For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാമറയ്ക്ക് മുന്നിൽ തളർന്നു വീണു!കയ്യിൽ പിടിക്കാന്‍ അപേക്ഷിച്ചു, സവിത്രിയെക്കുറിച്ച് ഛായാഗ്രഹകന്‍

  |

  സവിത്രിയുടേയും ജെമിനി ഗണേശന്റേയും കഥ പറഞ്ഞ ചിത്രമായ മഹാനടിയാണ് സിനിമ ലോകത്തെ ചർച്ച വിഷയം. പ്രേക്ഷക-നിരൂപക ഭാഗത്ത് നിന്ന് മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. സിനിമയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവരുടേയും പ്രിയപ്പെട്ട താരമായിരുന്നു സാവിത്രി. സാവിത്രിയുടെ അഭിനയത്തെ കുറിച്ച് സിനിമ പ്രവർത്തകർക്ക് പറയാൻ വാക്കുകളില്ലത്രേ. ചില നേരത്ത് അവർ ക്യാമറയ്ക്ക് മുന്നിൽ ജീവിക്കുകയാണെന്നു തോന്നി പോകും.

  സൽമാൻ പറഞ്ഞപ്പോൾ വിവാദം ജിം സാര്‍ഭിന് തമാശ!! ബലാത്സംഗ പരാമര്‍ശത്തെ ചിരിച്ചു തള്ളി കങ്കണ

  സാവിത്രിയെ കുറിച്ച് വിഖ്യാത ഛായാഗ്രാഹകൻ അലോഷ്യസ് വിൻസന്റിന്റെ വാക്കുകൾ ഇപ്പോൾ ചർച്ചയാകുകയാണ്. രവി മേനോന്റെ അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തിലാണ് സവിത്രിയുടെ അഭിനയത്തെ കുറിച്ച് ഛായാഗ്രഹകൻ വ്യക്തമാക്കിയിരിക്കുന്നത്. സിനിമയിൽ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സങ്കടപ്പെടുന്ന പല നിമിഷങ്ങൾ മറന്നു കളയാൻ ശ്രമിക്കും. എന്നാൽ ചിലതൊക്കെ മനസിൽ പൊന്തിവരും. അത്തരം ഓർമകളിലൊന്നാണ് നടി സവിത്രിയുടെ മുഖമെന്ന് വിൻസന്റ് പറഞ്ഞു.

  എല്ലാത്തിനും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു!! അത് കൂടിവന്നു... ദാമ്പത്യ തകർച്ചയെ കുറിച്ച് നീന

  അറിയാതെ നോക്കി നിന്നു പോകും

  അറിയാതെ നോക്കി നിന്നു പോകും

  സാവിത്രി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുമ്പോൾ അറിയാതെ നോക്കി നിന്നു പോകുമായിരുന്നു. അത്രയ്ക്ക് മനോഹരമാണ് അവരുടെ അഭിനയം. തമിഴിൽ താൻ ആദ്യമായി ഛായഗ്രഹണം നിർവഹിച്ച് ചിത്രമായിരുന്നു അമരദീപം. 1957 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജെമിനി ഗണേശന്റെ നായികമാരിൽ ഒരാളായിരുന്നു സാവിത്രി. സമകാലീനരായ മറ്റു നായികമാരെ അപേക്ഷിച്ച് അഭിനയത്തിന്റെ സൂഷ്മ വശങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തിയ നടിയായിരുന്നു സാവിത്രി. അവരുടെ വ്യത്യസ്തമായ മുഖഭാവങ്ങൾ അറിയാതെ തന്നെ നോക്കി നിന്നു പോകുമെന്ന് അദ്ദേഹം പറയുന്നു.

  മികച്ച സുഹൃത്ത്

  മികച്ച സുഹൃത്ത്

  സാവിത്രി അന്ന് കത്തി ജ്വലിച്ചു നിൽക്കുന്ന താരമായിരുന്നു. നാനദിക്കിലും ആരാധകരായിരുന്നു. എവിടെ തിരിഞ്ഞാലും ആരാധകരുടെ നടുവിലായിരുന്നു അവർ. ആരാധകവൃന്ദത്തിന്റെ നടുവിൽ മാത്രമേ സാവിത്രിയെ കാണാൻ സാധിച്ചിട്ടുള്ളൂ. കുറെയധികം ചിത്രങ്ങളിൽ സാവിത്രയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. വളരെ പാവം ഒരു സ്ത്രീയായിരുന്നു അവർ. കൂടാതെ തന്റെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു സാവിത്രി.

   താളപ്പിഴകൾ

  താളപ്പിഴകൾ

  പിന്നെയെപ്പോഴോ സാവിത്രിയുടെ ജീവിതത്തിൽ താളപ്പിഴവുകൾ ഉണ്ടായിത്തുടങ്ങി. നടൻ ജെമിനി ഗണേശനുമായുളള ബന്ധത്തിൽ നേരിട്ട തിക്താനുഭവങ്ങളായിരിക്കണം സാവിത്രിയുടെ ജീവിതത്തിൽ പിഴവുകളുണ്ടാകാൻ കാരണമായത്. ഇതാകണം സാവിത്രി ജീവിതത്തിൽ മദ്യത്തിൽ അഭയം തേടാൻ അവരെ പ്രേരിപ്പിച്ചത്.

  ക്യാമറയ്ക്കു മുന്നിൽ വീണു

  ക്യാമറയ്ക്കു മുന്നിൽ വീണു

  ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമായിട്ടാണ് സാവിത്രിയെ അവസാനമായി ക്യാമറയ്ക്ക് മുന്നിൽ കണ്ടത്. അന്ന് അവർ വളരെ ക്ഷീണതയായിരുന്നു. തളർച്ച കാര്യമാക്കാതെ മൂന്ന് നാല് ദിവസം തുടച്ചയായി അവർ ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചിരുന്നു. ഒടുവിൽ തന്റെ ക്യാമറയ്ക്ക് മുന്നിൽ തന്നെ അവർ തളർന്നു വീഴുകയായിരുന്നു. ഓടിച്ചെന്ന് അവരെ പിടിച്ച് എഴുന്നോൽപ്പിക്കാൻ ശ്രമിച്ചിരുന്നു.

   അവസാനമായി പറ‍ഞ്ഞത്

  അവസാനമായി പറ‍ഞ്ഞത്

  അവസാന നിമിഷം അവരുടെ ചുണ്ടുകൾ തന്നോട് എന്തോ പറയുന്നതു പോലെ തോന്നി. അവർ തന്റെ മുഖത്ത് ഉറ്റു നോക്കി. അവരുടെ കണ്ണുകൾ നിറ‍ഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതായിരുന്നു സവിത്രിയെ കുറിച്ചുള്ള തന്റെ അവസാന കാഴ്ച. അബോധാവസ്ഥയിലായിരുന്നു സാവിത്രിയെ ആശുപത്രിയിൽ കൊണ്ടു പോയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അവരുടെ മരണവാർത്ത കേൾക്കാൻ ഇടയായി.

   തന്റെ ക്യാമറയെ ഏറെ മോഹിപ്പിച്ച കണ്ണുകൾ

  തന്റെ ക്യാമറയെ ഏറെ മോഹിപ്പിച്ച കണ്ണുകൾ

  അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമ ജീവിതത്തിൽ തന്റെ ക്യാമറയെ ഏറ്റവുമധികം മോഹിപ്പിച്ച കണ്ണുകൾ സാവിത്രിയുടേതായിരുന്നു. ഇന്നും ആദ്യം ഓർമയിൽ തെളിയുക താരത്തിന്റെ വിഷാഭരിതമായ ആ മിഴികളാണ്.ജീവിതത്തിന്റെ നിരര്‍ഥകതയെ കുറിച്ച് വീണ്ടും വീണ്ടും എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നു അവ.'' വിന്‍സന്റ് പറ‍്ഞു.

  കടപ്പാട്: (രവി മേനോന്റെ അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തിൽ നിന്ന്)

  English summary
  aloysius vincent says about actress savitri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X