വീട്ടിലെത്തിയ പൃഥ്വിരാജിനെ വരവേറ്റ് അലംകൃതയും സോറോയും, സ്വാഗതസംഘം ഇവരാണെന്ന് താരം, ചിത്രം പകര്‍ത്തി സുപ്രിയ

നാളുകള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലെത്തിയിരിക്കുകയാണ്. കോള്‍ഡ് കേസില്‍ അഭിനയിച്ച് വരികയായിരുന്നു താരം. തലസ്ഥാനനഗരിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അമ്മയെ കാണാനായും താരം പോയിരുന്നു. മല്ലിക സുകുമാരനും പൃഥ്വിയും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തിരുവനന്തപുരത്താണ് ചിത്രീകരണമെങ്കില്‍ മക്കള്‍ വീട്ടിലേക്ക് വരാറുണ്ടെന്ന് മല്ലിക പറഞ്ഞിരുന്നു. ഇവരുടെ കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു.

നാളുകള്‍ക്ക് ശേഷമായാണ് പൃഥ്വിരാജ് വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്. കോള്‍ഡ് കേസിലെ എസിപി സത്യജിത്തിന്റെ ലുക്ക് തരംഗമായി മാറിയിരുന്നു. വീണ്ടും പോലീസ് വേഷത്തില്‍ പൃഥ്വി എത്തുന്നുവെന്നറിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്. കോള്‍ഡ് കേസിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. പൃഥ്വിയും ഇന്‍സ്റ്റഗ്രാമിലൂടെ കോള്‍ഡ് കേസ് ലൊക്കേഷനിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. നസ്രിയയുള്‍പ്പടെയുള്ളവര്‍ ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.

കോള്‍ഡ് കേസ് ചിത്രീകരണത്തിന് ശേഷമായി വീട്ടിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വീട്ടിലെത്തിയ തന്നെ സ്വീകരിക്കാനെത്തിയ ആഘോഷക്കമ്മിറ്റിയെന്ന് പറഞ്ഞായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്. അലംകൃതയെന്ന ആലി തോളിലേക്കും സോറോ കാലിലേക്കുമായിരുന്നു ചാടിക്കയറിയത്. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് സോറോയെത്തിയത്. സുപ്രിയ മേനോനാണ് ചിത്രം പകര്‍ത്തിയതെന്നും പൃഥ്വി കുറിച്ചിരുന്നു.

Prithviraj

ഇത്തവണത്തെ ക്രിസ്മസിന് സാന്റ എത്തുമോയെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മകളുടെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന് പറഞ്ഞ് സുപ്രിയ കഴിഞ്ഞ ദിവസം എത്തിയിരുന്നു. തനിക്കരികിലേക്ക് സമ്മാനവുമായി വരുന്ന സാന്റയെക്കുറിച്ചായിരുന്നു അലംകൃത കുറിച്ചത്. ആലിയുടെ കുറിപ്പിന് കീഴില്‍ കമന്റുമായി മല്ലിക സുകുമാരനും എത്തിയിരുന്നു. അല്ലിക്ക് അരികിലേക്ക് സാന്റെ എത്തുമെന്നായിരുന്നു അച്ഛമ്മ പറഞ്ഞത്. ആലിയുടെ സാന്റ പൃഥ്വിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കൂയെന്നായിരുന്നു ആരാധകര്‍ പൃഥ്വിയോട് പറഞ്ഞത്. പൃഥ്വിയുടെ ചുമലിലുള്ള അലംകൃതയുടെ മുഖം കാണാനാവാത്തതിന്റെ നിരാശയെക്കുറിച്ചായിരുന്നു ചിലര്‍ പറഞ്ഞത്. അപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ് ചെയ്യാറുള്ളൂ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളിലൂടെ അല്ലിയെക്കുറിച്ചും ആരാധകര്‍ അറിയുന്നുണ്ട്. അല്ലിയുടെ എഴുത്തിനെക്കുറിച്ചും ഇംഗ്ലീഷിനെക്കുറിച്ചുമൊക്കെ പറഞ്ഞ് ആലി എത്തിയിരുന്നു.

Recommended Video

ജാവ ബൈക്കുമായി പിതാവ് സുകുമാരന് അടുത്ത ബന്ധമുണ്ട് | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X