For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുറച്ച് കൂടി നല്ല വസ്ത്രം കൊടുത്തുകൂടെ' എന്ന് ചോദിച്ചു, നയന്‍താരയെ കുറിച്ച് മിത്ര

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിത്ര കുര്യന്‍. വിസ്മയത്തുമ്പത്ത് എന്ന ചിത്ത്രിലൂടെ വെളളിത്തിരയില്‍ എത്തിയ നടി ശ്രദ്ധിക്കപ്പെടുന്നത് 2010 ല്‍ പുറത്ത് ഇറങ്ങിയ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെയാണ്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും നടിയെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്. സിനിമയുടെ തമിഴ് പതിപ്പിലും മിത്ര എത്തിയിരുന്നു. ഇതേ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബോഡിഗാര്‍ഡിന് ശേഷം അതുപോലെയൊരു മികച്ച കഥപാത്രത്തെ മിത്ര കുര്യന് ലഭിച്ചിട്ടില്ല.

  ചിത്രത്തില്‍ നയന്‍താരയുടെ സുഹൃത്തായിട്ടായിരുന്നു മിത്ര കുര്യന്‍ എത്തിയത്. ഇപ്പോഴിത നയന്‍സുമായിട്ടുളള ബന്ധത്തെ കുറിച്ച് പറയുകയണ് നടി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  Also Read:ജീവിതത്തില്‍ ഉണ്ടായത് മേരീ ആവാസ് സുനോയില്‍, ഇതൊക്കെ ആരാണ് പറഞ്ഞ് കൊടുത്തത്, സംഭവം പറഞ്ഞ് മനീഷ

  nayanthra- mithra

  നടിയുടെ വാക്കുകള്‍ ഇങ്ങനെ...'നയന്‍താരയുമായി ഷൂട്ടിംഗ് സമയത്ത് നല്ല സൗഹൃദമുണ്ടായിരുന്നു. എനിക്കു വേണ്ടി തിരഞ്ഞെടുത്ത വസ്ത്രങ്ങളില്‍ ചിലതു കാണുമ്പോള്‍, 'ഇതെന്താ ഇങ്ങനെ, കുറച്ചുകൂടി നല്ല വസ്ത്രം കൊടുത്തുകൂടെ' എന്നൊക്കെ ചോദിക്കുമായിരുന്നു. പുതുമുഖമായ എന്നെ അത്രയേറെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്.'

  'പിന്നീട് നയന്‍താരയെ കാണുന്നത് 'ഭാസ്‌കര്‍ ദി റാസ്‌ക്കലി'ന്റെ സെറ്റില്‍ വച്ചാണ്. എന്റെ കല്യാണം തീരുമാനിച്ച സമയമായിരുന്നു. ആ വിശേഷങ്ങളൊക്കെ സംസാരിച്ചു. 'ഇങ്ങനെയൊക്കെ ആണെങ്കിലും സൗഹൃദം സൂക്ഷിക്കുന്നതില്‍ വളരെ പിറകിലാണ് ഞാന്‍. സിനിമയില്‍ പോലും എനിക്ക് സൗഹൃദങ്ങള്‍ കുറവാണ്.'

  'അഭിനയിച്ച ചിത്രങ്ങളിലെ താരങ്ങളോട് ഇന്നും കാണുമ്പോള്‍ നല്ല പോലെ, പഴയ അതേ വൈബില്‍ സംസാരിക്കും. അതല്ലാതെ ആരുമായും എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതിയില്ല. കുറച്ച് 'