twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയന്റെ കരുത്തുറ്റ ശബ്ദം, വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത് വിട്ട് ആലപ്പി അഷറഫ്

    |

    മലയാള സിനിമ ലോകം അത്ര വേഗം മറക്കാത്ത പേരാണ് നടൻ ജയന്റേത്. ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരത്തിന്റെ വിയോഗം ഇന്നും പ്രേക്ഷകർക്ക് തീരാവേദനയാണ്. തലമുറ വ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ താരത്തിനെ നെഞ്ചിലേറ്റുന്നത്. പ്രേക്ഷക എന്നെന്നും ഓർമിച്ചിരിക്കുന്ന ഒരു ശബ്ദമാണ് നടൻ ജയന്റേത്. അത്രയധികം ആരാധനയോടെ ജനങ്ങള്‍ നെഞ്ചിലേറ്റിയ മറ്റൊരു ശബ്ദം മലയാള സിനിമയില്‍ വേറെയില്ല. സിനിമയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റി നടന്റെ ശബ്ദത്തെ കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്.

    Aleppey Ashraf

    1980 നവംബര്‍ 16നാണ് ജയനെന്ന ഇതിഹാസം യാത്രയാവുന്നത്. കോളിളക്കമെന്ന ചിത്രത്തിലെ ഹെലികോപ്റ്ററിലുള്ള സംഘട്ടന രംഗത്തിനിടയിലാണ് താരം മരണപ്പെടുന്നത്. ജയന്റെ മരണ ശേഷം അദ്ദേഹത്തിന്റെ 11 സിനിമകളാണ് പുറത്തിറിങ്ങിയത്. നാല് പതിറ്റാണ്ടോളം പുറത്തുവിടാതിരുന്ന ജയന്റെ ശബ്ദത്തിന് പിന്നിലെ രഹസ്യം ഓര്‍ക്കുകയാണ് സംവിധായകനും മിമിക്രി നടനുമായ ആലപ്പി അഷറഫ്.

    ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ജയന് ശബ്ദം നല്‍കിയത് ആലപ്പി അഷറഫ് ആയിരുന്നു. ഇക്കാര്യം ബോക്‌സോഫീസിനെ ബാധിക്കുമെന്ന കാരണത്താല്‍ വളരെ
    കാലം പുറത്തു പറഞ്ഞിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരും ഒരിക്കലും ഇക്കാര്യം പുറംലോകമറിയരുതെന്ന് പറഞ്ഞിരുന്നു എന്നാണ് അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചത്.

    ഒരു പക്ഷേ കോളിളക്കം ഉള്‍പ്പടെയുള്ള പടത്തില്‍ ജയന്റെ ശബ്ദം എന്‍റേതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും അത് കളക്ഷനെ കാര്യമായ് ബാധിച്ചേനേ. ജനങ്ങള്‍ മുന്‍വിധിയോടെ പടം കാണും. ജയന്‍ കൊള്ളാം ,ശബ്ദം വേറെയാളാണ് എന്ന പ്രചരണം ചിത്രത്തിന്റെ ബോക്‌സോഫീസ് വിജയത്തെ ബാധിച്ചേനേ.' - അഷറഫ് കുറിച്ചു

    എന്നാല്‍ ആ രഹസ്യം കാലങ്ങളോളം ആരും അറിയാതിരുന്നതാണ് തനിക്ക് കിട്ടിയ അംഗീകാരമെന്നാണ് അഷറഫ് പറയുന്നത്. കോളിളക്കം, ആക്രമണം, അറിയപ്പെടാത്ത രഹസ്യം, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലാണ് ആലപ്പി അഷറഫ് ജയന് ശബ്ദം നല്‍കിയത്. ജയനെന്ന അനശ്വര നടന് ശബ്ദം കൊടുക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായാണ് അഷറഫ് കരുതുന്നത്.

    Recommended Video

    ഐ.വി ശശിയിലൂടെ ജയൻ അനശ്വരമാക്കിയ കരിമ്പന | Old Movie Review | filmibeat Malayalam

    വിജയ ചിത്രങ്ങളുടെ തോഴനായിരുന്നു ജയൻ.. ശാപമോക്ഷം മുതൽ കോളിളക്കം വരെയുള്ള ചിത്രങ്ങളിൽ ഭൂരിഭാഗവും വൻ വിജയമായിരുന്നു. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ്സേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ഇന്നും ജയൻ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

    Read more about: jayan ജയൻ
    English summary
    Aleppey Ashraf Shared Memory Of Late actor Jayan,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X