും ഞാന്‍ സെന്റ് ഡിസൂസ ആണെന്നുമൊക്കെയാണ് നടി മറുപടിയായി പറഞ്ഞത്. പെട്ടെന്ന് റിയയെ ഞെട്ടിച്ച് കൊണ്ട് അഹാന ഒരു ശബ്ദമുണ്ടാക്കിയതോടെ നാടകം അവസാനിപ്പിച്ചു. പേടിച്ച് കരയുന്ന അവസ്ഥയിലേക്ക് കൂട്ടുകാരി എത്തിയെങ്കിലും അതൊരു തമാശയാക്കി മാറ്റുകയായിരുന്നു. എന്തായാലും അഹാനയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

  ഇതുവരെ ഗോവ എന്ന് പറഞ്ഞ് കേട്ടതില്‍ നിന്നും അതിന്റെ മറുവശം കാണിച്ചാണ് അഹാന എത്തിയത്. നടിയുടെ കണ്ണിലൂടെ കണ്ട ഗോവ വളരെ മനോഹരം തന്നെയാണ്. കാരണം അത്രത്തോളം ആസ്വദിക്കാന്‍ വീഡിയോ കാണുന്നവര്‍ക്കും സാധിക്കുമെന്നാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. ഇനിയും ഇതുപോലെയുള്ള യാത്ര വീഡിയോസിന് കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

  അതേ സമയം അഹാനയുടെ വസത്രധാരണത്തെ കളിയാക്കിയും പരിഹസിച്ചും ചിലർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് തുണിയുടെ അളവും കുറയുകയാണോ എന്നടക്കമുള്ള ചോദ്യങ്ങളാണ് അഹാനയ്ക്ക് നേരിടേണ്ടി വന്നത്. വൈകാതെ ഇത്തരം ചോദ്യങ്ങൾക്കെല്ലാം നടി തന്നെ വ്യക്തമായ മറുപടി നൽകുകയും ചെയ്തിരുന്നു.

  English summary
  Ahaana Krishna Shared Funny Video With Friend Riya At Goa Trip Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X