For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിലെ അവസാന രംഗം ജീവിതത്തിലും! അംബരീഷിന്റെ അവസാന സിനിമയിലെ രംഗങ്ങള്‍ വൈറലാവുന്നു! കാണൂ!

  |

  കന്നഡ സിനിമാലോകത്തെ ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു അംബരീഷിന്റേത്. തെന്നിന്ത്യയുടെ സ്വന്തം താരദമ്പതികളായിരുന്ന അംബരീഷിനെയും സുമലതയേയും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. മലയാളികളുടെ സ്വന്തം ക്ലാരയാണ് സുമലത. പത്മരാജന്‍ സംവിധാനം ചെയത് എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ തൂവാനത്തുമ്പികളെ ഒരിക്കലും നമുക്ക് വിസ്മരിക്കാനാവില്ല. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം സുമലതയ്ക്ക് ലഭിച്ചിരുന്നു. പ്രിയതമന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ആകെ തകര്‍ന്നിരിക്കുന്ന താരപത്‌നിയെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് സുഹൃത്തുക്കള്‍. കന്നഡ സിനിമാലോകം ഒന്നടങ്കം പ്രിയതാരത്തെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും എത്തിയിരുന്നു.

  സുമലതയെ ചേര്‍ത്തുപിടിച്ച് മകന്‍! അഭിഷേകിന്റെ ആദ്യ സിനിമ പൂര്‍ത്തിയാവുന്നതിനും മുന്‍പേ ആ വിയോഗം!

  പെണ്ണുകാണാന്‍ പോയപ്പോള്‍ വിറച്ച് നില്‍ക്കുകയായിരുന്നു! രജത് മേനോന്റെ തുറന്നുപറച്ചില്‍! കാണൂ!

  റിബല്‍ ആക്ടറെന്നാണ് അറിയപ്പെടുന്നതെങ്കിലും സഹപ്രവര്‍ത്തകര്‍ക്കല്ലെ അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനിടയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വാര്‍ത്താവിതരണവകുപ്പ് സഹമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. സിനിമയില്‍ നിന്നും രാഷ്ട്ര സേവനത്തിനായി ഇറങ്ങിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതായിരുന്നു അദ്ദേഹത്തെ. ബെംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കന്നഡ സിനിമയ്ക്ക് മാത്രമല്ല മലയാളികള്‍ക്കും സുപരിചിതനായ താരമാണ് അദ്ദേഹം. മകന്റെ ആദ്യ സിനിമ കാണുകയെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ കുരുക്ഷേത്രയിലെ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ആര്യ തിരിച്ചുവരുന്നു! ബംഗ്ലാവിലല്ല തമാശ ബസാറുമായാണ് വരവ്! തിരിച്ചുവരവിനെക്കുറിച്ച് താരം പറയുന്നത്?

  സിനിമയിലെ അന്ത്യരംഗം

  സിനിമയിലെ അന്ത്യരംഗം

  കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നും ആഗ്രഹിക്കുന്നൊരു കാര്യമുണ്ട്. അവസാന നിമിഷവും വേദിയില്‍ തന്നെയായിരിക്കണമെന്ന്. നേരത്തെ ഇത്തരത്തില്‍ നിരവധി വിയോഗങ്ങള്‍ സംഭവിച്ചിരുന്നു. സിനിമയിലെ രംഗങ്ങള്‍ ജീവിതത്തിലും പിന്തുടര്‍ന്നെത്തിയിരിക്കുകയാണ് ഇപ്പോള്‍. അംബരീഷിന്റെ അവസാന സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന കുരുക്ഷേത്രയിലെ അന്ത്യരംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭീഷ്മരുടെ വേഷത്തിലാണ് അദ്ദേഹമെത്തുന്നത് ശരശയ്യയില്‍ കിട്ടുന്ന ഭീഷ്മരെയാണ് വീഡിയോയില്‍ കാണുന്നത്.

