For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ അമ്മയുടെ നടപടിയുണ്ടാവില്ല? സംയമന നീക്കം സജീവം, കാണൂ!

  |

  മലയാള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ് അമ്മ. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. കാര്യം മറ്റൊന്നുമല്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന സമയാണിത്. നിലവിലെ ഭാരവാഹികളുടെ കാലാവധി അവസാനിക്കുന്നതിനെത്തുടര്‍ന്നാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഏതൊക്കെ താരങ്ങളായിരിക്കും നേതൃനിരയിലേക്ക് കടന്നുവരുന്നതെന്ന കാര്യത്തിന് കൃത്യമായ വ്യക്തത ഇതുവരെ വന്നിട്ടില്ല. ജൂണ്‍ അവസാന വാരത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും.

  ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ അംഗങ്ങള്‍ക്കായി വഴി മാറുന്നത്. രാഷ്ട്രീയവും സിനിമയുമൊക്കെയായി ആകെ തിരക്കിലായപ്പോഴും അദ്ദേഹം അമ്മയുടെ കാര്യങ്ങളും കൃത്യമായി മനേജ് ചെയ്തിരുന്നു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും സ്ഥാനം മാറണമെന്ന് പറയുന്ന അദ്ദേഹത്തെ തന്നെ വീണ്ടും തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു ഇതുവരെ. ഇനി ഈ സ്ഥാനത്തേക്ക് താനുണ്ടാവില്ലെന്ന് അദ്ദേഹം കര്‍ശനമായി പറഞ്ഞതോടെയാണ് പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ്. ശ്വേത മേനോന്‍, മുത്തുമണി, രചന നാരായണന്‍കുട്ടി, ഹണി റോസ് തുടങ്ങിയവരെ വനിതാപ്രതിനിധികളായി തിരഞ്ഞെടുത്തിട്ടുണ്ടെന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണിയറയില്‍ പല നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  എതിരില്ലാതെ മോഹന്‍ലാല്‍

  എതിരില്ലാതെ മോഹന്‍ലാല്‍

  17 വര്‍ഷത്തിന് ശേഷം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പിന്‍വാങ്ങുകയാണെന്ന് ഇന്നസെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സംഘടന സ്വീകരിച്ച നിലപാടുകളെ പലരും പരസ്യമായി ചോദ്യം ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ സംഘടന വിമുഖത കാണിച്ചുവെന്നും ആരോപണവിധേയനായ താരത്തിന് അനുകൂലമായ നടപടി സ്വീകരിച്ചുവെന്നുമൊക്കെയുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം അദ്ദേഹം പടിയിറങ്ങുമ്പോള്‍ നടനവിസ്മയമായ മോഹന്‍ലാല്‍ ഇനി സംഘടനയെ നയിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

  എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യന്‍

  എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യന്‍

  പൊതുവെ എല്ലാ താരങ്ങള്‍ക്കും സ്വീകാര്യനായ ഒരാളായിരിക്കണം പ്രസിഡന്റ് സ്ഥാനത്ത് വേണ്ടത്. യുവതാരങ്ങളും മുതിര്‍ന്ന താരങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന മോഹന്‍ലാലിനാണ് അടുത്ത സ്ഥാനമെന്നാണ് പലരും പറഞ്ഞത്. എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതെന്നും അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. രഞ്ജിത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളില്‍ നിന്നും ഇടവേളയെടുത്ത് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കാനെത്തും.

  നടി ആക്രമിക്കപ്പെട്ട സംഭവം

  നടി ആക്രമിക്കപ്പെട്ട സംഭവം

  തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പോലും സുരക്ഷിതരല്ലെന്ന് വ്യക്തമായ സംഭവം കൂടിയായിരുന്നു ഇത്. സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയ സംഭവം കൂടിയായിരുന്നു ഇത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് സംഘടന സ്വീകരിച്ച പല നിലപാടുകളും പരസ്യമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സംഘടനയ്ക്കകത്തെ പല അഭിപ്രായ ഭിന്നതകളും പരസ്യമായത് ഈ സംഭവത്തിന് ശേഷമായിരുന്നു.

  യുവതാരങ്ങളുടെ ശക്തമായ പ്രതിഷേധം

  യുവതാരങ്ങളുടെ ശക്തമായ പ്രതിഷേധം

  ആക്രമണത്തിനിരയായ നടിക്ക് നീതിയുറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. കൃത്യമായ നിലപാട് വ്യക്തമാക്കി പല താരങ്ങളും രംഗത്തുവന്നിരുന്നു. ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ നല്‍കി ഇവര്‍ ഒപ്പമുണ്ടായിരുന്നു. താരസംഘടനയുടെ പല നിലപാടുകളെയും പരസ്യമായി ചോദ്യം ചെയ്തതില്‍പ്പിന്നെയാണ് പല താരങ്ങളും സംഘടനയിലെ കരടായി മാറിയത്.

  വനിതാസംഘടനയുടെ രൂപീകരണം

  വനിതാസംഘടനയുടെ രൂപീകരണം

  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. മുന്‍നിര അഭിനേത്രികളും സംവിധായികമാരുമൊക്കെ ഈ സംഘടനയില്‍ സജീവമാണ്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഇവര്‍ ഇടപെട്ടിരുന്നു. ഈ സംഘടന നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. ഇത്തരത്തിലൊരു സംഘടന ആവശ്യമില്ലെന്ന തരത്തിലാണ് പലരും അഭിപ്രായപ്പെട്ടത്. അഭിനേത്രികളുള്‍പ്പടെ നിരവധി പേര്‍ സംഘടനയെ വിമര്‍ശിച്ചിരുന്നു.

  പൃഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ നടപടി?

  പൃഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ നടപടി?

  മോഹന്‍ലാല്‍ സംഘടനയുടെ അമരക്കാരനായി എത്തുമ്പോള്‍ പൃഥ്വിരാജിനും രമ്യ നമ്പീശനും എതിരെ നടപടിയെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടന സ്വീകരിച്ച പല നിലപാടുകളെയും തുറന്നെതിര്‍ത്ത് ഇരുവരും രംഗത്തുവന്നിരുന്നു. എന്നാല്‍ യുവതാരങ്ങള്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നും ഇത്തരമൊരു നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവരെ പിന്നോട്ട് വലിക്കാനുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  ഇടവേള ബാബുവിനെ നേതൃനിരയിലെത്തിക്കാനുള്ള ശ്രമം

  ഇടവേള ബാബുവിനെ നേതൃനിരയിലെത്തിക്കാനുള്ള ശ്രമം

  ഇന്നസെന്റും മമ്മൂട്ടിയും നേതൃനിരയിലുള്ളപ്പോഴും സംഘടനയിലെ പല കാര്യങ്ങളും കൃത്യമായി നിറവേറ്റിയ ഇടവേള ബാബുവിനെ നേതൃനിരയിലേക്ക് എത്തിക്കാനുള്ള അണിയറനീക്കവും നടക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താരം മത്സരിക്കുന്നുണ്ട്. എന്നാല്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ നോമിനേഷന്‍ പിന്‍വലിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം നേതൃനിരയിലേക്ക് വരുന്നതിനെ ഒരുവിഭാഗം പോത്സാഹിപ്പിക്കുമ്പോള്‍ മറുവിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തുകയാണ്. പുതിയ ഭാരവാഹികളെക്കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കാന്‍ കുറച്ച് ദിവസം കൂടി കാത്തിരുന്നാല്‍ മതിയാവും.

  English summary
  Amma going to be in trouble, do you know why?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X