»   » ഐമയ്ക്കൊപ്പം ചുവടുവെച്ച് കെവിന്‍, ഹരം പകരാന്‍ താരങ്ങളും, വെഡ്ഡിങ്ങ് വീഡിയോ ടീസര്‍ വൈറലാവുന്നു, കാണൂ!

ഐമയ്ക്കൊപ്പം ചുവടുവെച്ച് കെവിന്‍, ഹരം പകരാന്‍ താരങ്ങളും, വെഡ്ഡിങ്ങ് വീഡിയോ ടീസര്‍ വൈറലാവുന്നു, കാണൂ!

Posted By:
Subscribe to Filmibeat Malayalam

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയെ പ്രേക്ഷകര്‍ മറന്നാലും ഐമ സെബാസ്റ്റിയന്‍ മറക്കില്ല. മോഹന്‍ലാലിന്റെ മകളായി അഭിനയിക്കാനുള്ള സൗഭാഗ്യം മാത്രമല്ല സിനിമ നല്‍കിയത്. പ്രാണപ്രിയനെ ലഭിക്കാന്‍ നിമിത്തമായതും ഈ ചിത്രം തന്നെയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയെ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ അനിയത്തിയായാണ് ഐമ എത്തിയത്. കുസൃതിക്കാരിയ അമ്മുവിനെയും അമ്മുവിന്റെ പാട്ടിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 2016ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ഒരു വര്‍ഷം പിന്നിടുന്നതിനിടയില്‍ അടുത്ത ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലൂടെ ഐമ വീണ്ടുമെത്തി. മോഹന്‍ലാലിന്റെയും മീനയുടെയും മകളായാണ് രണ്ടാമതെത്തിയത്. അടുത്തിടെയാണ് ഈ അഭിനേത്രിയുടെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് വിവാഹ വീഡിയോയുടെ ടീസറെത്തിയത്.

ഐമയുടെ വെഡ്ഡിങ്ങ് വീഡിയോ ടീസര്‍

ഐമ സെബാസ്റ്റിയന്റെയും കെവിന്‍ പോളിന്റെയും വിവാഹ വീഡിയോയുടെ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ടീസര്‍ എത്തിയത്.

ഐമയുടെ എന്‍ട്രി

ഐമയുടെ എന്‍ട്രി തന്നെയാണ് ഈ വീഡിയോയുടെ പ്രധാന സവിശേഷത. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.

എത്ര മനോഹരമായ ആചാരം

വിവാഹ ദിനത്തില്‍ വരനും വധുവും മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടോ, എത്ര മനോഹരമായാണ് ഇരുവരും നൃത്തം ചെയ്യുന്നത്.

ഹരം പകര്‍ന്ന് താരങ്ങളും

നടനും അവതാരകനുമായ മിഥുന്‍ രമേശ്, കോറിയോഗ്രാഫറായ പ്രസന്ന മാസ്റ്റര്‍ എന്നിവരെയും നൃത്ത രംഗത്തില്‍ കാണാം. ഇവരും മത്സരിച്ച് ചുവടുവെക്കുന്നുണ്ട്.

സ്റ്റീഫന്‍ ദേവസിയുടെ സമ്മാനം

വിവാഹ ദിനത്തില്‍ ദമ്പതികളെ പള്ളിയില്‍ നിന്നും പുറത്തേക്ക് ആനയിക്കാനായി സ്റ്റഫന്‍ ദേവസിയുടെ മാന്ത്രികസംഗീതവും ഉണ്ടായിരുന്നു. സ്റ്റീഫന്റെ സമ്മാനം സദസ്സിനെയും ഒന്നടങ്കം കോരിത്തരിപ്പിച്ചിരുന്നു.

അനുഗ്രഹിക്കാനെത്തിയിരുന്നു

ഓണ്‍സ്‌ക്രീനിലെ മകളെ നേരിട്ട് അനുഗ്രഹിക്കാന്‍ മീന, ഇന്ദ്രജിത്ത്, പ്രസന്ന മാസ്റ്റര്‍, നേഹ സക്‌സേന, ഇന്ദ്രന്‍സ് ,സുമ ജയറാം തുടങ്ങിയവരും എത്തിയിരുന്നു.

English summary
Aima Rosmy Sebastian's wedding video teaser getting viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X