twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യ ലക്ഷ്മിയുടെ ആരാധാനപാത്രം ഇദ്ദേഹമാണ്! ആ സിനിമ കണ്ട രാത്രി ഉറങ്ങിയില്ലെന്ന് താരം! കാണൂ!

    |

    തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന അഭിനേത്രികളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി! ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് ഈ അഭിനേത്രി ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. നായകന്‍മാരുമായുള്ള മികച്ച കെമിസ്ട്രിയാണ് താരത്തിന് ഗുണകരമായി മാറുന്നത്. ഇതുവരെ ചെയ്തതെല്ലാം സൂപ്പര്‍ഹിറ്റ് സിനിമകളാണെന്നതാണ് പ്രധാന പ്രത്യേകത. ഐശ്വര്യയുണ്ടെങ്കില്‍ സിനിമ ഹിറ്റായിക്കോളൂമെന്നായിരുന്നു അടുത്തിടെ കാളിദാസ് ജയറാം പറഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന്റെ ഭാഗ്യനായികയായി മാറിയിരിക്കുകയാണ് ഈ താരം. നിവിന്‍ പോളി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരോടൊപ്പമാണ് താരം ഇതുവരെ അഭിനയിച്ചത്.

    നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി തുടക്കം കുറിച്ചത്. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. പിന്നാലെ തന്നെ മായാനദിയില്‍ ടൊവിനോയുടെ നായികയായും താരമെത്തി. ഫഹദ് ഫാസിലിനൊപ്പമായിരുന്നു മൂന്നാമത്തെ വരവ്. വരത്തന്‍ കഴിഞ്ഞതിന് പിന്നാലെയാണ് ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗര്‍ണ്ണിയുമായും താരമെത്തിയത്. കാളിദാസ് ജയറാം നായകനായെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐശുവെന്ന ഐശ്വര്യ ലക്ഷ്മി. വിശാലിനൊപ്പമാണ് അരങ്ങേറ്റം. മമ്മൂട്ടിയുടെ പേരന്‍പ് കണ്ടതിനെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

     പേരന്‍പ് കണ്ട ദിവസം ഉറങ്ങിയില്ല

    പേരന്‍പ് കണ്ട ദിവസം ഉറങ്ങിയില്ല

    ദേശീയ അവാര്‍ഡ് ജേതാവായ റാമും മമ്മൂട്ടിയും ഒരുമിച്ചെത്തിയ പേരന്‍പിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രം കണ്ടതിനെക്കുറിച്ചാണ് ഐശ്വര്യ ലക്ഷ്മിയും പറഞ്ഞത്. ആ ദിവസം തനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. ആ സിനിമയെക്കുറിച്ചറിഞ്ഞ ഓരോ കാര്യവും തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു സിനിമ കണ്ടിട്ടും താനിത് പോലെ അത്ഭുതപ്പെട്ടിട്ടില്ല. മമ്മൂട്ടിയെന്ന നടന്‍ തന്റെ മുന്നില്‍ അത്ഭുതം പോലെ നിറഞ്ഞുനില്‍ക്കുകയാണ്. എന്തൊരു നടനാണ് അദ്ദേഹം.

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ പറഞ്ഞു

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ പറഞ്ഞു

    റോട്ടര്‍ഡാം ചലച്ചിത്രമേളയുള്‍പ്പെടെ നിരവധി മേളകളിലാണ് പേരന്‍പ് പ്രദര്‍ശിപ്പിച്ചത്. മമ്മൂക്കല്ലാതെ മറ്റൊരു താരത്തിനും അമുദവനെ ഇത്രയധികം മനോഹരമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടത്. തനിയാവര്‍ത്തനത്തിന് ശേഷം ഉള്ളുലയ്ക്കുന്ന കഥാപാത്രവുമായെത്തിയ മെഗാസ്റ്റാറിനെ സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അമരം കണ്ടപ്പോള്‍ മുതല്‍ത്തന്നെ താന്‍ മമ്മൂട്ടിയുടെ ആരാധകനായിരുന്നുവെന്നും എന്നെങ്കിലും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യണമെന്നാഗ്രഹിച്ചിരുന്നതായും റാം പറഞ്ഞിരുന്നു. ആ സ്വപ്‌നം കൂടിയാണ് പേരന്‍പിലൂടെ സാക്ഷാത്ക്കരിച്ചത്.

    അമുദവനായി ജീവിച്ചു

    അമുദവനായി ജീവിച്ചു

    അമുദവനെന്ന ടാക്‌സി ഡ്രൈവറായി ജീവിക്കുകയായിരുന്നു മമ്മൂട്ടി. മാസും ക്ലാസും സ്റ്റൈലിഷ് കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് വൈകാരികത നിറഞ്ഞ അമുദവനേയും അദ്ദേഹം സ്വീകരിച്ചത്. തിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ മറ്റാരെയെങ്കിവും വെച്ച് സിനിമ പൂര്‍ത്തീകരിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ മമ്മൂട്ടിയുടെ സമയത്തിനായി എത്ര വേണമെങ്കിലും നിലപാടിലായിരുന്നു സംവിധായകന്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് മെഗാസ്റ്റാര്‍ തമിഴകത്തേക്ക് എത്തിയത്.

    ഡോക്ടറാവുന്നതിനോട് കൂടുതല്‍ താല്‍പര്യം

    ഡോക്ടറാവുന്നതിനോട് കൂടുതല്‍ താല്‍പര്യം

    മെഡിക്കല്‍ പഠനവുമായി മുന്നേറുന്നതിനിടയിലാണ് ഐശ്വര്യ ലക്ഷ്മി സിനിമയില്‍ അരങ്ങേറിയത്. സിനിമാതിരക്കുകള്‍ക്കിടയിലും പഠനത്തിനും പ്രാധാന്യം നല്‍കിയിരുന്നു. താരമാവുന്നതിനെക്കുറിച്ചോ അഭിനേത്രിയാവുന്നതിനെക്കുറിച്ചുമൊന്നും സ്വപ്‌നം കണ്ട നടന്നയാളല്ല താനെന്ന് ഐശ്വര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. താനൊരു നല്ല ഡോക്ടറായി കാണാനാണ് വീട്ടുകാര്‍ക്ക് ഇഷ്ടം. തന്നോടുള്ള വാത്സല്യം കാരണം സിനിമ നിര്‍ത്തിപ്പോരാന്‍ പറയുന്നില്ലേയെന്നുള്ളൂ. താന്‍ നന്നായി അഭിനയിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്കും സന്തോഷമാണ്.

    മലയാളത്തിന്റെ ഭാഗ്യനായിക

    മലയാളത്തിന്റെ ഭാഗ്യനായിക

    തുടക്കം മുതല്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. നായികാപ്രാധാന്യമുള്ള സിനിമയായിരുന്നില്ലെങ്കില്‍ക്കൂടിയും താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞണ്ടുകളിലൂടെ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ വിജയ് സൂപ്പറിലേക്കെത്തിയിരിക്കുകയാണ്. കാളിദാസ് മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന അര്‍ജന്റീന ഫാന്‍സാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. ഇത് നമ്മള്‍ പൊളിക്കുമെന്നും ഐശു ഒപ്പമുള്ളതിനാല്‍ സിനിമയെക്കുറിച്ച് ഭയമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

    തമിഴിലേക്കെത്തുമ്പോള്‍

    തമിഴിലേക്കെത്തുമ്പോള്‍

    മലയാളത്തില്‍ മാത്രമല്ല തമിഴിലും പ്രവേശിക്കാനൊരുങ്ങുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാലിനൊപ്പമാണ് താരത്തിന്റെ അരങ്ങേറ്റം. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തമിഴകത്തേക്ക് പോവുന്നതോടെ താരത്തിനെ മലയാളത്തിന് നഷ്ടമാവുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

    English summary
    Aishwarya Lekshmi about her experience after watching Peranpu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X