   ആരാധകരുടെ ദു:ഖം

  ആരാധകരുടെ ദു:ഖം

  കന്നഡ സിനിമാരംഗത്തെ സംബന്ധിച്ചിടത്തോളം ഏറെ വേദനിപ്പിക്കുന്ന കാര്യമാണ് നവംബര്‍ 24ന് സംഭവിച്ചത്. തന്റേതായ ശൈലിയുമായി മുന്നേറിയിരുന്ന താരം ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പ്രിയപ്പെട്ട അംബിയണ്ണനെ കാണാനായി ആരാധകരുടെ പ്രവാഹമായിരുന്നു. ആശുപത്രിയിലും പൊതുദര്‍ശനത്തിലുമൊക്കെയായി നിരവധി പേരാണ് തങ്ങളുടെ പ്രിയനായകനെ യാത്രയാക്കാനായി എത്തിയത്. ആരാധകരുടെ പിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലും ഏറെ മുന്നിലായിരുന്നു അംബരീഷ്.

  സ്‌ക്രീനിലെ അസാന്നിധ്യം

  സ്‌ക്രീനിലെ അസാന്നിധ്യം

  ബിഗ് സ്‌ക്രീനിലെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചോര്‍ത്താണ് ആരാധകരുടെ ദു:ഖം. സിനിമയിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും യാതൊരുവിധ ജാഡകളുമില്ലാതെ പെരുമാറിയിരുന്നയാളായിരുന്നു അദ്ദേഹമെന്ന് നിരവധി പേര്‍ അനുസ്മരിച്ചിരുന്നു. സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ബോസ് എന്നുള്ള പ്രിയപ്പെട്ട വിളി ഇനിയില്ലല്ലോയെന്നും പറഞ്ഞറിയിക്കാനാവാത്ത സങ്കടമാണ് തോന്നുന്നതെന്നുമായിരുന്നു മമ്മൂട്ടി കുറിച്ചത്.

  അവസാനമായി കാണാന്‍ ഓടിയെത്തി

  അവസാനമായി കാണാന്‍ ഓടിയെത്തി

  സിനിമാചിത്രീകരണങ്ങള്‍ അവസാനിപ്പിച്ചാണ് പല താരങ്ങളും അംബിയണ്ണനെ കാണാനായി ഓടിയെത്തിയത്. വിദേശത്തെ ചിത്രീകരണം നിര്‍ത്തലാക്കിയാണ് ചില താരങ്ങളെത്തിയത്. 200 ലധികം സിനിമകളുമായി കന്നഡയില്‍ നിറഞ്ഞുനിന്നിരുന്ന റിബല്‍ ആക്ടര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോഴും ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ഇടയ്ക്ക് പാര്‍ട്ടി മാറിയെങ്കിലും പിന്നീട് കോണ്‍ഗ്രസിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തിയിരുന്നു.

  യുവതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ

  യുവതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ

  യുവതാരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണെന്നാണ് എല്ലാവരും സാക്ഷ്യപ്പെടുത്തിയത്. കന്നഡ സിനിമാലോകം ഒന്നടങ്കം അദ്ദേഹത്തെ അവസാനമായി കാണാനെത്തിയിരുന്നു.യഷ്, ദര്‍ശന്‍ തുടങ്ങിയവരുമായി പ്രത്യേക അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. വിവരമറിഞ്ഞ് ആശുപത്രിയിലേക്കെത്തിയ യഷ് എല്ലാത്തിനും നേതൃത്വം നല്‍കി മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. ഒരുമിച്ച് അഭിനയിച്ചത് കൂടാതെ സിനിമയിലെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം ഇരുവരും ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട സ്വീഡനിലായിരുന്ന യഷും സംഘവും ചിത്രീകരണം നിര്‍ത്തിവെച്ച് ബെംഗലുരുവിലേക്ക് മടങ്ങുകയായിരുന്നു.

  സുമലതയേയും അഭിഷേകിനെയും ആശ്വസിപ്പിച്ചു

  സുമലതയേയും അഭിഷേകിനെയും ആശ്വസിപ്പിച്ചു

  അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് തളര്‍ന്ന് നില്‍ക്കുന്ന താരകുടുംബത്തെ ആശ്വസിപ്പിച്ചാണ് താരങ്ങള്‍ മടങ്ങിയത്. അന്ത്യയാത്രയില്‍ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരയുന്ന സുമലതയെ ആശ്വസിപ്പിക്കാനായി താരങ്ങളും ബുദ്ധിമുട്ടിയിരുന്നു. അമ്മയ്‌ക്കൊപ്പം അഭിഷേകുമുണ്ടായിരുന്നു. തന്റെ ആദ്യ സിനിമ കാണാതെയാണ് പിതാവ് പോയതെന്ന സങ്കടത്തിലാണ് താരപുത്രന്‍. മാതാപിതാക്കള്‍ക്ക് പിന്നാലെ തന്നെ സിനിമയില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഷേക്. സിനിമയുടെ പൂജാ ചടങ്ങില്‍ സുമലതയും അംബരീഷും പങ്കെടുത്തിരുന്നു.

   പ്രണയിച്ച് വിവാഹിതരായവര്‍

  പ്രണയിച്ച് വിവാഹിതരായവര്‍

  സിനിമയുമായി മുന്നേറുന്നതിനിടയിലാണ് സുമലതയും അംബരീഷും പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിതാക്കളായി മാറുകയായിരുന്നു. തുടക്കം മുതലേ തന്നെ ആ ബന്ധത്തെ പലരും എതിര്‍ത്തിരുന്നു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കലുടെയും എതിര്‍പ്പുകളെ മറികടന്നാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. റിബല്‍ ആക്ടറുടെ സ്ത്രീ വിഷയത്തിലെ താല്‍പര്യങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നും അകലം പാലിക്കണമെന്നുള്ള മുന്നറിയിപ്പുകളൊക്കെ താരത്തിന് ലഭിച്ചിരുന്നു.

  മുന്‍വിധികളെ കാറ്റില്‍ പറത്തി

  മുന്‍വിധികളെ കാറ്റില്‍ പറത്തി

  ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചപ്പോഴും എതിര്‍പ്പുകള്‍ തുടരുകയായിരുന്നു. ഈ ബന്ധം അധികം നീണ്ടുനില്‍ക്കില്ലെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായി നേരത്തെ സുമലത വെളിപ്പെടുത്തിയിരുന്നു. വിമര്‍ശകരുടെ മുന്‍വിധികളെ കാറ്റില്‍ പറത്തി മുന്നേറുകയായിരുന്നു ഇവര്‍. തെന്നിന്ത്യന്‍ സിനിമയിലെ ഐഡിയല്‍ കപ്പിള്‍ എന്നായിരുന്നു പലരും ഇവരെ വിശേഷിപ്പിച്ചിരുന്നത്.

   ക്ലാരയുടെ പ്രിയതമന്‍

  ക്ലാരയുടെ പ്രിയതമന്‍

  മലയാളികളുടെയും പ്രിയപ്പെട്ട താരമായിരുന്നു അംബരീഷ് എന്ന അംബിയണ്ണന്‍. ക്ലാരയുടെ പ്രിയതമന്‍ എന്നചിനും അപ്പുറത്ത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സിനിമയായ ഗാനത്തിലെ നായകന്‍ എന്ന മേല്‍വിലാസവും അദ്ദേഹത്തിന് സ്വന്തമാണ്. അരവിന്ദന്‍ എന്ന സംഗീതഞ്ജന്റെ വേഷമായിരുന്നു ആ ചിത്രത്തില്‍. ഈ സിനിമ പുറത്തിറങ്ങി 9 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം സുമലതയെ വിവാഹം ചെയ്യുന്നത്. വിവാഹത്തോടെ താരം സിനിമയില്‍ നിന്നും അകലുകയായിരുന്നു.

  വീഡിയോ കാണാം

  കുരുക്ഷേത്രയിലെ രംഗം കാണാം.

  English summary
  Kurukshetra: This Clip From Ambareesh's Final Film Is Going Viral!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X