For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ചിത്രങ്ങള്‍ കണ്ട് ഞാനാകെ ഞെട്ടി! വല്ലാതെ തടിച്ചിരിക്കുന്നു! ശരീരഭാരം കുറച്ചതിനെ കുറിച്ച് അമേയ

  |

  കരിക്ക് വെബ് സീരിസിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി അമേയ മാത്യൂ. കരിക്കിന് പുറമെ ഒരു പഴയ ബോംബ് കഥ, ആട് 2 തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം ദ പ്രീസ്റ്റിലും അമേയ അഭിനയിച്ചിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് നടി. അമേയ പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

  ഇടയ്ക്ക് ഗ്ലാമറസ് ചിത്രങ്ങളും പങ്കുവെച്ചിരുന്നു നടി. മുന്‍പ് തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് അമേയ നല്‍കിയിരുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ശരീരഭാരം കുറച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. 63 കിലോ ശരീര ഭാരത്തില്‍ നിന്നും 54ലേക്ക് എത്തിയതിന്റെ ചിത്രങ്ങളായിരുന്നു അമേയ പങ്കുവെച്ചിരുന്നത്.

  ഒപ്പം ശരീരം കുറഞ്ഞ് പോയതിന്റെ പേരില്‍ നഷ്ടപ്പെട്ടുപോയ അവസരങ്ങളെ കുറിച്ചും നടി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ശരീരഭാരം കുറച്ചതിനെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലും നടി മനസുതുറന്നിരുന്നു. വര്‍ക്കൗട്ടും ഡയറ്റും തന്നെയാണ് ഇതിന്റെ സീക്രട്ടെന്നാണ് അമേയ പറയുന്നത്. എന്റെ ഭാരം 63 കിലോയില്‍ എത്തിയപ്പോഴാണ് ഇനി ഇങ്ങനെ പോയാല്‍ ശരിയാവില്ല ഭാരം കുറയ്ക്കണമെന്ന് തീരുമാനിക്കുന്നത്.

  അങ്ങനെ തോന്നാന്നൊരു കാരണവും ഉണ്ടായിരുന്നെന്ന് നടി പറയുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പാലാ സെന്റ് തോമസ് കോളേജ് പരിപാടിയില്‍ ഞാന്‍ അതിഥിയായി പോയിരുന്നു. പരിപാടിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ചടങ്ങില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അവിടത്തെ വിദ്യാര്‍ത്ഥികള്‍ എനിക്ക് അയച്ചുതന്നിരുന്നു. ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞാനാകെ ഞെട്ടിപ്പോയി. വല്ലാതെ തടിച്ചിരിക്കുന്നു.

  അന്നാണ് ഞാന്‍ എന്റെ രൂപം കണ്ണാടിയില്‍ ശരിക്കുമൊന്ന് നോക്കിയത്. ഞാന്‍ എന്നെ കാണാന്‍ ആഗ്രഹിക്കാത്ത രൂപം. മുഖത്തിനും കൈയ്ക്കുമാണ് എറ്റവും വണ്ണം തോന്നിയത്. സ്ലീവ്‌ലെസ് ഡ്രസാണ് ഇട്ടിരുന്നത്. അതുകൊണ്ട് തന്നെ കൈയ്യെല്ലാം അതിഭീകരമായി ഇരിക്കുന്നു. അതുവരെ ശരീരഭാരത്തെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ഇനി ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് എനിക്ക് തന്നെ തോന്നി. തുടര്‍ന്നാണ് ജിമ്മില്‍ പോകാന്‍ തീരുമാനിച്ചതെന്നും വര്‍ക്കൗട്ട് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ കോവിഡും ലോക്ഡൗണും വന്നു എന്നും നടി പറയുന്നു.

  അതോടെ ജിം അടച്ചുപൂട്ടി. തുടര്‍ന്ന് വീടു തന്നെ ഒരു ജിമ്മാക്കി വര്‍ക്കൗട്ട് തുടങ്ങി. ദിവസവും ഒരു മണിക്കൂറാണ് അതിനായി ഞാന്‍ മാറ്റിവെച്ചത്. 15 തവണയായി നാലുവട്ടം സ്‌ക്വാട്ട്‌സ് എക്‌സര്‍സൈസ് ചെയ്തു. പിന്നെ ആബ്‌സ് വര്‍ക്കൗട്ട്, പ്ലാങ്ക്, ലെഗ് റൈസ്, ക്രഞ്ചസ് എന്നിവയും ചെയ്തു. മുഖത്തെ വണ്ണം കുറയ്ക്കാന്‍ ഫിഷ് ഫേസ്, കിസിങ് ദ സ്‌കൈ എന്നീ എക്‌സെര്‍സൈസുകളാണ് ഞാന്‍ ചെയ്തത്. വര്‍ക്കൗട്ട് മാത്രമല്ല. കര്‍ശനമായ ഡയറ്റും പിന്തുടര്‍ന്നതായി അമേയ പറയുന്നു.

  മൈദ, അരി, പഞ്ചസാര, ചീസ് ബട്ടര്‍,തൈര എന്നിവ പൂര്‍ണമായും ഒഴിവാക്കി. ചോറ് എന്റെ പ്രിയ ഭക്ഷണമാണ്. അതൊഴിവാക്കുന്നത് അത്ര എളുപ്പവുമായിരുന്നില്ല. എന്നിരുന്നാലും ഇതിനെല്ലാം പകരമായി ഞാന്‍ ഗോതമ്പ് ഭക്ഷണത്തെ ആശ്രയിച്ചു. ഗോതമ്പ് ബ്രഡ്, ഗോതമ്പ് പുട്ട്, ഗോതമ്പ് ദോശ, ഗോതമ്പ് ഉപ്പുമാവ് എന്നിവയാണ് പ്രധാനമായും കഴിച്ചത്.

  ഗോതമ്പ് ഭക്ഷണമായത് കൊണ്ട് വലിയ ചെലവും വന്നില്ല. അതോടൊപ്പം വെജിറ്റബിള്‍ സാലഡുകളും നന്നായി കഴിച്ചു. ധാരാളം വെളളവും കുടിച്ചു. കൃത്യം രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും 62 കിലോയില്‍ നിന്ന് 54 കിലോയിലേക്ക് എത്തി. അമേയ പറഞ്ഞു. ഭാരം കുറച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ഒരുപാട് പേര്‍ അഭിനന്ദവുമായി എത്തിയെന്നും നടി പറയുന്നു.

  ചിലര്‍ ചോദിച്ചു ഇത് ഫോട്ടോഷോപ്പ് ആണോയെന്ന്. അവരോട് സൂക്ഷിച്ചു നോക്കണ്ട നന്നായി അധ്വാനിച്ചിട്ട് തന്നെയാ കുറച്ചത്. ഞാന്‍ എന്നെ കാണാന്‍ ആഗ്രഹിച്ച രൂപത്തില്‍ എത്തിയപ്പോള്‍ എനിക്ക് വല്ലാത്ത പോസിറ്റിവിറ്റി തോന്നി. ഇപ്പോള്‍ വലിയ ആത്മവിശ്വാസം തോന്നുന്നുണ്ട്, ആഗ്രഹിച്ച ഫലം കിട്ടിയപ്പോള്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ഒട്ടും മടിയില്ലാതെയായി. നടി പറഞ്ഞു.

  Read more about: ameya
  English summary
  ameya mathew reveals about her weightloss journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X