Don't Miss!
- Lifestyle
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
- News
തിരുവനന്തപുരത്ത് ബിജെപിയില്‍ പൊട്ടിത്തെറി: രാജി സന്നദ്ധതയുമായി 3 ജനപ്രതിനിധകള്‍ ഉള്‍പ്പടേയുള്ളവർ
- Finance
ശമ്പളക്കാരാണോ; ഈ രേഖകൾ സമർപ്പിച്ചെങ്കിൽ അധിക നികുതി ഈടാക്കും
- Sports
IND vs NZ: അര്‍ഷദീപിന്റെ പ്രശ്നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി
- Technology
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- Automobiles
ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
മമ്മൂട്ടിയും ശോഭനയും മായാനദിയുമായി എത്തിയാലോ? എെശ്വര്യ ലക്ഷ്മിയുടെ ചോദ്യം വൈറല്‍! കാണൂ!
തൊട്ടതെല്ലാം പൊന്നാക്കുകയെന്ന വിശേഷണം ചേരുന്ന അപൂര്‍വ്വം പേരേ മലയാളത്തിലുള്ളൂ. അവരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം ഗംഭീര വിജയമാണ് നേടിയത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ സുരക്ഷിതമായിരിക്കുമെന്ന് തെളിയിച്ചാണ് ഈ താരം മുന്നേറുന്നത്. മെഡിക്കല്‍ ബിരുദം നേടിയതിന് ശേഷമാണ് ഐശ്വര്യ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമ ഇല്ലാതാവുന്ന സാഹചര്യം വന്നാല്‍ ആ ഫീല്‍ഡിലേക്ക് തന്നെ തിരിച്ചുപോവുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു സാഹചര്യത്തിലൂടെ താരത്തിന് കടന്നുപോവേണ്ടി വരില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ശ്രീദേവിയുടെ പ്രണയനായകന് ആരാണ്? പ്രിയ വാര്യരുടെ ഭാവപ്പകര്‍ച്ചയുമായി പുതിയ ടീസര്‍! കാണൂ!
നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം തുടക്കം കുറിച്ചത്. നായകന്മാരുമായുള്ള ഐശുവിന്റെ കെമിസ്ട്രിയാണ് മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. നായകനായി ആരെത്തിയാലും ഐശു പൊളിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകരും പറയാറുള്ളത്. മിഥുന് മാനുവല്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്ക്കടവുമായാണ് ഇനി താരമെത്തുന്നത്. കാളിദാസ് ജയറാമിന്റെ നായികയായാണ് ഇത്തവണത്തെ വരവ്. ഐശു ഉള്ളതിനാല്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്നും പടം വിജയിക്കുമെന്നുറപ്പുണ്ടെന്നുമായിരുന്നു താരപുത്രന് പറഞ്ഞത്. മായാനദി കണ്ട് സീമചേച്ചി തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും വളരെ സ്പെഷലായാണ് അതിനെ കാണുന്നതെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമയിലെ ബന്ധങ്ങള്‍
പ്രത്യേകിച്ച് സിനിമാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തില്‍ നിന്നുമാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലേക്കെത്തിയത്. ആദ്യ സിനിമ മുതല്‍ത്തന്നെ ഈ താരത്തിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. നിവിന്‍ പോൡയുടെ നായികയായാണ് താരം തുടക്കം കുറിച്ചത്. ശാന്തികൃഷ്ണയുടെ ഗംഭഈര തിരിച്ചുവരവിന് വഴിയൊരുക്കിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്ത്തുടങ്ങി അര്‍ജന്റീന ഫാന്സിലെത്തി നില്‍ക്കുകയാണ് ഐശുവിന്റെ സിനിമാജീവിതം. സുഹൃദ് ബന്ധങ്ങള്‍ മാത്രമല്ല അത് പോലെ തന്നെ അടുത്ത പ്രൊഫഷനല്‍ ബന്ധങ്ങളും തനിക്കുണ്ടെന്ന് താരം പറയുന്നു. നിവിന്‍ പോളി, ഗൗതം രാമചന്ദ്രന്, സ്റ്റെഫി സേവ്യര്‍ ഇവരെയൊക്കെ സുഹൃത്തായി ലഭിച്ചതിന് കാരണം സിനിമയാണ്.

മായാനദിക്ക് ലഭിച്ച അംഗീകാരം
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. മാത്തനും അപ്പുവുമായി ഐശുവും ടൊവിനോയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. പ്രണയവും വൈകാരികതയുമൊക്കെയായി പ്രേക്ഷക ഹൃദയത്തില്‍ നോവ് അവശേഷിപ്പിച്ച് അവസാനിച്ച സിനിമ കൂടിയായിരുന്നു ഇത്. ഈ സിനിമ ഇറങ്ങിയതിന് ശേഷമാണ് ഐശുവിന്റെ കരിയറും മാറി മറിഞ്ഞത്. കേരളക്കര ഒന്നടങ്കം ഐശുവിനെ ഏറ്റെടുക്കുകയായിരുന്നു. ഈ സിനിമയിലെ ഗാനങ്ങളും ഡയലോഗുകളുമൊക്കെ പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്.

വരത്തന് റീമേക്ക് ചെയ്യുമ്പോള്‍
അമല്‍ നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു വരത്തന്. ഫഹദിന്റരെ നായികയായാണ് ഐശു എത്തിയത്. താരപുത്രനായ അര്ജുന് അശോകന് വില്ലനായെത്തിയ സിനിമ കൂടിയായിരുന്നു ഇത്. ബോക്സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഫഹദിനൊപ്പമുള്ള കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സര്‍വൈവല്‍ ത്രില്ലറായെത്തിയ സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ സൂര്യയും ജ്യോതികയും അഭിനയിച്ച് കാണാനാണ് തനിക്കിഷ്ടമെന്നും താരം പറയുന്നു.

മായാനദിയാണെങ്കില്
മലയാളക്കര ഒന്നടങ്കം സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു മായാനദി. അഭിനയിച്ച കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം അനശ്വരമാക്കുന്ന ഐശുവില്‍ അപര്‍ണ്ണയെന്ന അപ്പുവും ഭദ്രമായിരുന്നു. ഈ ചിത്രത്തില്‍ ശോഭനയും മമ്മൂട്ടിയും അഭിനയിച്ച് കാണാനും ആഗ്രഹമുണ്ടെന്നും താരം പറയുന്നു. മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരജോഡികള്‍ കൂടിയായ ഇരുവരും മായാനദിക്കായി ഒരുമിച്ചാല്‍ അടിപൊളിയായിരിക്കും. വിജയ് സേതുപതിയേയും രാധിക ആപ്തയേയും വെച്ചും സിനിമ ചെയ്യാമെന്നും താരം പറയുന്നു.

സീമ ചേച്ചിയുടെ അഭിനന്ദനം
മായാനദി കണ്ട് ആരാധകരും സിനിമാപ്രവര്ത്തകരുമുള്പ്പടെ നിരവധി പേരാണ് തന്നെ അഭിനന്ദിച്ചതെന്ന് താരം പറയുന്നു. മുന്‍കാല അഭിനേത്രികളിലൊരാളായിരുന്ന സീമ ചേച്ചിയും ഈ സിനിമ കണ്ടതിന് ശേഷം തന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഏറ്റവും വലിയ അംഗീകാരമായാണ് ആ അഭിനന്ദനത്തെ താന്‍ കാണുന്നത്. താന്‍ ഒരുപാട് ആരാധിക്കുന്ന വ്യക്തികളിലൊരാളാണ് ചേച്ചിയെന്നും അതിനാല്‍ത്തന്നെ ആ പ്രശംസ സ്പെഷലാണെന്നും താരം പറയുന്നു.

അര്‍ജന്റീന ഫാന്‍സിനായി കാത്തിരിക്കുന്നു
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും നായികനായകന്‍മാരായെത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നുയ. ഇത് വരെ ചെയ്ത എല്ലാ സിനിമകളേയും വിജയിപ്പിച്ച ഐശു ഉള്ളതിനാല്‍ തനിക്ക് സിനിമയുടെ വിജയത്തെക്കുറിച്ചോര്ത്ത് ആശങ്കയില്ലെന്നായിരുന്നു കാളിദാസന് പറഞ്ഞത്.
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!