twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല! മിസ് ചെയ്യുന്നു, അച്ഛനെ കുറിച്ച് അമല പോൾ

    |

    മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സിനിമാ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളു നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമല പോളിന്റെ പോസ്റ്റാണ്. അച്ഛനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുകയാണ്. പിതാവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു നടിയുടെ ഹൃദയസ്പർശിയായ വാക്കുകൾ. കഴിഞ്ഞ ജനുവരിയിലായിരുന്നു അമലയുടെ പിതാവ് പോൾ വർഗീസിന്റെ വിയോഗം.

    amala paul

    ഒരു പഴയ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അമലയുടെ വാക്കുകൾ. പപ്പ, ഞാനും ജിത്തും ഇന്നത്തെപ്പോലെ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല. നിങ്ങളുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്. ഒന്ന് നിങ്ങള്‍ എവിടെയായിരുന്നാലും, ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു.രണ്ടാമത്തെ ആഗ്രഹം ഞങ്ങൾ ജീവിതപ്പാത മുറിച്ചുകടക്കുമ്പോള്‍ നിങ്ങളെ തിരിച്ചറിയാനുള്ള മാര്‍ഗദര്‍ശനം നൽകണേയെന്ന്.കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല. മിസ് ചെയ്യുന്നു. ജന്മദിന ആശംസകള്‍ പപ്പ- അമല പോൾ കുറിച്ചു,

    2009 ൽ റിലീസ് ചെയ്ത ലാൽ ജോസ് ചിത്രമായ നീലതാമര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അമലയ്ക്ക് വേണ്ടവിധം ഇവസരം ലഭിച്ചിരുന്നില്ല. പിന്നീട് തമിഴ് ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു താരം ചെറിയ വേഷങ്ങളിലൂടെയായിരുന്നു അമലയുടെ തുടക്കം. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങളും നേടിയിരുന്നു.

    2010 ൽ വിക്രം നായകനായി എത്തിയ ദൈവതിരുമകൾ എന്ന ചിത്രത്തിലും അമല അഭിനയിച്ചിരുന്നു. ഈ ചിത്രവും നടിയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രത്തിൽ ശ്വേത എന് കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്. ടോളിവുഡിലും അമല തന്റെ സ്ഥാനം കണ്ടെത്തുകയായിരുന്നു രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുങ്ക് സിനിമാ ലോകത്ത് പേരെടുത്തു. നിലതാമരയ്ക്ക് ശേഷം അമല മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു റൺ ബേബി റൺ. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു നടി എത്തിയത്. ഈ ചിത്രം വൻ വിജയമായിരുന്നു. പിന്നീട് മിലി.ലൈലാ ഓ ലൈലാ,രണ്ടു പെൺകുട്ടികൾ,ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അമലയുടെ കരിയർ മാറ്റിയ മറ്റൊരു ചിത്രമായിരുന്നു ആടൈ. ചിത്രത്തിലെ കാമിനി എന്ന വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: amala paul അമല
    English summary
    Amala Paul Heart Touching Post About Father Birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X