Don't Miss!
- News
'കർണാടകയില്‍ 65 സീറ്റ് പോലും നേടാന്‍ ബിജെപിക്ക് സാധിക്കില്ല: അധികാരം കോണ്‍ഗ്രസ് പിടിക്കും'
- Sports
IND vs NZ: രോഹിത് എന്തുകൊണ്ട് അതു ചെയ്തില്ല? ഒരു പിഴവ് വരുത്തി! ഇര്ഫാന് പറയുന്നു
- Lifestyle
Horoscope Today, 23 January 2023: സാമ്പത്തിക വശം ശക്തമാകും, പ്രശ്നങ്ങള്‍ വിട്ടകലും; ഇന്നത്തെ രാശിഫലം
- Finance
ഭവന വായ്പ പലിശ നിരക്കുയരുന്നു; കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്നത് ഏത് ബാങ്ക്
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
വേറെ ആരെയും ഞാന്‍ ആ ഭാഗത്തേക്ക് അടുപ്പിക്കാറില്ല! തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മായാനദി എന്ന ചിത്രം മുതലാണ് നടി മോളിവുഡില്‍ ശ്രദ്ധേയയായത്. നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടി യുവതാരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴില്‍ ധനുഷ്, വിശാല്‍ തുടങ്ങിയവരുടെ നായികയായും ഐശ്വര്യലക്ഷ്മി അഭിനയിച്ചിരുന്നു. അതേസമയം സെലിബ്രിറ്റി ആയതിനാല്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍ മൂന്നാമതൊരാള്‍ മോശം പറയാതിരിക്കാന്‍ ശ്രദ്ധ നല്‍കാറുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു.

അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സുഹൃത്ബന്ധങ്ങളുടെ അതിര്‍വരമ്പുകളെ നടി മനസുതുറന്നത്. "കോളേജ് കാലം മുതല്‍ ഒപ്പമുളള ജ്യോതിക, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി തുടങ്ങി ഞങ്ങള്‍ അഞ്ച് പേരുളള ഒരു ക്ലോസ് ഫ്രണ്ട് സര്‍ക്കിളുണ്ട്. അതിനകത്തേക്ക് വേറാരും വരുന്നത് എനിക്കിഷ്ടമല്ല. ആ പ്രദേശത്ത് പോലും ആരെയും അടുപ്പിക്കില്ല എന്നതാണ് സത്യം. എല്ലാ കാര്യങ്ങളും ഞാന്‍ പറയുന്നത് ഇവരോടാണ്. പരസ്പരം നന്മയാഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ എനിക്ക് സിനിമയിലുണ്ട്. പൊതുവേ പറയും നടിമാര്‍ തമ്മില്‍ എപ്പോഴും മല്‍സരമാണ് എന്നൊക്കെ. പക്ഷേ പുതിയ കാലം അങ്ങനെയല്ല.
ഞങ്ങള്‍ പരസ്പരം താങ്ങുന്നവരാണ്. വളരെ ശ്രദ്ധിച്ചു മാത്രമേ പുറത്തുളളവരോട് പെരുമാറൂ. ഒരാളോട് ദേഷ്യമുണ്ടെങ്കില്‍ പോലും പ്രകടിപ്പിക്കാറില്ല. കാരണം ദേശ്യപ്പെടുന്നത് കാണുന്ന മൂന്നാമത്തെയാള്‍ എന്നെകുറിച്ച് മോശം വിചാരിക്കും. ആ അഭിപ്രായം പതുക്കെ പടരും. ഒരുപക്ഷേ എന്റെ കരിയറിനെ വരെ അത് ബാധിക്കും. അതുകൊണ്ട് പൊതുവേ സമൂഹത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്. അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മലയാളത്തില്‍ ബിസ്മി സ്പെഷ്യല്‍, അര്‍ച്ചന 31 നോട്ട്ഔട്ട് തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
Recommended Video
ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനത്തില് പുതിയ സിനിമയുടെ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തമിഴില്‍ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ ശെല്വന് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയംരവി, ജയറാം, ഐശ്വര്യ റായ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയാണ് പൊന്നിയന്‍ ശെല്വന്.
-
'ആ ഗായകന്റെ പാട്ട് ലഭിക്കാൻ എംജി ശ്രീകുമാർ ശ്രമിച്ചു'; കണ്ണീർ പൂവ് പിറന്നതിന് പിന്നിലെ അറിയാക്കഥ
-
'സിനിമയിൽ ഉപയോഗിച്ച കോസ്റ്റ്യൂം ഞാൻ പിന്നീട് സ്വന്തമാക്കിയിട്ടുണ്ട്, കൊവിഡിന് ശേഷം മുടി കൊഴിഞ്ഞു'; ലെന
-
'ജയറാമിന്റെ വീട്ടിലെ പട്ടിക്കും എസിയുണ്ട്, പട്ടരേ എന്നുള്ള വിളികേട്ടപ്പോൾ പ്രേമം ഞാൻ മനസിലാക്കി'; ഇന്നസെന്റ്