Just In
- 2 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 2 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 3 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 3 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
ആത്മാഭിമാനമില്ലെന്ന് തെളിയിച്ച അച്ഛനും മകനും; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജ്യോതികുമാര്‍ ചാമക്കാല
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വരദയോടും അതേ കാര്യം പറഞ്ഞു, സീരിയലിനിടയിലെ പ്രണയം വിവാഹത്തില്‍ കലാശിച്ചതിനെക്കുറിച്ച് ജിഷിന്‍
പ്രണയിച്ച് വിവാഹിതരായവരാണ് ജിഷിന്‍ മോഹനും വരദയും. അമല എന്ന സീരിയലിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവരുടെ പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള രസകരമായ കുറിപ്പ് വൈറാലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജിഷിന്‍ മോഹനായിരുന്നു ഫേസ്ബുക്കിലൂടെ അമല സീരിയലിനിടയിലെ സംഭവബഹുലമായ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയത്.
അമലയില്‍ വരദ നായികയായെത്തിയപ്പോള്‍ വില്ലന്‍ വേഷത്തിലായിരുന്നു ജിഷിന്‍. തുടക്കത്തിലൊന്നും താന്‍ അദ്ദേഹത്തോട് സംസാരിക്കാറേയുണ്ടായിരുന്നില്ലെന്ന് വരദ പറഞ്ഞിരുന്നു. ഇടയ്ക്ക് സംസാരിച്ചപ്പോള്‍ സുഹൃത്തുക്കളായി മാറുകയായിരുന്നു. ആ ബന്ധമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ജിഷിന്‍ മോഹന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

പ്രണയിക്കുന്നതിന് മുന്‍പ്
ഇതിൽ ആദ്യത്തെ ഫോട്ടോ ഞങ്ങൾ പ്രണയിക്കുന്നതിനു മുൻപുള്ളതാണ്. അമല സീരിയലിലെ ഒരു രംഗം ഷൂട്ട് ചെയ്തോണ്ടിരുന്നപ്പോൾ ഞങ്ങൾ എന്തോ രഹസ്യം പറയുന്നത്. ഇതുപോലെ മനസ്സിലൊന്നുമില്ലാതെ നല്ല സുഹൃത്തുക്കളായിരുന്ന നമ്മളെ തമ്മിൽ അടുപ്പിച്ച ഒരാളുണ്ട്. ആ സീരിയലിന്റെ ഡയറക്ടർ. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു, "ജിഷിനെ..അവൾക്ക് നിന്നോട് എന്തോ ഉണ്ട് , ഇടക്കിടയ്ക്ക് നിന്നെയവള് എറികണ്ണിട്ട് നോക്കുന്നുണ്ട്.

പ്രധാന പണി
ഞാനൊന്നവളെയൊന്ന് പാളി നോക്കിയപ്പൊ അവള് ദാണ്ടേ മച്ചും നോക്കിയിരിക്കുന്നു.ഒന്ന് പോ സാറെ ചുമ്മാ.. അങ്ങനെയൊന്നുമില്ല " എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും, അതൊരു കരടായി എന്റെ മനസ്സിൽ കിടന്നു. അതിൽപ്പിന്നെ അവളെന്നെ നോക്കുന്നുണ്ടോ എന്ന് നോക്കലായിരുന്നു ലൊക്കേഷനിലെ എന്റെ മെയിൻ പണി. അവളാണെങ്കിൽ തല പോയാലും നോക്കുന്നില്ല. അതുപിന്നെ അങ്ങനെയാണല്ലോ.. ഒരാണ് നോക്കുന്നത് പെണ്ണിനറിയാൻ സാധിക്കും.
പെണ്ണ് നോക്കുന്നത് ആണിന് മനസ്സിലാക്കാൻ സാധിക്കുകയേയില്ല .

അവസാനം അത് സംഭവിച്ചു
അങ്ങനെ ബുറേവി ചുഴലിക്കാറ്റ് കാത്തിരുന്ന മലയാളികളെപ്പോലെ, കാത്തിരുന്ന് കാത്തിരുന്ന്, ആ കാത്തിരിപ്പിന്റെ അവസാനം, അടുത്ത ദിവസം അവളുടെ ഭാഗത്തു നിന്നുമെനിക്കൊരു കടാക്ഷം ലഭിച്ചു. പ്രണയത്തിന്റെ ബഹിർസ്പുരണം ഞാനാ കണ്ണുകളിൽ ദർശിച്ചു . മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ പറയാറ്.. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അവളുടെ മുഖത്തു നോക്കിയിട്ടായിരുന്നു ഞാൻ മേക്കപ്പ് ചെയ്തിരുന്നത് പോലും.

വിവാഹത്തിലേക്ക്
അവൾക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിൽ മാത്രം മേക്കപ്പ്മാന്റെ കയ്യിലുള്ള കണ്ണാടി ഉപയോഗിക്കും . പിന്നീടത് മാരത്തൺ നോട്ടമായി മാറി, നമ്മൾ തമ്മിലുള്ള സംസാര സമയം കൂടി, ലൊക്കേഷനിൽ പ്രശ്നമായി, വീട്ടിലും നാട്ടിലും പ്രശ്നമായി, ഒത്തിരി പാരവെപ്പുകളെയും പ്രശ്നങ്ങളെയും അതിജീവിച്ച് അവസാനം.. ആ സീരിയൽ കഴിയുന്നതിനു മുൻപ് തന്നെ, രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന ഞങ്ങളുടെ വിവാഹത്തിൽ കലാശിച്ചു.

അവളോടും പറഞ്ഞു
പക്ഷെ ഇതൊന്നുമല്ലായിരുന്നു ഇതിലെ ട്വിസ്റ്റ്. പ്രണയത്തിലായ ശേഷം പരസ്പരം മനസ്സുതുറക്കുന്ന ഒരു വേളയിലായിരുന്നു ആ ഞെട്ടിക്കുന്ന യാഥാർഥ്യം ഞങ്ങൾ മനസ്സിലാക്കിയത്. നമ്മുടെ ഡയറക്ടറുണ്ടല്ലോ.. എന്നോട് പറഞ്ഞ അതേ വാക്കുകൾ അവളോടും പറഞ്ഞിരുന്നു. 'വരദേ.. നിന്നെ ആ ജീഷിൻ നോക്കുന്നുണ്ട് കേട്ടോ' എന്ന്. അപ്പൊ ഞാൻ നേരത്തെ പറഞ്ഞ, അവളുടെ കണ്ണുകളിൽ കണ്ട പ്രണയത്തിന്റെ ബഹിർസ്പുരണം?? തേങ്ങയാണ്. യഥാർത്ഥത്തിൽ അവളെന്നെ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാൻ അവളെ നോക്കുന്നുണ്ടോ എന്നവളും നോക്കിയതായിരുന്നു. എന്നാലുമെന്റെ സാറേ.. ഇപ്പൊ ആലോചിക്കുമ്പോ.. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലെന്നുമായിരുന്നു ജിഷിന്‍ മോഹന്‍ കുറിച്ചത്.