For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫൈറ്റിന് 75 ലക്ഷം രൂപ! ശരിക്കും മമ്മൂക്കയാണ് ആക്ഷന്‍ ചെയ്തതെന്ന് സംവിധായകനും നിര്‍മാതാവും പറയുന്നു

  |
  Shylock producer Joby George Talks About Mammootty | FilmiBeat Malayalam

  കഴിഞ്ഞ ക്രിസ്തുമസിന് കാത്തിരുന്ന മമ്മൂട്ടിയുടെ ഷൈലോക്ക് പുതിയ വര്‍ഷത്തിലാണ് തിയറ്ററുകളിലേക്ക് എത്തിയത്. മാസ്റ്റര്‍പീസിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടി ലേശം നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ചിത്രം ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

  സിനിമയുടെ ക്ലൈമാക്‌സിലെ ഫൈറ്റ് സീന്‍ ആരാധകര്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. അത് മമ്മൂട്ടി തന്നെയാണോ അവതരിപ്പിച്ചത് എന്നായിരുന്നു പലരും അന്വേഷിച്ചിരുന്നത്. എന്നാല്‍ ഒര്‍ജിനലി അത് മമ്മൂക്ക തന്നെയാണെന്ന് പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവും നിര്‍മാതാവും ജോബി ജോര്‍ജും പറഞ്ഞിരിക്കുകയാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

  എല്ലാവരുടെയും സംശയം ക്ലൈമാക്‌സിലെ ഫൈറ്റില്‍ മമ്മൂക്ക കാല് പൊക്കി ആക്ഷന്‍ ചെയ്തിരിക്കുന്നത് ഡ്യൂപ്പാണോ എന്നാണ്. പക്ഷേ അത് ഡ്യൂപ്പല്ല. അതെങ്ങനെയാണ് നിങ്ങള്‍ ഷൂട്ട് ചെയ്തതെന്ന് ജോബി ജോര്‍ജ് ചോദിക്കുന്നു. രാജാധിരാജ മുതലുള്ള സിനിമകളില്‍ ഫൈറ്റിനെ എങ്ങനെ അപ്രോച്ച് ചെയ്‌തോ അതുപോലെയാണ് ഇതിലും ചെയ്തിരിക്കുന്നതെന്ന് അജയ് വാസുദേവ് പറയുന്നു. ഈ സിനിമയില്‍ എല്ലാവരും ചര്‍ച്ച ചെയ്ത ക്ലൈമാക്‌സിലെ ഫൈറ്റാണ്.

  മമ്മൂക്ക അത്രയും റിസ്‌കെടുത്ത് ചെയ്ത ആ ഫൈറ്റിനാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സംഭവമൊക്കെ ശരിയാണ്. പക്ഷേ ഐ ഫൈറ്റ് ഒക്കെ ചെയ്തപ്പോള്‍ എന്റെ 75 ലക്ഷം രൂപ കൂടി പോയെന്ന് ജോബി ജോര്‍ജ് പറയുന്നു. പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ജോബി ചേട്ടന്‍ നമ്മള്‍ പറയുന്ന കാര്യങ്ങളില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. എന്തെങ്കിലും ആവശ്യം പറയുമ്പോള്‍ ഒരു കാര്യവും വേണ്ട എന്ന് പറഞ്ഞിട്ടില്ല. അത് താങ്കളുടെ വലിയൊരു നന്മയായാണ് ഞാന്‍ കരുതുന്നതെന്ന് അജയ് പറയുന്നു.

  നമ്മള്‍ ഒരു ബജറ്റ് ഇട്ട് പോയി കഴിഞ്ഞാല്‍ നിങ്ങളുടെ ക്രിയേറ്റിവിറ്റിയില്‍ ഞാന്‍ കേറി തലയിടുന്നത് വിഡ്ഡിത്തരമാണ്. നിങ്ങളുടെ തലയില്‍ ഇരിക്കുന്ന ഒരു ഐഡിയയാണ് ഒരു സിനിമയായി ക്യാമറയില്‍ ഒപ്പി എടുക്കുന്നത്. അവിടെ ഞാന്‍ കയറി അഭിപ്രായം പറയുന്നത് ശരിയല്ല. അത് ഒന്നാമത്തെ കാര്യം. രണ്ടാമത് ഞാന്‍ അവിടെ വരേണ്ട ആവശ്യം ടെക്‌നിക്കലി ഇല്ല. പിന്നെ അവിടെ വന്ന് കാലിന്മേല്‍ കാല്‍ കയറ്റി വച്ച് ആള് കളിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അത് കൊണ്ടാണ് വരാത്തത്. പക്ഷേ നിങ്ങള്‍ എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. ഞാന്‍ എല്ലാം അറിയുന്നുമുണ്ട്. അത് മതി. പൈസ മുടക്കുന്ന ആളെ നിങ്ങള്‍ എന്നും രാവിലെ വിളിച്ച് സംസാരിക്കുന്നു. ഇത്ര കാര്യങ്ങളൊക്കെയാണ് ചെയ്യാന്‍ പോകുന്നത്. അല്ലെങ്കില്‍ ഞാനിതൊക്കെ ചെയ്തു എന്ന് പറയാന്‍ കാണിക്കുന്ന മാന്യത. അതാണ് നിങ്ങളുടെ ഏറ്റവും വലിയ ക്വാളിറ്റി.

  ഷൈലേക്കിന്റെ ഏറ്റവും വലിയ വിജയം മമ്മൂക്കയുടെ ക്യാരക്ടറാണെന്നാണ് അജയ് വാസുദേവ് പറയുന്നത്. നമ്മള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് കറക്ടായി മമ്മൂക്കയുമായി കമ്യൂണിക്കേറ്റ് ചെയ്യാനായി. ഈ സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ടിനെ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ല. ഷൈലോക്കിന്റെ റൈറ്റേഴ്‌സ് അനീഷ് ഹമീദും ബിബിന്‍ ജോര്‍ജും, ഇവര്‍ പുതിയ ആള്‍ക്കാരാണ്. അനീഷ് ചങ്ക്‌സ് എന്ന സിനിമയുടെ കോ-റൈറ്റര്‍ ആയിരുന്നു. ബിപിനെ ഈ സിനിമയിലൂടെയാണ് പരിചയപ്പെടുന്നത്. നല്ല കഴിവുള്ളവരാണ്. പുതിയസിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അജയ് പറയുന്നു.

  English summary
  Ajay Vasudev And Joby George Talks About Shylock Fight Scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X