»   » ഗ്ലാമറസായി മറ്റൊരു താരപുത്രി കൂടി! നിവിന്‍ പോളിയുടെ നായികയായ അഹാനയുടെ ചിത്രങ്ങള്‍ കാണാം!!

ഗ്ലാമറസായി മറ്റൊരു താരപുത്രി കൂടി! നിവിന്‍ പോളിയുടെ നായികയായ അഹാനയുടെ ചിത്രങ്ങള്‍ കാണാം!!

Posted By: Teressa John
Subscribe to Filmibeat Malayalam

മലയാള സിനിമയിലുടെയും ടെലിവിഷന്‍ സീരിയലുകളിലുടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കൃഷ്ണ കുമാര്‍. ടിവി ന്യൂസ് റീഡറായിരുന്ന അദ്ദേഹം പതിയെ സിനിമയിലേക്ക് ചുവട് വെക്കുകയായിരുന്നു. ഇന്ന് താരം നിരവധി സിനിമകളിലഭിനയിച്ച് പ്രശസ്തനായിരിക്കുകയാണ്. ഇനി താരം ഒരു പക്ഷെ അറിയപ്പെടാന്‍ പോവുന്നത് മകളുടെ പേരിലായിരിക്കും.

26 വര്‍ഷമായിട്ടും ഭാര്യയെ കുറിച്ച് ചോദിച്ചാല്‍ ഷാരുഖ് ഖാന്റെ മുഖം നാണം കൊണ്ടു ചുവക്കും! കാരണം ഇതാണ്!

കൃഷ്ണ കുമാറിന് ഭാര്യയും നാല് പെണ്‍മക്കളുമാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് മൂത്തമകള്‍ ആഹാന കൃഷ്ണ സിനിമയിലെത്തിയിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലുടെയാണ് അഹാന സിനിമയിലേക്കെത്തിയത്. ഇപ്പോള്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന അഹാനയുടെ ഗ്ലാമറസ് ഫോട്ടോസ് കാണാം.

അഹാന കൃഷ്ണ

നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളില്‍ മൂത്ത മകളാണ് അഹാന കൃഷ്ണ. പിതാവിന്റെ പാത പിന്തുടര്‍ന്ന് അഹാനയും സിനിമയിലേക്ക് എത്തിയിരുന്നു.

ഞാന്‍ സ്റ്റീവ് ലോപ്പസ്

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയാണ് അഹാനയുടെ അരങ്ങേറ്റ ചിത്രം. നടന്‍ ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചിരുന്നത്.

നിവിന്‍ പോളിയുടെ നായിക

ഇപ്പോള്‍ അഹാന നിവിന്‍ പോളിയുടെ നായികയാണ്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലാണ് അഹാന നിവിന്റെ നായികയായി അഭിനയിക്കുന്നത്.

ചെന്നൈയില്‍ സ്ഥിരതാമസം

തിരുവനന്തപുരം സ്വദേശിയാണെങ്കിലും അഹാന ഇപ്പോള്‍ ചെന്നൈയിലാണ് താമസം. കോളേജ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിതിന് ശേഷമാണ് അഹാന ഇപ്പോള്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഓണത്തിന് ചിത്രം തിയറ്ററുകളിലേക്ക്

അഹാനയുടെ കരിയറിലെ രണ്ടാമത്തെ സിനിമയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതിനായുള്ള തയ്യാറെടുപ്പുകളിലാണ്.

വൈറലായി അഹാനയുടെ ഫോട്ടോസ്

കുറച്ച് നാളുകള്‍ക്ക് മുമ്പ് പിതാവിനെ കാണാനെന്ന നിലയില്‍ വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയ അഹാനയുടെ ഫോട്ടോസ് വൈറലായി മാറിയിരുന്നു.

ഗ്ലാമര്‍ നായികയായി അഹാന

നിവിന്‍ പോളിയുടെ നായികയായതിന് ശേഷം അഹാന മലയാളത്തിന്റെ ഗ്ലാമറസായ നടിയായി മാറും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതിനിടെ അഹാനയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

English summary
Ahana Krishna's glamorous photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam