For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഒരുപാടുപേർ എന്നെ സ്നേഹിക്കുന്നതിന് കാരണം ഇതാണ്; അലന്‍സിയര്‍

  |

  ആസിഫ് അലി, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി ഒരുക്കിയ ചിത്രം കുറ്റവും ശിക്ഷയും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രം മെയ് 27നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

  ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലാണ് അലന്‍സിയര്‍ എത്തുന്നത്. തൊണ്ടിമുതലിനു ശേഷം ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും പോലീസ് വേഷത്തിലായിരുന്ന അലന്‍സിയര്‍ ഇത്തവണയും പോലീസ് കുപ്പായം അണിഞ്ഞാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

  Also Read:റോബിനോട് ബിഗ് ബോസ് ചെയ്തത് കൊടും ചതിയെന്ന് ആരാധകർ

  തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും പൊലീസ് കഥാപാത്രങ്ങളെക്കുറിച്ചും മറ്റും താരം അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

  മലയാള സിനിമയില്‍ പോലീസ് വേഷത്തിൽ കുടുങ്ങിപ്പോയ രണ്ട് അഭിനേതാക്കളാണ് അലന്‍സിയറും ഇന്ദ്രജിത്തും എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അലന്‍സിയര്‍ പറഞ്ഞത് ഇതാണ്:

  "അങ്ങനെയാണെങ്കില്‍ മമ്മൂക്ക ഒക്കെ ഇല്ലേ. എത്ര പൊലീസ് വേഷം സുരേഷ് ഗോപി ചെയ്തിട്ടുണ്ട്, ലാലേട്ടന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഞങ്ങളെ രണ്ട് പേരെ മാത്രമെന്തിനാ ഇതിനകത്ത് കുടുക്കിയിടുന്നത്.

  പൊലീസ് വേഷത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നതിന് അതിനകത്ത് കയറിക്കഴിഞ്ഞാല്‍ ലോകത്തെ എല്ലാ മനുഷ്യരും പൊലീസാ.

  നിങ്ങള്‍ ആ കോസ്റ്റിയൂമിനകത്ത് കേറിക്കഴിഞ്ഞാല്‍ നിങ്ങളും അങ്ങനെ തന്നെയായിരിക്കും. വേഷം അഴിച്ച് വെക്കുമ്പോഴാണ് നിങ്ങള്‍ വേറെ രൂപത്തിലേക്ക് മാറുന്നത്.

  അത് ലോകത്തിലെ ഏത് പൊലീസ് എടുത്താലും അങ്ങനെ തന്നെയായിരിക്കും. പൊലീസ് വേഷത്തിലെത്തിയാല്‍ ഒരു അധികാരം കിട്ടും, ആ കിട്ടുന്ന ഒരു പവര്‍ ഉണ്ട്. അത് നിങ്ങള്‍ നിങ്ങളുടെ ഉള്ളിലുള്ള മനുഷ്യനെ വേറൊരു കോസ്റ്റിയൂമിന്റെ ഉള്ളിലേക്ക് മാറ്റിയിട്ട് അത് മാറ്റിത്തീര്‍ക്കുന്ന വേറൊരു രൂപമാണ്. അവിടെ നിങ്ങള്‍ മനുഷ്യനല്ല, ഭരണകൂടത്തിന്റെ ഒരു പ്രോപ്പര്‍ട്ടി മാത്രമാണ്.

  അത് വളരെ വേദനാജനകമാണ്. ആ കോസ്റ്റിയൂമിനകത്ത് നിന്നാലേ നിങ്ങള്‍ക്കത് മനസിലാകൂ.

  പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഒരുപാട് പൊലീസുകാര്‍ എന്നെ സ്‌നേഹിക്കുന്നതിന് കാരണം, അവരനുഭവിക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ സിനിമയിലെ എന്റെ വേഷത്തിലൂടെ എനിക്ക് കാണിക്കാന്‍ പറ്റി. അവര്‍ക്കത് മനസിലായിട്ടുണ്ട്, കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്

  ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത്. പൊലീസുകാര്‍ക്കാണ് മനുഷ്യാവകാശമില്ലാത്തത്, പ്രധാനമന്ത്രിക്കുണ്ട്, പ്രസിഡന്റിനുണ്ട്, ജഡ്ജിക്കുണ്ട്, തൊഴിലാളികള്‍ക്കുണ്ട്, നക്‌സലൈറ്റിനുണ്ട്, കമ്യൂണിസ്റ്റുകാര്‍ക്കുണ്ട്, കോണ്‍ഗ്രസുകാര്‍ക്കുണ്ട്, എല്ലാ പാര്‍ട്ടിക്കാര്‍ക്കുമുണ്ട്, എനിക്കുമുണ്ട്. പക്ഷെ പൊലീസുകാര്‍ക്ക് മാത്രം മനുഷ്യാവകാശമില്ല.

  ആ കോസ്റ്റിയൂമിനകത്ത് കയറി അഭിനയിക്കുന്നു എന്നേ ഉള്ളൂ, ഞാന്‍ ഒരിക്കലും പൊലീസുകാരനാകാന്‍ ആഗ്രഹിച്ചിട്ടില്ല. കുട്ടിക്കാലത്ത് നാടകം കളിച്ചപ്പോള്‍ ഞാന്‍ ഇതുവരെ പൊലീസ് വേഷം കെട്ടിയിട്ടില്ല. പക്ഷെ, സിനിമയില്‍ വന്നപ്പോള്‍ കിട്ടിയ വേഷങ്ങള്‍ മുഴുവന്‍ പൊലീസാണ്, തെയ്യം കെട്ടുന്നതിന്റെ അവസ്ഥയാണ് പൊലീസുകാരുടേത്," അലന്‍സിയര്‍ പറഞ്ഞു.

  Also Read:എട്ടാം ക്ലാസ്സിൽ ആദ്യ പ്രണയം; കറങ്ങാൻ പോയപ്പോൾ അമ്മ കൈയോടെ പൊക്കിയെന്ന് ലിയോണ

  ഒരു കലാകാരന് ഉണ്ടായിരിക്കേണ്ട സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചും അലന്‍സിയര്‍ സംസാരിക്കുകയുണ്ടായി. ഒരു ആര്‍ടിസ്റ്റ് എന്ന രീതിയില്‍ സിനിമക്ക് പുറത്തുള്ള വിഷയങ്ങളിലും പ്രതികരിക്കുന്നത് കരിയറിനെ ബാധിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.

  തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും താൻ ജീവിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നുമാണ് താരം പറഞ്ഞത്.

  "താന്‍ ജീവിച്ചിരിക്കുന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് കലാകാരന്മാരുടെ ഉത്തരവാദിത്തമാണ്. കലാകാരന്മാര്‍ സൊസൈറ്റിയുടെ ഒരു ഭാഗമാണ്, അല്ലാതെ വീടിനകത്ത് കിടക്കുന്ന ഒരു ഡെഡ്‌ബോഡി അല്ല.

  നിങ്ങള്‍ക്ക് തരുന്ന സെക്യൂരിറ്റിയും സമ്പത്തും മുഴുവന്‍ സൊസൈറ്റി തരുന്നതാണ്. നിങ്ങളുടെ കാഴ്ചകള്‍ മുഴുവന്‍ കണ്ടിട്ട് നിങ്ങളെ സുരക്ഷിതമായി വീടിനകത്ത് ഇരുത്താനല്ല പറയുന്നത്.

  ഈ രാഷ്ട്രത്തോട് ഉത്തരവാദിത്തം കാണിക്കണമെന്നാണ് അവര്‍ പറയുന്നത്. ഓരോ കലാകാരനും അത് ചെയ്യണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്." അലന്‍സിയര്‍ വ്യക്തമാക്കി.

  Also read:തനിക്ക് ക്രഷ് തോന്നിയിട്ടുള്ള സിനിമാതാരത്തെപ്പറ്റി ഗൗതമി നായർ

  പല സമകാലിക പ്രശ്നങ്ങളിലും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി രേഖപ്പെടുത്തിയിട്ടുള്ള ആളാണ് അലന്‍സിയര്‍. അങ്ങനെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതുകൊണ്ട്മാത്രം ഒരിടത്ത് നിന്നും താൻ മാറ്റി നിർത്തപ്പെട്ടിട്ടില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

  കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും.

  തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. യഥാർത്ഥ കേസിന്റെ അന്വേഷണം നയിച്ചതും സിബി തോമസാണ്. ചിത്രം മെയ് 27 ന് റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: alencier
  English summary
  Alencier says why he continuously comes in police roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X