twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിനക്ക് കഴിയും! നീ വന്നാല്‍ മതി! രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ നായികയായി അംബികയെത്തിയത് ഇങ്ങനെ!!

    |

    മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ രാജാവിന്റെ മകന്‍ എന്ന ഒരൊറ്റ ചിത്രം മതി തമ്പി കണ്ണന്താനത്തെ ഓര്‍ക്കാന്‍. നടനും നിര്‍മ്മാതാവും സംവിധായകനുമായി ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്നു അദ്ദേഹം. തൊണ്ണൂറുകളില്‍ ബോക്‌സോഫീസിനെ സജീവമാക്കി നിര്‍ത്തിയവരില്‍ പ്രധാനികളിലൊരാളാണ് തമ്പി കണ്ണന്താനം. 1983 ല്‍ റിലീസ് ചെയ്ത താവളം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി തുടക്കം കുറിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, അംബിക തുടങ്ങിയ താരങ്ങളെയെല്ലാം കൃത്യമായി വിനിയോഗിക്കാന്‍ ഈ സംവിധായകന് കഴിഞ്ഞിരുന്നു. ഇവരുടെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സിനിമകളും ഇടംപിടിച്ചിരുന്നു.

    ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ മനോഹര നിമിഷം! കണ്ണുനനയിക്കും ഈ ചിത്രങ്ങള്‍! കാണൂ!ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ മനോഹര നിമിഷം! കണ്ണുനനയിക്കും ഈ ചിത്രങ്ങള്‍! കാണൂ!

    മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കിയ രാജാവിന്റെ മകന്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. 2004ല്‍ ഫ്രീഡം എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രമായ രാജാവിന്റെ മകന്‍ രണ്ടാം ഭാഗവുമായി അദ്ദേഹം തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ആ ആഗ്രഹം നിറവേറ്റാതെയാണ് അദ്ദേഹം വിടവാങ്ങിയത്. തന്റെ സിനിമാജീവിതത്തിലെ മികച്ച സിനിമകളിലൊന്നായ രാജാവിന്റെ മകനെക്കുറിച്ചും പ്രണവിനെ ആദ്യമായി അഭിനയിപ്പിച്ചതിനെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ ഓര്‍ത്തെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ആരാധകര്‍ക്കും അറിയാവുന്നതാണ്. രാജാവിന്റെ മകനിലേക്ക് എത്തിയതിനെക്കുറിച്ച് അംബിക പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് ചിത്രം

    മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് ചിത്രം

    മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് രാജാവിന്റെ മകന്‍. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമ കൂടിയാണിത്. വില്ലനില്‍ നിന്നും നായകനിലേക്കുള്ള തുടക്കത്തിനിടയില്‍ നിരവധി അവസരങ്ങളായിരുന്നു താരത്തിനെ തേടിയെത്തിയത്. ഇന്ന് കാണുന്ന കംപ്ലീറ്റ് ആക്ടറിലേക്കും സൂപ്പര്‍താര പദവിയിലേക്കുമൊക്കെ താരമെത്തിയതിന് പിന്നില്‍ തമ്പി കണ്ണന്താനെത്തപ്പോലെയുള്ള സംവിധായകര്‍ നടത്തിയ പങ്ക് വളരെ വലുതാണ്. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ മോഹന്‍ലാല്‍, അംബിക തുടങ്ങിയവരും അനുശോചനവുമായി എത്തിയിരുന്നു.

    മോഹന്‍ലാലിനെ നെഗറ്റീവാക്കിയാല്‍

    മോഹന്‍ലാലിനെ നെഗറ്റീവാക്കിയാല്‍

    രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് നെഗറ്റീവ് ടച്ചിലുള്ള കഥാപാത്രമായിരുന്നു. മോഹന്‍ലാലിനെ അങ്ങനെ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ആശങ്കയെത്തുടര്‍ന്ന് നിര്‍മ്മാതാക്കളാരും ഈ ചിത്രത്തെ ഏറ്റെടുത്തിരുന്നില്ല. സംവിധായകന്റെ നേരത്തെയുള്ള ചിത്രങ്ങളുടെ പരാജയവും കൂടിയായപ്പോള്‍ പലരും ഈ ചിത്രത്തെ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. സിനിമയുടെ സംവിധാനം മാത്രമല്ല നിര്‍മ്മാണമെന്ന ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലിന്റെ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.

