Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഐശ്വര്യയെ ആന്റിയെന്ന് വിളിച്ച് സോനം, ബിപാഷയും കരീനയും ഒന്നിച്ച് സിനിമ ചെയ്യില്ല, നടിമാരുടെ പിണക്കം
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന സംഭവമാണ് താരങ്ങളുടെ പിണക്കം. എത്ര രഹസ്യമാക്കി വെച്ചാലും അത് വലിയ ചർച്ചയാവാറുണ്ട്. ബോളിവുഡിലാണ് ഇത്തരത്തിലുള്ള വഴക്കുകൾ അധികവും നടക്കാറുളളത്. നടന്മാരെക്കാളും താരറാണിമാർ തമ്മിലുള്ള പ്രശ്നങ്ങളാണ് സിനിമാ കോളങ്ങളിൽ ഇടം പിടിക്കുന്നത്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുന്ന താരങ്ങൾ തമ്മിലുള്ള പിണക്കത്തെ കുറിച്ചാണ് .
നയന്‍താരയുടെ കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ബോളിവുഡ് കോളങ്ങളിൽ ഇന്നും ചർച്ചയാവുന്ന പിണക്കമാണ് നടി രേഖയും ജയ ബച്ചന്റേയും. ഇന്നും ഇരുവരും അധികം പരസ്പരം സംസാരിക്കാറില്ല. ഇപ്പോഴിത ബോളിവുഡ് സിനിമ കോളങ്ങളിൽ വൈറലാവുന്നത് സിനിമാ ലോകത്തെ ഞെട്ടിച്ച താരങ്ങളുടെ പിണക്കത്തെ കുറിച്ചാണ്.

ഐശ്വര്യ റായി ബച്ചൻ - സോനം കപൂർ അഹൂജ
ബച്ചൻ കുടുംബവുമായി വളരെ അടുത്ത സൗഹൃദമാണ് നടൻ അനിൽ കപൂറിനുള്ളത്. എന്നാൽ അനിൽ കപൂറിന്റെ മകളും നടിയുമായ സോനം കപൂറും ബച്ചൻ കുടുംബത്തിലെ മരുമകൾ ഐശ്വര്യറായി ബച്ചനുമായി പിണക്കത്തിലാണ്. എലൈറ്റ് ബ്യൂട്ടി ബ്രാൻഡിൽ നിന്ന് സോനത്തിനെ മാറ്റി ഐശ്വര്യയെ കൊണ്ടു വന്നിരുന്നു. ഇതിന് ശേഷം. ഇരുവരും പിണങ്ങുന്നത്. സോനം ഐശ്വര്യയെ ആന്റി എന്ന് വിളിച്ചിരുന്നു. പിന്നീട് കാനിൽ സോനത്തിനോടൊപ്പം എത്താൻ ഐശ്വര്യ വിസമ്മതിച്ചു. ഐശ്വര്യയും റാണി മുഖർജിയും തമ്മിൽ അകൽച്ചയിലാണെന്നു റിപ്പോർട്ടുകൾ പ്രചരിക്കുന്നു. അഭിഷേക് ബച്ചനാണ് ഇതിനുള്ള കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോര്ട്ട്.

ദീപിക പദുകോൺ-ബിപാഷ ബസു- കരീന
ദീപിക പദുകോണും ബിപാഷ ബസുവും തമ്മിലുള്ള പിണക്കവും ബോളിവുഡിൽ ചർച്ച വിഷയമാണ്. ദീപികയും രൺബീർ കപൂറും തമ്മിലുള്ള പ്രണയമായിരുന്നു ഇതിന് കാരണം . താരങ്ങളുടെ ബന്ധത്തിൽ ബിപാഷ അത്ര സന്തോഷവതിയായിരുന്നില്ല എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. 'ബച്ചനാ ഏ ഹസീനോ' എന്ന ചിത്രത്തിൽ ദീപികയ്ക്കും രൺബീറിനുമൊപ്പം ബിപാഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ഇതിന് ശേഷമാണ് ഇരുവരും പിണങ്ങുന്നത്. അതുപോലെ ബിപാഷ ബസുവും കരീനയുമായും പിണക്കത്തിലാണ്. സിനിമ സെറ്റിൽ ഇരുവരും തമ്മിൽ വലിയൊരു വാക്ക് തർക്കം നടന്നിരുന്നു. പിന്നീട് ഇരുവരു ഒന്നിച്ച് സിനിമയിൽ എത്തിയിട്ടില്ല.

90 കളിലെ പ്രിയപ്പെട്ട താരങ്ങളാണ് മാധുരി ദീക്ഷിതും ജൂഹി ചവ്‌ലയും ശ്രീദേവിയും. ഇന്നും പ്രേക്ഷകരുടെ ഇടയിൽ നടിമാരുടെ കഥകളും പഴയ സിനിമകളും ചർച്ചാ വിഷയമാണ്. ബോളിവുഡിലെ സമകാലികരാണിവർ. എന്നാൽ ഒരു കാലത്ത് മാധുരി ജൂഹി ചവ്ലയുമായുള്ള സിനിമകൾ ഉപേക്ഷിച്ചിരുന്നു. ഒരു അഭിമുഖത്തിൽ ജൂഹി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതുപോലെ തന്നെ ശ്രീദേവിയും മാധുരിയുമായും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് രണ്ട് പേരും പരസ്പരം മത്സരിച്ചിരുന്നതിനെ കുറിച്ച് ഒന്നിച്ചെത്തിയ റിയാലിറ്റി ഷോയിൽ താരങ്ങൾ പറഞ്ഞിരുന്നു.
Recommended Video

നടിമാരായ കത്രീന കൈഫും പ്രിയങ്ക ചോപ്രയും തമ്മിൽ അകൽച്ചയിലാണ്. ഷോ സ്റ്റോപ്പറാകാൻ രണ്ടും പേരും ആഗ്രഹിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും പിണങ്ങുന്നത്. താരങ്ങളായ കരീഷ്മ കപൂറും രവീണ ടണ്ടനും തമ്മിലുളള പിണക്കത്തെ കുറിച്ച് ഫറാ ഖാൻ ആയിരുന്നു വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലാണ് താരങ്ങൾ തമ്മിലുള്ള പിണക്കത്തെ കുറിച്ച് പറഞ്ഞത്. തുടർന്ന് ഇരുവരേയും കളിയാക്കുകയും ചെയ്തു.
സറീൻ ഖാനും സോനാക്ഷി സിൻഹയും തമ്മിലുളള പ്രശ്നവും ബോളിവുഡിൽ ചർച്ചാ വിഷയമാണ്. നടൻ സൽമാൻഖാന്റെ നായികമാരായിട്ടായിരുന്നു ഇരുവരും ബോളിവുഡിൽ എത്തിയത്.