twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിലാലുമായി മുന്നോട്ടു പോയാലോ എന്ന് മമ്മൂട്ടിയോട് ചോദിച്ചു, വേണ്ട എന്ന് പറഞ്ഞു; അമല്‍ നീരദ് പറയുന്നു...

    |

    ഭീഷ്മപര്‍വവും മൈക്കിളപ്പയും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് മുതല്‍ സീനുകള്‍ വരെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അമല്‍ നീരദ് ചിത്രങ്ങളുടെ ഒരു പ്രത്യേകത കൂടിയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഗ് ബിയ്ക്ക് തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പന്നീട് ബിലാലും പിളളരും സോഷ്യല്‍ മീഡിയ ഭരിക്കുകയായിരുന്നു. ഇന്നും ആ സിനിമയിലെ ഡയലോഗ് പ്രേക്ഷരുടെ ഇടയില്‍ ചര്‍ച്ചയാവുന്നുണ്ട്.

    സിനിമ റിലീസ് ആകുമ്പോള്‍ അച്ഛന്‍ ആശുപത്രിയിലാണ്, പിതാവിന്റെ വിയോഗത്തെ കുറിച്ച് ശ്രുതി ജയന്‍സിനിമ റിലീസ് ആകുമ്പോള്‍ അച്ഛന്‍ ആശുപത്രിയിലാണ്, പിതാവിന്റെ വിയോഗത്തെ കുറിച്ച് ശ്രുതി ജയന്‍

    ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഭീഷ്മപര്‍വവുമായി മമ്മൂട്ടിയും അമല്‍ നീരദും എത്തുന്നത്. ഷൂട്ടിംഗിന് ദിവസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. വീണ്ടും മാസങ്ങള്‍ക്ക് ശേഷമാണ് ബിലാലിന്റെ ജോലികള്‍ തുടങ്ങുന്നത്. മൈക്കിളപ്പ തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കുമ്പോള്‍ ഇനി പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ബിലാല്‍ എന്ന് എത്തുമെന്നാണ്. ഭീഷ്മപര്‍വം പുറത്ത് വന്നതോടെ ബിലാലിന് വേണ്ടിയുള്ള ആകാംക്ഷയും വര്‍ധിച്ചിട്ടുണ്ട് . ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് അമല്‍ നീരദ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    ഷാനവാസിന് പകരം മിസിസ് ഹിറ്റ്ലറിലേക്ക് വിളിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം, വെളിപ്പെടുത്തി അരുണ്‍ഷാനവാസിന് പകരം മിസിസ് ഹിറ്റ്ലറിലേക്ക് വിളിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം, വെളിപ്പെടുത്തി അരുണ്‍

     ബിഗ് ബി 2

    കൊവിഡിനെ തുടര്‍ന്ന് ബിലാലിന്റെ ഷൂട്ടിംഗ് നീണ്ടു പോയപ്പോഴാണ് ഇങ്ങനെയൊരു സിനിമയുടെ ആലോചന വരുന്നതെന്നാണ് അമല്‍ നീരദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... '2020 മാര്‍ച്ച് 15 ന് ഷൂട്ട് ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ബിലാല്‍. ആ സിനിമയ്ക്കു വേണ്ടി കൊച്ചിയിലെ വാസ്‌കോ ഹൗസ് ഉള്‍പ്പെടെയുള്ള ലൊക്കേഷനുകള്‍ക്കുള്ള അഡ്വാന്‍സ് വരെ കൊടുത്തിരുന്നതാണ്. കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള ലൊക്കേഷനുകളിലായിരുന്നു ബിലാല്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. പോളണ്ടിലുള്ള ഒരു പ്രൊഡക്ഷന്‍ ടീമുമായി ധാരണ വരെ ആയതുമാണ്. പക്ഷേ അപ്പോഴാണ് കൊവിഡ് മഹാമാരി കേരളത്തില്‍ ആരംഭിക്കുന്നത്. ബിലാല്‍ അനിശ്ചിതമായി നീണ്ടതോടെ ഒരു ചെറിയ സിനിമ ചെയ്താലോ എന്ന് താനും മമ്മൂക്കയും കൂടി ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് ഭീഷ്മപര്‍വത്തില്‍ എത്തുന്നത്'; അമല്‍ നീരദ് പറഞ്ഞു.

     ഭീഷ്മപര്‍വം

    ആദ്യം രണ്ട് മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള വളരെ ചെറിയൊരു പടമായിരുന്നു മനസ്സില്‍. ബിലാല്‍ പോലൊരു വലിയ സിനിമ അനൗണ്‍സ് ചെയ്തിട്ട് ഇങ്ങനെയൊരു ചിത്രം ചെയ്താല്‍ അതു പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഞാന്‍ വേറെ രണ്ട് ആശയങ്ങള്‍ മമ്മൂക്കയോടു പറഞ്ഞു. അതിലൊന്നില്‍ ഗള്‍ഫില്‍ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങള്‍ ഉണ്ടായിരുന്നു. രണ്ടാമത്തേത് കൊച്ചിയിലും പരിസരപ്രദേശത്തുമായി ചെയ്‌തെടുക്കാവുന്ന സിനിമയായിരുന്നു. മമ്മൂക്കയ്ക്ക് അത് ഇഷ്ടവുമായി. അങ്ങനെയാണ് ആ കഥ ഭീഷ്മപര്‍വം ആകുന്നത്.

    ബിഗ് ബിയ്ക്ക്  ഇടവേള

    മമ്മൂക്കയ്ക്ക് ഈ കഥ ഇഷ്ടപ്പെടാനുള്ള കാരണവും അമല്‍ നീരദ് പറയുന്നുണ്ട്. ''ഒന്നുരണ്ടു വര്‍ഷം മുമ്പു തന്നെ അദ്ദേഹത്തോടു പറഞ്ഞിട്ടുള്ളതാണ്. ഗോഡ്ഫാദര്‍, മഹാഭാരതം എന്നിവയില്‍നിന്ന് സ്വാധീനമുള്‍ക്കൊണ്ടുള്ള എന്റെ ആ കണ്‍സെപ്റ്റ് അദ്ദേഹത്തിന് അന്നേ ഇഷ്ടപ്പെട്ടതുമാണ്. ഈ കഥയുമായി മുന്നോട്ടു പോയി എഴുത്തൊക്കെ പൂര്‍ത്തിയാക്കി ഒടുവില്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ കൊവിഡ് ഒന്നു കുറഞ്ഞു. അന്നു ഞാന്‍ തന്നെ മമ്മൂക്കയോട് 'സര്‍, എല്ലാവരും എല്ലാം തുറക്കുകയാണ്. എന്നാല്‍പിന്നെ നമുക്ക് ബിലാലുമായി മുന്നോട്ടു പോയാലോ?' എന്ന് ചോദിച്ചതാണ്. പക്ഷേ 'എനിക്ക് ഇപ്പൊ ഇതാടോ എക്‌സൈറ്റ്‌മെന്റ്. നമുക്കിപ്പൊ ഇതു ചെയ്യാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് സിനിമ ചെയ്യുന്നത്.

    Recommended Video

    സിദ്ദിഖിൻ്റെ മകന്റെ അടുത്തെത്തിയത് നവ്യ മാത്രം.. മനം കവരും വീഡിയോ | Filmibeat Malayalam
    ലുക്ക്

    ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയുടെ ലുക്കും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയില്‍ കഥാപാത്രത്തിന് ഇത്തരം ഒരു ഗെറ്റപ്പ് കൊണ്ടു വന്നതിനെ കുറിച്ചും അഭിമുഖത്തില്‍ അമല്‍ നീരദ് പറയുന്നു. ''സാധാരണ ഒരു അവസ്ഥയില്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള മമ്മൂട്ടിയുടെ ലുക്കാണ് ഇത്. മൈക്കിളപ്പനും ഇതേ ഒരു സ്‌റ്റൈല്‍ പിടിക്കാമെന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. താടിയും മുടിയും വളര്‍ത്തിയ മമ്മൂക്കയെ മൈക്കിളപ്പന്റെ രൂപത്തിലേക്ക് സ്‌റ്റൈല്‍ ചെയ്ത് എടുത്തതാണ്. ബോളിവുഡിലെ പ്രശസ്ത താരങ്ങള്‍ക്കു വേണ്ടി സ്‌റ്റൈലിസ്റ്റായി പ്രവര്‍ത്തിക്കുന്ന രോഹിത് ഭട്ക്കറാണ് മമ്മൂക്കയെ സ്‌റ്റൈല്‍ ചെയ്തത്. ഹൃത്വിക് റോഷനു വേണ്ടിയൊക്കെ സ്‌റ്റൈല്‍ ചെയ്യുന്ന രോഹിത് രണ്ടു മൂന്നു പ്രവശ്യം കൊച്ചിയിലെത്തിയാണ് ലുക്ക് ഫൈനലൈസ് ചെയ്തത്. സിനിമയ്ക്കു വേണ്ടി എന്തും ഒരു മടിയും കൂടാതെ മമ്മൂട്ടി ചെയ്യുമെന്നും അമല്‍ നീരദ് അഭിമുഖത്തില്‍ പറഞ്ഞു.

    English summary
    Amal Neerad Opens Up How Mammootty Came In Bheeshma Parvam, latest interview Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X