For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ല! നിവിന്‍ ഫുഡ് വാങ്ങിച്ച് തന്നിരുന്നുവെന്നും അഹാന കൃഷ്ണ!

  |

  ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാറിന്റെ മൂത്ത പുത്രി അഹാന സിനിമയില്‍ തുടക്കം കുറിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു നായകനായെത്തിയത്. ആ ചിത്രത്തിന് ശേഷമാണ് നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ ഇടവേളയിലേക്ക് താരം എത്തിയത്. ശ്രിന്‍റ, ലാല്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ശാന്തി കൃഷ്ണയുടെയും ലാലിന്റെയും മകളായാണ് അഹാന ഈ ചിത്രത്തില്‍ വേഷമിട്ടത്. സിനിമയ്ക്കും അപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തിലും ഇവര്‍ അമ്മയും മകളുമാണോയെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. മികച്ച കെമിസ്ട്രിയാണ് ഇവര്‍ക്കിടയില്‍ ഉടലെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അഹാനയ്ക്ക് താരത്തിനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ അവസരം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. ലൂക്കയും പതിനെട്ടാം പടിയും വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് താരപുത്രി ഇപ്പോള്‍. ഗംഭീര പ്രകടനവും നേടിയാണ് ഈ രണ്ട് സിനിമകളും മുന്നേറുന്നത്. നായികയായി മാത്രമല്ല അതിഥിയായെത്തിയും തിളങ്ങുകയാണ് അഹാന. ആനി ടീച്ചര്‍ എന്ന കഥാപാത്രത്തെയായിരുന്നു പതിനെട്ടാം പടിയില്‍ അവതരിപ്പിച്ചത്.

  താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍! ബര്‍ത് ഡേ സര്‍പ്രൈസ് കാത്ത് ആരാധകര്‍! അടുത്ത സിനിമ???

  മലയാള സിനിമയുടെ പുത്തന്‍ താരോദയമായാണ് ഇപ്പോള്‍ ഈ നായികയെ വിശേഷിപ്പിക്കുന്നത്. പിടികിട്ടാപ്പുള്ളിയാണ് ഇനി അഹാനയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. സണ്ണി വെയ്‌നാണ് ഈ ചിത്രത്തില്‍ നായകനായെത്തുന്നത്. അധികം വൈകാതെ തന്നെ ഈ സിനിമയും തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. യുവതാരനിരയില്‍ പ്രധാനപ്പെട്ടവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനും അഹാനയ്ക്ക് കഴിഞ്ഞിരുന്നു. ഫര്‍ഹാന്‍ ഫാസിലായിരുന്നു ആദ്യ ചിത്രത്തിലെ നായകന്‍. നിവിന്‍ പോളിയുടെ സഹോദരിയായാണ് പിന്നീട് അഹാനയെത്തിയത്. ടൊവിനോ തോമസിനൊപ്പമായിരുന്നു പിന്നീട് നായികാവേഷത്തിലെത്തിയത്. ടൊവിനോയും നിവിന്‍ പോളിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അഹാന പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നിവിന്‍ പോളി ഫുഡിയാണ്

  നിവിന്‍ പോളി ഫുഡിയാണ്

  ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് നിവിന്‍ പോളിയും അഹാന കൃഷ്ണയും ഒരുമിച്ച് അഭിനയിച്ചത്. ഐശ്വര്യ ലക്ഷ്മിയായിരുന്നു ചിത്രത്തിലെ നായിക. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാന്തി കൃഷ്ണയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ നടന്നത്. നിവിന്‍ ചേട്ടനൊപ്പമുള്ള അനുഭവം രസകരമായിരുന്നുവെന്ന് താരം പറയുന്നു. നിവിനുമായി ഒറ്റയ്ക്ക് സീനുകളൊന്നുമില്ലായിരുന്നു. നിവിന്‍ ചേട്ടന്‍ നന്നായി ഫുഡ് കഴിക്കാറുണ്ട്. പുറത്ത് കൊണ്ടുപോയി ഫുഡൊക്കെ വാങ്ങിച്ച് തരുമെന്നായിരുന്നു. ഇതുവരെ പ്രവര്‍ത്തിച്ച സിനിമകളിലെല്ലാം മികച്ച റാപ്പോ ഉണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

  ടൊവിനോയുടെ ഡയറ്റ്

  ടൊവിനോയുടെ ഡയറ്റ്

  ടൊവിനോയുമായി കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടായിരുന്നു. ഡയറ്റിന്റെ കാര്യത്തില്‍ കൃത്യമായി ശ്രദ്ധിക്കുന്ന ആളായതിനാല്‍ ടൊവിനോ ഫുഡ് കഴിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് അഹാന പറയുന്നു. ലൂക്കയിലെ കെമിസ്ട്രിക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണത്തിന് മുന്‍പ് തന്നെ തങ്ങള്‍ റിഹേഴ്‌സല്‍ നോക്കാറുണ്ടായിരുന്നുവെന്നും ഡയലോഗുകളൊക്കെ പറഞ്ഞ് നോക്കാറുണ്ടെന്നുമൊക്കെ അഹാന പറഞ്ഞിരുന്നു. ലൂക്കയായി ടൊവിനോ എത്തിയപ്പോള്‍ നിഹാരികയായാണ് താരമെത്തിയത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം താരത്തിന് ലഭിച്ചേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ വരെ നടന്നിരുന്നു. അതുവരെ താരത്തെ വിമര്‍ശിച്ചവര്‍ പോലും ആരാധകരായി മാറുന്ന കാഴ്ചകളുമുണ്ടായിരുന്നു.

  ആദ്യ ചിത്രത്തിലെ നായകന്‍

  ആദ്യ ചിത്രത്തിലെ നായകന്‍

  ഫര്‍ഹാന്‍ ഫാസിലായിരുന്നു അഹാന കൃഷ്ണയുടെ ആദ്യ നായകന്‍. ലൂക്കയുടെ ട്രെയിലര്‍ വച്ചു കണ്ടിരുന്നുവെന്നും സിനിമ കണ്ടതിന് ശേഷമുള്ള അഭിപ്രായം പറഞ്ഞിരുന്നില്ലെന്നും താരം പറയുന്നു. പാട്ട് കണ്ടതിന് ശേഷം സൂപ്പറായിരുന്നുവെന്ന് പറഞ്ഞിരുന്നു. തിരക്കഥാകൃത്ത് മുതല്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരുമായും നല്ല ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. ലൂക്കയ്ക്കും പതിനെട്ടാം പടിക്കും ശേഷം റിലീസ് ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഇഷ്ടപ്പെട്ട നടന്‍മാര്‍

  ഇഷ്ടപ്പെട്ട നടന്‍മാര്‍

  ഒരുപാട് താരങ്ങളെ ഇഷ്ടമുണ്ടെന്നും ഫഹദ് ഫാസിലിനെ ഏറെ ഇഷ്ടമാണെന്നും താരം പറയുന്നു. താന്‍ ഭാവിയില്‍ സിനിമയിലേക്കെത്തുമെന്ന തകാര്യത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കോളേജ് പിള്ളേരും ആന്റമാരുമൊക്കെ സിനിമ നന്നായെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയായിരിക്കും ലൂക്കയെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ചിത്രീകരണത്തിനിടയില്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയിരുന്നുവെന്നും അഹാന പറയുന്നു.

  English summary
  Ahaana Krishna talking about Nivin Pauly and Tovino Thomas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X