»   » നായിക മാത്രമല്ല, ഗായികയുമാണ്! അച്ഛന്റെ സൂപ്പര്‍ ഹിറ്റ് പാട്ടിന് പുതു ജീവനായി താരപുത്രിയുടെ ആല്‍ബം!!!

നായിക മാത്രമല്ല, ഗായികയുമാണ്! അച്ഛന്റെ സൂപ്പര്‍ ഹിറ്റ് പാട്ടിന് പുതു ജീവനായി താരപുത്രിയുടെ ആല്‍ബം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

താരപുത്രന്മാര്‍ മലയാള സിനിമ കൈയിലൊതുക്കാനുള്ള ശ്രമമാണ്. എന്നാല്‍ താരപുത്രിമാര്‍ അധികം സിനിമകളിലേക്ക് എത്തി തുടങ്ങുന്നതെ ഉള്ളു. എന്നാല്‍ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണ നായികയായി വളര്‍ന്നിരിക്കുകയാണ്. ' ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന സിനിമയിലൂടെയാണ് അഹാന സിനിമയിലേ അരങ്ങേറ്റം നടത്തിയിരുന്നത്.

ജനപ്രിയ നായകനെ തോല്‍പ്പിക്കാന്‍ കഴിയില്ല! രാമലീല അമ്പത് കോടി ക്ലബ്ബിലെത്തുന്നത് ഇങ്ങനെയായിരിക്കും!!!

അഭിനയിത്തിനൊപ്പം തനിക്ക് നന്നായി പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അഹാന. കാറ്റ് എന്ന വിഷയത്തെ ആസ്പദമാക്കി ഒന്നിലധികം പാട്ടുകള്‍ പാടി അഭിനയിച്ചാണ് താരപുത്രി വീണ്ടും തിളങ്ങി നില്‍ക്കുന്നത്. അതി്ല്‍ അച്ഛന്‍ കൃഷ്ണ കുമാറിന്റെ കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ എന്ന പാട്ടും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

സാമന്തയും ഭര്‍ത്താവും ഇത്രയും സിംപിളായിരുന്നോ? വിവാഹശേഷമുള്ള ആദ്യ ചിത്രം വൈറലാവുന്നു!

അഹാനയുടെ പാട്ട്

അഭിനയത്തിനൊപ്പം മനോഹരമായി പാട്ടും പാടി അഹാന ആരാധകരെ കൈയിലെടുത്തിരിക്കുകയാണ്. അഹാന പാടുന്ന വീഡിയോ ആല്‍ബം നടി തന്നെയാണ് യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നത്.

കാറ്റ്

കാറ്റ് എന്ന വാക്കില്‍ തുടങ്ങുന്ന പാട്ടുകള്‍ കോര്‍ത്തിണക്കിയാണ് അഹാന പാടിയിരിക്കുന്നത്. തമിഴില്‍ നിന്നും ഒന്ന് രണ്ട് പാട്ടുകളും ഒപ്പം പിതാവ് കൃഷ്ണ കുമാറിന്റെ സിനിമയിലെ പ്രശ്‌സതമായ പാട്ടും അഹാന പാടിയിരിക്കുകയാണ്.

കാറ്റേ നീ വീശരുതിപ്പോള്‍


കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്ന ശശി പരവൂര്‍ സംവിധാനം ചെയ്ത സിനിമയിലെ കാറ്റേ നീ വീശരുതിപ്പോള്‍ എന്ന് തുടങ്ങുന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. നടന്‍ കൃഷ്ണകുമാറും ചിപ്പിയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

മ്യൂസിക് ആല്‍ബം


വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍സ് എന്ന മ്യൂസിക് ആല്‍ബത്തില്‍ നിന്നുമായിരുന്നു അഹാനയുടെ പാട്ട് പുറത്ത് വന്നത്. ശ്യാം പ്രകാശ് എം എസാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

അഹാന കൃഷ്ണ


നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളില്‍ മൂത്ത ആളാണ് അഹാന കൃഷ്ണ. പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ അഹാന ഇപ്പോള്‍ സിനിമകളുടെ തിരക്കുകളിലാണ്.

ആദ്യ സിനിമ

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയാണ് അഹാനയുടെ അരങ്ങേറ്റ ചിത്രം. നടന്‍ ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചിരുന്നത്.

നിവിന്‍ പോളിയുടെ സിനിമയിലും

ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു.

English summary
Ahana Krishna's music album

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam