For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വര്‍ഷത്തെ ഗ്യാപ്പില്‍ 4 മക്കളെ സ്വന്തമാക്കിയ അജു വര്‍ഗീസ്! മക്കളെ കുറിച്ച് പറഞ്ഞ് അഗസ്റ്റീന

  |

  മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ നായകനും നിര്‍മാതാവുമൊക്കെയായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളായി മാറിയ അജുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും എല്ലാവര്‍ക്കും സുപരിചിതമാണ്. ഭാര്യ അഗസ്റ്റീനയ്ക്കും നാല് മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരം.

  രണ്ട് വര്‍ഷത്തെ ഗ്യാപ്പില്‍ ഇരട്ടക്കുട്ടികളായിട്ടാണ് നാല് മക്കള്‍ അജുവിനും അഗസ്റ്റീനയ്ക്കും പിറക്കുന്നത്. അന്ന് ഏറെ കളിയാക്കലുകള്‍ അജുവിന് നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ വീട് സ്വര്‍ഗം പോലെയാണെന്ന് പറയുകയാണ് അഗസ്റ്റീനയിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നാല് മക്കളെ ഒറ്റയ്ക്ക് നോക്കുന്നതിനെ കുറിച്ച് താരപത്‌നി തുറന്ന് പറഞ്ഞത്.

  ഈ ന്യൂജനറേഷന്‍ കാലത്ത് മക്കളുടെ എണ്ണം കൂടിയതില്‍ സന്തോഷമേ ഉള്ളുവെന്ന് അഗസറ്റീന പറയുന്നതിന് ചില കാരണങ്ങളുണ്ട്. കൂട്ടുകുടുംബ ജീവിതരീതികള്‍ കണ്ടാണ് അഗസ്റ്റീന വളര്‍ന്നത്. കുട്ടികളെ ഒരുപാട് ഇഷ്ടമായതിനാല്‍ ചെറിയ കുട്ടികള പരിപാലിക്കുന്നതും അഗസ്റ്റീന ഇഷ്ടപ്പെട്ടിരുന്നു. കൂട്ടുകുടുംബത്തിന്റെയും ഒരുമയും സ്‌നേഹവും കണ്ടതിനാല്‍ അതുപോലൊരു വീട് വേണമെന്ന് അഗസ്റ്റീന ആഗ്രഹിച്ചിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ ഏറെ മക്കള്‍ വേണമെന്നായിരുന്നു അജുവും അഗസ്റ്റീനയും പ്ലാന്‍ ചെയ്തിരുന്നത്.

  തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

  രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നാല് കുഞ്ഞുങ്ങള്‍ മടിത്തട്ടിലേക്ക് എത്തിയപ്പോള്‍ കാത്തുവച്ച മാതൃസ്‌നേഹം അണമുറിയാത്ത താരാട്ടായി. 2014 ലായിരുന്നു ആദ്യ സിസേറിയന്‍. ഇവാനും ജുവാനയും എട്ടാം മാസത്തില്‍ എത്തി. ആദ്യ ഒരു മാസം കുഞ്ഞുങ്ങള്‍ ആവശ്യമായ ശരീരഭാരത്തിലെത്തും വരെ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുറേ നാളുകള്‍ നിയോനേറ്റല്‍ ഐസിയുവിലും ആയിരുന്നു. കാക്കനാട്ടെ സ്വന്തം വീട്ടില്‍ അമ്മയുടെയും അനുജത്തിയുടെയും സഹായത്തോടെയാണ് ആദ്യ കണ്മണികളെ പരിപാലിച്ചത്. 2016 ല്‍ രണ്ടാമതും അഗസ്റ്റീന അമ്മയായി.

  എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്. ഒരാളെ ഏര്‍പ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്. അമ്മമാര് തന്നെ മക്കളെ വളര്‍ത്തിയാലേ ശരിയാകൂ. സ്‌നേഹവും പരിചരണവും ഏറെ നല്‍കേണ്ട പ്രായമാണല്ലോ. ഒറ്റയ്ക്കിതൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അത് സാധിക്കുന്നുണ്ട് എന്നതാണ് സത്യം. കുഞ്ഞുങ്ങളുടെ വളര്‍ച്ച അടുത്തറിഞ്ഞുള്ള യാത്ര മനോഹരമാണെന്നാണ് താരപത്‌നി പറയുന്നത്. ഇവാനും ജുവാനയും കാക്കനാട് വിദ്യോദയ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥികലാണ്. ജെയ്ക്കും ലൂക്കും പ്ലേ സ്‌കൂളിലും. ഉച്ചവരെ കുട്ടികള്‍ക്ക് ക്ലാസുണ്ട്.

  സിനിമയിലേതിനെക്കാള്‍ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കള്‍ക്ക് കൂടുതലിഷ്ടം. കുഞ്ഞുങ്ങളെ കാണുന്നത് തന്നെ എനിക്ക് സന്തോഷമാണ്. അവരെ വെറുതെ നോക്കിയിരുന്നാല്‍ മതി. സ്‌ട്രെസ് താനേ പോവും. മക്കള്‍ വലുതാകുനപോള്‍ അമ്മ നല്‍കിയ സ്‌നേഹമൊക്കെ തിരികെ നല്‍കുമോ എന്നൊക്കെ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഏകാന്തത മാറ്റാനാണ് കലൂരില്‍ ടുല ലൂല എന്ന കിഡ്‌സ് ഡിസൈനര്‍ ബ്യൂട്ടിക് ആരംഭിച്ചത്.

  English summary
  Aju Varghese's Wife Augustina About Her Four Childrens And Family Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X