»   »  ഏതു വേഷത്തിലായാലും അമല സുന്ദരി തന്നെ! സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അറിയാമോ?ചിത്രങ്ങൾ കാണാം

ഏതു വേഷത്തിലായാലും അമല സുന്ദരി തന്നെ! സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അറിയാമോ?ചിത്രങ്ങൾ കാണാം

Written By:
Subscribe to Filmibeat Malayalam

ദിവസങ്ങൾ കഴിയുന്തോറും അമലപോൾ സുന്ദരി ആയി വരുകയാണ്. അടിക്കടിയുള്ള മേക്കോവറാണ് താരത്തിന്റെ സൗന്ദര്യം കൂട്ടുന്നത് എന്നാണ് ആരാധകരുടെ ഭാഷ്യം. അമലയുടെ സിനിമകൾ പോലെയാണ് അവരുടെ മേക്ക് ഓവറും. ഒരെ ശൈലിയിൽ  ഉള്ള  കഥാപാത്രങ്ങൾ ചെയ്യാൻ  നിരന്തരം ചെയ്യാൻ താൽപര്യപ്പെടാത്ത താരമാണ് അമല. അതുപോലെ തന്നെയാണ് ഇവരുടെ ലുക്കും. ചെയ്യുന്നത് വ്യത്യസ്തമായി ചെയ്യുക ഇതേ രീതിയാണ് മേക്കോവറിലും  സ്വീകരിക്കുന്നത്.

amala

മെർസലിലെ സാമന്തയായി ഒരു അഡാറ് ലവിലെ മൊഞ്ചത്തി എത്തിയാലോ! എങ്ങനെ ഉണ്ടാകും; വീഡിയോ കാണാം...

ഇപ്പോൾ താരം ഇൻസ്റ്റൻഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഡിസ്ക്കോ ഡാൻസിന്റെ ഗെറ്റപ്പിൽ വേഷമണിഞ്ഞ് സുഹൃത്തുക്കളുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് താര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ അമല നൃത്തം ചെയ്യുന്ന വീഡിയോയും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ ചാക്കോച്ചൻ ഹാപ്പിയാണ്! കാരണം എന്താണെന്ന് അറിയാമോ! എല്ലാം പ്രേക്ഷകരുടെ കയ്യിൽ..

ഗൗണിൽ സൂപ്പർ

പാർട്ടികളിലായാലും അവാർഡ് ഫങ്ഷനിലായാലും അമല പ്രത്യക്ഷപ്പെടുന്നത് അൽപം പുതുമയോടെയായിരിക്കും. താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അവരുടെ വേഷമാണ്. കെഎൽസിസി കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിൽ താരം പ്രത്യക്ഷപ്പെട്ടത് മത്സ്യ കന്യകയുടെ രൂപത്തിലുള്ള ഗൗൺ ധരിച്ചു കൊണ്ടായിരുന്നു.

ഗൗണിൽ അമല

ഗൗണിൽ അമല

വീഡിയോ

വീഡിയോ

സാരിയിലും സുന്ദരി

ഗ്ലാമറസ് വേഷങ്ങൾ മാത്രമല്ല സാരിയിലും താരം സുന്ദരി തന്നെയാണ്. സാരിയിലും മോസ്റ്റ് ബ്യൂട്ടിഫൂൾ സെക്സി ലുക്കിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്.

വിവാഹത്തിനു ശേഷം കൂടുതൽ തിളങ്ങി

വിവാഹത്തിനു ശേഷമാണ് അമല കൂടുതൽ തിളങ്ങിയത് .വിവാഹ ശേഷവും താരം തന്റെ കരിയാറുമായി മുന്നോട്ട് പോകുകയായിരുന്നു. കൂടുതൽ നല്ല കഥാപാത്രങ്ങൾ താരത്തെ നേടിയെത്തിയത് വിവാഹ ശേഷമായിരുന്നു. കൂടാതെ വസ്ത്രധാരണത്തിലും മാറ്റം വന്നതും വിവാഹ ശേഷമായിരുന്നു.

മലയാളത്തിലും

അമല മലയാളി ആണെങ്കിലും കൂടുതൽ പ്രത്യക്ഷപ്പെടുന്നത് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലാണ്. എന്നിരുന്നാലും കേരളത്തിൽ അമലയ്ക്ക് കൈനിറയെ ആരാധരാണ്. 2012 ൽ പുറത്തിറങ്ങിയ ആകാശത്തിന്റെ നിറമാണ് മലയാളത്തിലെ അമലയുടെ ആദ്യ ചിത്രം. ശേഷം മോഹൻലാൽ നായകനായി എത്തിയ റൺ ബേബി റണ്ണിലും എത്തിയിരുന്നു. ഈ ചിത്രം മലയാളത്തിൽ അമലയുടെ താര മൂല്യം ഉയർത്തി. പിന്നീട് ഇന്ത്യൻ പ്രണയ കഥ, മിലി, ഇയോബിന്റെ പുസ്തകം, രണ്ടു പെണ്ണുങ്ങൾ, ഷാജഹാനും പരിക്കുട്ടിയും, അച്ചയൻസ് എന്നീ ചിത്രങ്ങളിൽ അമല അഭിനയിച്ചു.

സൂപ്പർ മോക്കോവർ

ഷാജഹാനും പരിക്കുട്ടി, അച്ചായൻസ് എന്നീ ചിത്രങ്ങളിൽ താരം സൂപ്പർ മേക്കോവറിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. രണ്ടു ചിത്രങ്ങളിലും അമല സ്റ്റൈലിഷ് ലുക്കിലായിരുന്നു. ചിത്രങ്ങളിലെ അമലയുടെ മേക്കോവർ ആരാധകരുടെ ഇടയിൽ ഒരു ചർച്ച വിഷയമായിരുന്നു.

അമലയുടേയും കൂട്ടരേയും നൃത്തം

അമലയുടെയും കൂട്ടരേയും നൃത്തം

English summary
amal paul new look

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam