»   » അമല പോള്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്! ലഡാക്കില്‍ നിന്നും ബൈക്ക് ഓടിക്കുന്ന അമലയുടെ ചിത്രങ്ങളിതാ..

അമല പോള്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്! ലഡാക്കില്‍ നിന്നും ബൈക്ക് ഓടിക്കുന്ന അമലയുടെ ചിത്രങ്ങളിതാ..

Posted By:
Subscribe to Filmibeat Malayalam
അമല പോള്‍ ലഡാക്കിലാണ്, അതും ബൈക്കില്‍ | filmibeat Malayalam

വിവാഹമോചനത്തിന് ശേഷം നടി അമല പോളിനെ വിവാദങ്ങള്‍ പിന്തുടര്‍ന്ന് വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ക്ക് തലവെച്ച് കൊടുക്കാതെ സിനിമയുടെ തിരക്കുകളില്‍ നിന്നും മാറി നിന്നു കൊണ്ട് വലിയ യാത്രയിലാണ് നടിയിപ്പോള്‍. താന്‍ ലഡാക്കിലേക്ക് യാത്ര പോയിരിക്കുന്ന കാര്യം അമല തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

അബിയുടെ ആ വലിയ നഷ്ടം ദിലീപ് കാരണമായിരുന്നോ? അബി നായകനാവേണ്ട സിനിമയിലൂടെയാണ് ദിലീപ് താരമായത്!

ഇന്‍സ്റ്റാഗ്രാമിലൂടെ അമല പുറത്ത് വിട്ട ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്. വെറുതേ യാത്ര പോവുക മാത്രമല്ല യാത്ര വ്യത്യസ്ത അനുഭവമാക്കി മാറ്റുന്നതിനൊപ്പം അവയെല്ലാം ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കുന്നതിനും അമലയ്ക്ക് മടിയില്ലായിരുന്നു. അമലയുടെ യാത്രകളുടെ വിശേഷങ്ങള്‍ വായിക്കാം..

അമലയുടെ യാത്ര

സിനിമയുടെ തിരക്കുകളില്‍ നിന്നും അമല പോള്‍ നീണ്ടൊരു യാത്ര പോയിരിക്കുകയാണ്. ലാഡക്കിലേക്കാണ് അമലയുടെ യാത്ര. തന്റെ യാത്രയുടെ വിശേഷങ്ങള്‍ അമല തന്നെ ആരാധകര്‍ക്ക് വേണ്ടി പുറത്ത് വിട്ടിരിക്കുകയാണ്.

ബൈക്ക് യാത്രിക


ലഡാക്കിലേക്കുള്ള യാത്ര വ്യത്യസ്ത അനുഭവമാക്കിയിരിക്കുകയാണ് അമല പോള്‍. ബൈക്ക് യാത്രികരുടെ ഇഷ്ട സ്ഥലമായ ലഡാക്കില്‍ നിന്നും ബൈക്ക് ഓടിക്കുന്ന ചിത്രവും അമല പുറത്ത് വിട്ടിരിക്കുകയാണ്.

ചിത്രങ്ങള്‍


യാത്രയുടെ ഓര്‍മ്മ കുറിപ്പുകളായി ഇന്‍സ്റ്റാഗ്രാമിലൂടെ അമല പോള്‍ മുമ്പും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ലഡാക്കില്‍ നിന്നും വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ താെ കാണുന്ന മലനിരകളുടെ ചിത്രമായിരുന്നു ആദ്യം നടി പുറത്ത് വിട്ടിരുന്നത്.

അമലയുടെ യാത്രകള്‍


യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന അമല മുമ്പ് ഹിമാലയത്തില്‍ പോയപ്പോഴും ഇറ്റലിയില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഇവയെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തിരുന്നു.

വിവാദങ്ങള്‍


വിവാഹമോചനത്തിന് ശേഷം അമല പോളിനെ വിവാദങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നികുതി വെട്ടിപ്പ് നടത്തി എന്നതിന്റെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത്.

പുതിയ സിനിമയും

തമിഴില്‍ ബോബി സിംഹയ്‌ക്കൊപ്പം അമല പോള്‍ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് തിരുട്ടുപയലെ 2. സിനിമയില്‍ ഇത്തിരി ഗ്ലാമറായി അഭിനയിച്ചതിന്റെ പേരില്‍ അമല പോള്‍ വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ്.

English summary
Actress Amala Paul's wanderlust has not been hidden from many, as she makes sure to post ethereal pictures on her social networking page, and gives netizens some major travel goals.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam