»   » പൃഥ്വിരാജിനെയും മമ്മൂട്ടിയേയും വെട്ടിനിരത്തി ദിലീപ് അമ്മയിലേക്കെത്തി, മോഹന്‍ലാലും നിലപാട് മാറ്റി?

പൃഥ്വിരാജിനെയും മമ്മൂട്ടിയേയും വെട്ടിനിരത്തി ദിലീപ് അമ്മയിലേക്കെത്തി, മോഹന്‍ലാലും നിലപാട് മാറ്റി?

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  താരസംഘടനയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. താരങ്ങളും സിനിമാപ്രേമികളുമടക്കം നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുള്ളത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റതിന് പിന്നാലെ വിവാദങ്ങളുടെയും വിമര്‍ശനത്തിന്റെയും പെരുമഴയും തുടങ്ങി. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ച് താരത്തെ തിരിച്ചെടുത്ത നടപടിയാണ് പലരെയും പ്രകോപിപ്പിച്ചത്.


  നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ മുതലാണ് അമ്മയിലെ ഉള്‍പ്പോരുകള്‍ പരസ്യമായത്. ദിലീപിനായി ഒരു വിഭാഗം മുറവിളി തുടരുമ്പോള്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മറുവിഭാഗം. അമ്മയുടെ അടിയന്തര യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ദിലീപിനെ പുറത്താക്കിയതിനെക്കുറിച്ച് വൈസ് പ്രസിഡന്റ് കൂടിയായ മമ്മൂട്ടി സ്ഥിരീകരണം നല്‍കിയത്. മോഹന്‍ലാലും രമ്യ നമ്പീശനും പൃഥ്വിരാജുമൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പുള്ള അവസ്ഥയായിരുന്നു ഇത്. ജൂണ്‍ അവസാനവാരത്തില്‍ ചേരുന്ന ജനറല്‍ ബോഡിയും വാര്‍ഷികയോഗവും നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇത്തവണത്തെ യോഗത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും ഇപ്പോഴും പുകയുകയാണ്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ദിലീപിന്റെ റീഎന്‍ട്രി

  സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു അടുത്തിടെ സംഭവിച്ചത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ സിനിമാപ്രേമികളും താരങ്ങളും ഒരുപോലെ ഞെട്ടിയിരുന്നു. സംഭവത്തിന് ശേഷം കൊച്ചിയില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ഒരുമിച്ച് ചേര്‍ന്നിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ സംശയം ഉയര്‍ത്തിയപ്പോള്‍ അത് ജനപ്രിയനിലേക്ക് നീളുമെന്ന് അധികമാരും കരുതിയിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന് കാരണക്കാരനായ താരത്തെ സംഘടനയില്‍ നിര്‍ത്തുന്നതിനോട് പല താരങ്ങള്‍ക്കും യോജിപ്പുണ്ടായിരുന്നില്ല. പലരും ഇത് പരസ്യമായി തുറന്നുപറഞ്ഞതോടെയാണ് പ്രത്യേക യോഗം വിളിച്ച് അമ്മ ദിലീപിനെ പുറത്താക്കിയത്. പ്രാഥമിക അംഗത്വം റദ്ദാക്കുകയും ചെയ്തു. ഈ തീരുമാനത്തിലെ പൊരുത്തേക്കടുകളും ഇതിന് പിന്നിലെ ഗൂഢലക്ഷ്യത്തെക്കുറിച്ചുമൊക്കെ ഒരുവിഭാഗം അന്നേ ശബ്ദമുയര്‍ത്തിയിരുന്നു. ഇത്തവണത്തെ യോഗത്തില്‍ ദിലീപിന് തിരിച്ചുവരാനുള്ള കളവും ഒരുങ്ങിയിരുന്നു.

  മോഹന്‍ലാലിന്റെ നിലപാട് മാറ്റം

  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വനിതാസിനിമാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഡബ്ലുസിസി രൂപീകരിച്ചത്. സംഘടനയ്ക്ക് ശക്തമായ പിന്തുണയേകി സ്വാഗതം ചെയ്യാന്‍ നിരവധി പേരുണ്ടായിരുന്നു. മോഹന്‍ലാലും പൃഥ്വിരാജുമൊക്കെ പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. നേരത്തെ ദിലീപിനെ പുറത്താക്കുമ്പോള്‍ മൗനപിന്തുണ നല്‍കി കൂടെനിന്ന മോഹന്‍ലാല്‍ ഇത്തവണ അനുകൂലമായ നിലപാട് സ്വീകപരിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

  മമ്മൂട്ടി പിന്‍വാങ്ങി

  ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്ന പലരും ഇത്തവണ പിന്‍വാങ്ങിയെന്നുള്ളതാണ് മറ്റൊരു കാര്യം. യുവതാരങ്ങളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്നാണെങ്കിലും ദിലീപിനെ പുറത്താക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പുറംലോകത്തെ അറിയിച്ചത് മമ്മൂട്ടിയായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ സംഘടനാപ്രവര്‍ത്തനം സുഗമമാവുന്നില്ലെന്ന് കാണിച്ച് അദ്ദേഹം പിന്‍വാങ്ങിയിരുന്നു.

  യോഗത്തില്‍ നിന്നും പൃഥ്വിരാജ് വിട്ടുനിന്നു

  ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണയുപം ധൈര്യവും നല്‍കി സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ച പൃഥ്വിരാജ് ഇത്തവണത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഈ സംഭവത്തിന് ശേഷം പൃഥ്വിയോടൊപ്പം യുവനടി അഭിനയിച്ചിരുന്നു. ആരോപണവിധേയനായ താരം സംഘടനയില്‍ തുടരുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. പുതിയ ചിത്രമായ നയനുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് താരം യോഗത്തിലേക്ക് എത്താത്തതെന്നാണ് ഒരുവിഭാഗം പറയുന്നത്.

