For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പെണ്‍കുട്ടികള്‍ തമ്മില്‍ മല്‍സരമായിരുന്നു, അനുഭവം പങ്കുവെച്ച് അക്കു അക്ബര്‍

  |

  വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അക്കു അക്ബര്‍. ജയറാം ചിത്രത്തിന് പുറമെ വെളളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയും അക്കു അക്ബറിന്റെതായി ശ്രദ്ധിക്കപ്പെട്ടു. കമലിന്റെ അസിസ്റ്റന്റായും സംവിധായകന്‍ മലയാളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് അക്കു അക്ബര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  മമ്മൂക്കയ്‌ക്കൊപ്പം മഴയെത്തും മുന്‍പെ, അഴകിയ രാവണന്‍ തുടങ്ങിയ സിനിമകളില്‍ സംവിധായകനും ഉണ്ടായിരുന്നു. സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന നാള്‍ മുതല്‍ മമ്മൂക്കയെ സ്‌ക്രീനില്‍ കാണുന്നതാണ് എന്ന് അക്കു അക്ബര്‍ പറയുന്നു. അന്നൊക്കെ വളരെ കൗതുകത്തോട് കൂടി ആരാധനയോട് കൂടി അദ്ദേഹത്തെ കണ്ടു. പിന്നീട് സിനിമയില്‍ വരികയും കമല്‍ സാറിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്താണ് അഴകിയ രാവണന്‍ ഉണ്ടാവുന്നത്.

  അതിന് മുന്‍പ് മഴയെത്തും മുന്‍പേ വന്നു. അപ്പോ മഴയെത്തും മുന്‍പേ സിനിമയുടെ സമയത്താണ് മമ്മൂക്കയെ ആദ്യമായി നേരില്‍കാണുന്നത്. പാലക്കാട് മേഴ്‌സി കോളേജില്‍ വെച്ചായിരുന്നു ചിത്രീകരണം. അപ്പോ അന്ന് ഷൂട്ടിംഗിനായി കുറെയധികം പെണ്‍കുട്ടികളെ വേണമായിരുന്നു. അവിടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടികളാണ് അന്ന് കോളേജ് സ്റ്റുഡന്‍സായി അഭിനയിച്ചത്. അപ്പോ അവരെല്ലാം രാവിലെ മുതല്‍ കാത്തുനില്‍ക്കുകയായിരുന്നു മമ്മൂക്കയെ കാണാന്‍.

  അവര്‍ക്കെല്ലാം മമ്മൂക്കയെ കാണുകയും അദ്ദേഹത്തിന്റെ സീനുകളില്‍ നടന്നുപോവുകയുമാക്കെ വേണം. അപ്പോ അതിന് വേണ്ടി മല്‍സരമായിരുന്നു. കാരണം മമ്മൂക്ക ആ കോളേജിലെ എറ്റവും വലിയ ആരാധ്യ പുരുഷനായിട്ടാണ് എത്തുന്നത്. സിനിമയിലെ ആ കഥാപാത്രം അങ്ങനെയായിരുന്നു. ആ ചിത്രത്തില്‍ സുന്ദരനായിട്ടുളള ഒരു പ്രൊഫസറായിട്ടാണ് മമ്മൂക്ക വരുന്നത്.

  അപ്പോ മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ വേണ്ടിയിട്ടാണ് ഈ കുട്ടികളെല്ലാം തിരക്കുകൂട്ടുന്നത്. അപ്പോ അന്ന് ഞാനും ലാല്‍ജോസുമൊക്കെയാണ് കുട്ടികളെ പോയി സെലക്ട് ചെയ്ത് കൊണ്ടുവരുന്നത്. സീനുകളില്‍ കാണാന്‍ കുറച്ച് ഭംഗിയുളള കുട്ടികളെ വേണം നിര്‍ത്താന്‍. അപ്പോ ഡ്രസാണ് ഞങ്ങള് സെലക്ട് ചെയ്തത്. കാരണം ആ കളറ് ഈ കളറ് എന്ന് പറഞ്ഞ് നമുക്ക് ആരെയും മാറ്റിനിര്‍ത്താന്‍ പറ്റില്ലലോ.

  എസ് കുമാറായിരുന്നു അതിന്‌റെ ക്യാമറ. അപ്പോ അങ്ങനെ രസകരമായിട്ടുളള ഷൂട്ടിംഗായിരുന്നു മഴയെത്തുംമുന്‍പേ. അതിന് ശേഷമാണ് അഴകിയ രാവണന്‍ എന്ന സിനിമ വരുന്നത്. അതിന്റെയകത്ത് മമ്മൂക്ക നല്ലൊരു കഥാപാത്രമായിരുന്നു. നല്ല ഹ്യമറുളള സിനിമയായിരുന്നു അത്. അന്നത്തെ അവസ്ഥയില്‍ മമ്മൂക്ക ചെയ്യാത്തൊരു തരം വ്യത്യസ്ഥ കഥാപാത്രമായിരുന്നു. അപ്പോ പണമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ മാര്‍ഗമില്ലാത്ത വേദനിക്കുന്ന ഒരു കോടിശ്വരന്‍ ആയിട്ടാണ് അഭിനയിക്കുന്നത്.

  അദ്ദേഹത്തിന്റെ സിനിമാപിടുത്തവും മറ്റും പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണല്ലോ. ആ സിനിമയില്‍ നമ്മള്‍ ഓരോ സീന്‍ എടുത്തുനോക്കുമ്പോഴും മമ്മൂക്കയുടെ ചില മാനറിസങ്ങള്, ഇപ്പോ കാണുമ്പോഴാണ് എത്ര സൂക്ഷ്മമായിട്ടുളള കാര്യങ്ങളാണ് മമ്മൂക്ക ആ കഥാപാത്രം ചെയ്യുമ്പോള്‍ കൊണ്ടുവന്നിട്ടുളളത് എന്ന് മനസിലാവുന്നത്. കാരണം ആരുമായിട്ട് സംസാരിക്കുമ്പോള്‍ പോലും പുളളി കൈയ്യൊക്കെ തിരിച്ചിട്ട് കാരണം, വീതി കൂടിയ ബ്രേസ്ലെറ്റ് ഒകെ ആള്‍ക്കാര് കാണണം. ഉളളത് മുഴുവന്‍ ആള്‍ക്കാര് കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു കോടിശ്വരനായിട്ടാണ് അതില്‍ അദ്ദേഹം അഭിനയിച്ചത്. അപ്പോ അതിന്‌റെയകത്ത് തന്നെ ഇന്നസെന്റ് ചേട്ടന്‌റെ ഓരോ അരിമണിയും ഞാന്‍ പെറുക്കിയെടുത്തു എന്ന് ഫേമസായിട്ടുളള ഡയലോഗ് ഒകെയുണ്ടായിരുന്നു, അപ്പോ ഷൂട്ട് ചെയ്ത സമയത്തുപോലും നന്നായി ആസ്വദിച്ച് ചെയ്ത പടമായിരുന്നു അഴകിയ രാവണന്‍, അക്കു അക്ബര്‍ പറഞ്ഞു.

  Read more about: mammootty akku akbar
  English summary
  Akku Akbar Shared His Location Experience From Mammootty's Azhakiya Ravanan And Mazhayathu Mumbe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X