    അംബികയുടെ വരവ്

    അംബികയുടെ വരവ്

    അക്കാലത്ത് ഏറെ തിരക്കുള്ള നായികമാരിലൊരാളായിരുന്നു അംബിക. അന്യഭാഷകളിലെ തിരക്ക് കാരണം തനിക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമോയെന്ന ആശങ്കയായിരുന്നു താരത്തെ അലട്ടിയത്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ശങ്കറിന്റെയും നായികയായി തിളങ്ങിനിന്നിരുന്ന ഈ താരം തന്നെ നായികയായി എത്തണമെന്നായിരുന്നു സംവിധായകന്‍ ആഗ്രഹിച്ചിരുന്നത്. തന്റെ തിരക്കിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പിന്‍മാറാന്‍ തയ്യാറായിരുന്നില്ലെന്നും കരിയറിലെ തന്നെ മികച്ച സിനിമയാണ് അദ്ദേഹം തനിക്ക് സമ്മാനിച്ചതെന്നും അംബിക പറയുന്നു.

    വിയോഗം വിശ്വസിക്കാനാവുന്നില്ല

    വിയോഗം വിശ്വസിക്കാനാവുന്നില്ല

    ഞെട്ടലോടെയാണ് അദ്ദേഹത്തിന്റരെ മരണവാര്‍ത്ത കേട്ടത്. അദ്ദേഹത്തിന് സിനിമയായിരുന്നു എല്ലാം. എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന തമ്പിച്ചായന്റെ മരണവാര്‍ത്ത വിശ്വസിക്കാനായില്ലെന്നും അംബിക പറയുന്നു. തന്നെ രാജാവിന്റെ മകനാക്കുകയും പ്രണവിനെ ആദ്യമായി അഭിനയിപ്പിക്കുകയും ചെയ്ത സംവിധായകന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിച്ചുവെന്ന് മോഹന്‍ലാലും കുറിച്ചിരുന്നു.

    അസൗകര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍

    അസൗകര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍

    രാജാവിന്റെ മകനില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് അംബിക അവതരിപ്പിച്ചത്. തമിഴ് സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ നിന്നക് പറ്റും, നീ വന്നാല്‍ മതിയെന്നും നിന്റെ സമയം പോലെ ഡേയും നൈറ്റുമായി ചിത്രീകരണം പൂര്‍ത്തിയാക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അത് നിനക്ക് പറ്റില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതോടെയാണ് താന്‍ ആ സിനിമയുട ഭാഗമായതും തന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി അത് മാറുകയും ചെയ്തത്.

    എല്ലാം ഹിറ്റായി മാറി

    എല്ലാം ഹിറ്റായി മാറി

    ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു, അങ്കിളിന്റെ അച്ഛന്‍ ആരാണെന്ന് എന്ന സൂപ്പര്‍ ഹിറ്റ് ഡയലോഗ് ഇന്നും പ്രേക്ഷകര്‍ക്ക് ഒാര്‍മ്മയുണ്ട്. മാഹാരാജാവിന്റെ മകന്‍ എന്നായിരുന്നു ആദ്യം പേര് നല്‍കിയത്്. പിന്നീടത് ചുരുക്കി രാജാവിന്റെ മകനാക്കി മാറ്റുകയായിരുന്നു. മോഹന്‍ലാലിന് അന്ന് ഇന്നത്തെപ്പോലെ താരപദവി ഇല്ലാത്തതിനാല്‍ നെഗറ്റീവ് അപ്രോച്ച് സാധ്യമായിരുന്നു. ഇന്നാണെങ്കില്‍ അത് സാധ്യമാവില്ലായിരുന്നുവെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. രാജാവിന്റെ മകന്‍ രണ്ടാം ഭാഗമെന്ന മോഹം ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്.

    മോഹന്‍ലാലിനേക്കാള്‍ പ്രശസ്തി

    മോഹന്‍ലാലിനേക്കാള്‍ പ്രശസ്തി

    ഈ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രശസ്തി അംബികയ്ക്കായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിലും താരം ഏറെ മുന്നിലായിരുന്നു. വിന്‍സന്റ് ഗോമസിന് നാന്‍സിയോട് പ്രണയം തോന്നുന്നതും അത് നിരസിക്കുന്നതുമൊക്കെയായിരുന്നു രാജാവിന്റെ മകനില്‍. സുപ്രധാന കഥാപാത്രത്തെ തന്നെയായിരുന്നു അംബികയ്ക്കായി തമ്പി കണ്ണന്താനം മാറ്റി വെച്ചത്. താരത്തിന് പിന്നാലെ മകനും സിനിമയില്‍ അരങ്ങേറിയിരുന്നു.

    English summary
    Ambika talking about Thampi Kannanthanam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X