  കാര്യങ്ങളെല്ലാം ദിലീപിന് അനുകൂലം

  അറസ്റ്റും ജയില്‍വാസവും തുടരുന്നതിനിടയിലും ദിലീപിന് ശക്തമായ ആരാധകപിന്തുണ ലഭിച്ചിരുന്നു. സിനിമയില്‍ നിന്നുള്ള ശക്തമായ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. താരത്തെ പുറത്താക്കിയ നടപടി ശരിയായില്ലെന്ന് വ്യക്തമാക്കി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. അന്ന് ദിലീപിന് വേണ്ടി വാദിച്ചവരില്‍ പലരുമാണ് ഇപ്പോള്‍ ഭരണസമിതിയിലെത്തിയതെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ത്തന്നെ കാര്യങ്ങളെല്ലാം ദിലീപിന് അനുകൂലമാണെന്നാണ് വിലയിരുത്തലുകള്‍.

  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

  അമ്മയിലേക്കുള്ള ദിലീപിന്റെ പുന:പ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അരങ്ങുതകര്‍ക്കുന്നുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് ഇക്കാര്യത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലാവുന്നത്. സംഘടനയുടെ പുതിയ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്ത് സിനിമാപ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്.

  വെട്ടിനിരത്തലും പകരംവീട്ടലുമായിരിക്കുമോ?

  അമ്മയിലേക്ക് ദിലീപ് വീണ്ടുമെത്തുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന ആശങ്കയാണ് ചിലര്‍ പങ്കുവെക്കുന്നത്. വെട്ടിനിരത്തലും പകരംവീട്ടലുമൊക്കെയായി ആര്‍ക്കൊക്കെ പണികിട്ടുമെന്ന കാര്യത്തെക്കുറിച്ചറിയാന്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നുള്ള വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

  രമ്യ നമ്പീശനും മഞ്ജു വാര്യരും

  നടിക്ക് പിന്തുണ നല്‍കുകയും വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയും ഡബ്ലുസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത മഞ്ജു വാര്യരുടെയും രമ്യ നമ്പീശന്റെയും അവസ്ഥ എന്താവുമെന്നാണ് മറ്റുചിലരുടെ ചോദ്യം. ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ പൃഥ്വിരാജ് സംഘടനയില്‍ ഇല്ല. മോഹന്‍ലാലാവട്ടെ ഇനി പ്രതികരിക്കാനും പോകില്ലെന്നും വാദങ്ങളുണ്ട്.

  വനിത അംഗത്തിന്റെ സംശയം

  അമ്മയുടെ യോഗത്തില്‍ ഉച്ചഭക്ഷണത്തിനായി പിരിയുന്നതിന് തൊട്ടുമുന്‍പാണ് ഊര്‍മ്മിള ഉണ്ണി ദിലീപ് വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതേക്കുറിച്ച് സംസാരിച്ച് തുടങ്ങിയതൊരു വനിതാ അംഗത്തിലൂടെയാണെന്ന കാര്യവും ശ്രദ്ധേയമാണ്. പിന്നീട് മറ്റുള്ളവരും ഇതേറ്റുപിടിക്കുകയായിരുന്നു. സിദ്ദിഖിന്റെയും ഇടവേള ബാബുവിന്റെയും പ്രതികരണത്തില്‍ നിന്നും ഇക്കാര്യം കൃത്യമായി മനസ്സിലാക്കാവുന്നതേയുള്ളൂ.

  പൃഥ്വിരാജിന് കൈയ്യടി

  ഏത് വിഷയത്തിലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന പൃഥ്വിരാജ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കിയതിനാലാണോ യുവസൂപ്പര്‍ സ്റ്റാര്‍ വിട്ടുനിന്നതെന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തിയിട്ടുള്ളത്. നേതൃനിരയിലേക്ക് പൃഥ്വിയെത്തണമെന്ന് യുവതാരങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല.

  നടിക്ക് വേണ്ടി വാദിക്കുന്നവരുടെ മൗനം

  നടിയോടൊപ്പമെന്ന വാദിച്ചവരും ശക്തമായ പിന്തുണ നല്‍കിയവരുമൊക്കെ ഇപ്പോള്‍ സംഘടനയ്ക്ക് പുറത്താണ്. താരസംഘടനയുടെ നിലപാടിന് വിരുദ്ധമായ തീരുമാനങ്ങളെടുത്തുവെന്നാരോപിച്ച് പൃഥ്വിക്കും രമ്യ നമ്പീശനുമെതിരെ നടപടിയെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.

  ഡബ്ലുസിസിയുടെ ചോദ്യങ്ങള്‍

  ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത് എന്തിനായിരുന്നു? നേരത്തെയുള്ളതില്‍ നിന്നും വിഭിന്നമായ എന്ത് സാഹചര്യമാണ് ഇപ്പോഴുള്ളത്, ആക്രമണത്തിനിരയായ നടിയെ ഒന്നുകൂടി അപമാനിക്കുന്ന തരത്തിലുള്ള തീരുമാനമല്ലേ ഇപ്പോഴത്തേത്, തുടങ്ങിയ ചോദ്യങ്ങളുന്നയിച്ച് ഡബ്ലുസിസി രംഗത്തെത്തിയിട്ടുണ്ട്. സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്

  ഡബ്ലുസിസിയുടെ പോസ്റ്റ് കാണാം

  വനിതാസംഘടനയുടെ ചോദ്യങ്ങള്‍, കാണൂ

  English summary
  amma election dileep's reentry getting again discussed

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more