»   » നിവിൻ പോളിയുടെ നായിക ഡോക്ടറാണ്! ഹൗസ് സർജൻസി കുഴപ്പത്തിലായ കാര്യം നടി പറയുന്നതിങ്ങനെ!!

നിവിൻ പോളിയുടെ നായിക ഡോക്ടറാണ്! ഹൗസ് സർജൻസി കുഴപ്പത്തിലായ കാര്യം നടി പറയുന്നതിങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

നടി ഐശ്വര്യ ലക്ഷ്മിയെ മലയാളികള്‍ അറിയാന്‍ പോവുന്നതെ ഉള്ളു. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ നായികയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. ചിത്രം ഓണത്തിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. തൊട്ട് പിന്നാലെ ടൊവിനോ തോമസിന്റെ നായികയായി മായാനദി എന്ന സിനിമയിലൂടെയും ഐശ്വര്യ അഭിനയിക്കാനൊരുങ്ങുകയാണ്.

സണ്ണി ലിയോണിനോട് ആരാധന മൂത്ത് പ്രമുഖനടി! സണ്ണിയെ സ്‌നേഹിക്കുന്നതിനുള്ള കാരണം തുറന്ന് പറഞ്ഞ് നടി!!

നടി എന്നതിലുപ്പറം ഐശ്വര്യ ലക്ഷ്മി ഒരു എംബിബിഎസ് വിദ്യാർത്ഥിനിയാണ്. എന്നാൽ നടിയെ കുഴപ്പിക്കുന്ന കാര്യം സിനിമകളുടെ തിരക്കുകളിൽ ആയി പോയതിനാൽ ഹൗസ് സർജൻസിക്ക് പോവാൻ പറ്റുന്നില്ലെന്നാണ്. അക്കാരണങ്ങളെല്ലാം നടി തുറന്ന് പറയുകയാണ്.

ഐശ്വര്യ ലക്ഷ്മി

മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന പുതിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ടൊവിനോയുടെ ചിത്രത്തിലും

നിവിന്റെ സിനിമയ്ക്ക് പിന്നാലെ ഐശ്വര്യ ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മായാനദി എന്ന സിനിമയിലും അഭിനയിക്കാൻ പോവുകയാണ്. അതിനൊപ്പം തെലുങ്കിൽ സിനിമ ചെയ്യാനും നടി കരാർ ഒപ്പിട്ടിരിക്കുകയാണ്.

ഹൗസ് സർജൻസി

എംബിബിഎസ് വിദ്യാർത്ഥിനി ആയാതിനാൽ ഐശ്വര്യയുടെ ഹൗസ് സർജൻസി ഇപ്പോൾ കുഴപ്പത്തിലായിരിക്കുകയാണെന്നാണ് നടി പറയുന്നത്.

സമ്മർദ്ദത്തിലായിരിക്കുകയാണ്

മായാനദി എന്ന സിനിമ രണ്ട് ഷെഡ്യൂളകളായിട്ടാണ് നിർമ്മിക്കുന്നത്. ഒപ്പം തെലുങ്ക് സിനിമയ്ക്ക് വേണ്ടി തെലുങ്ക് പഠിക്കാനും തുടങ്ങിയിരുന്നു. എന്നാൽ അതിനിടയിൽ എങ്ങനെ മൂന്ന് മാസം ഹൗസ് സർജൻസിക്ക് പോകും എന്ന കൺഫ്യൂഷനിലാണ് ഐശ്വര്യ.

സെലിബ്രിറ്റി ആയി

സിനിമയുടെ റിലീസിന് മുന്നെ തന്നെ സെലിബ്രിറ്റി ആയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിലെ പാട്ടും പുറത്തിറക്കിയിരുന്നു. ഐശ്വര്യയും നിവിൻ പോളിയും അഭിനയിച്ച പാട്ട് രംഗമായിരുന്നു പുറത്ത് വന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധായകന്‍ അല്‍താഫ് അലിയാണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നതും.

കുടുംബ ചിത്രം


നിവിന്‍ പോളിയുടെ കുടുംബചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അക്കൂട്ടത്തിലേക്കാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയും വരുന്നത്. ചിത്രം ഓണത്തിന് തിയറ്ററുകളിലേക്കെത്തും.

രണ്ട് നായികമാര്‍


ഐശ്വര്യക്കൊപ്പം ചിത്രത്തില്‍ മറ്റ് ഒരു നടി കൂടിയുണ്ട്. അഹാന കൃഷ്ണയും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. അവര്‍ക്കൊപ്പം സിജു വില്‍സണ്‍, ഷറഫുദീന്‍, ശ്രൃന്ദ, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Aishwarya Lekshmi ably shuttles between films and her house surgency

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam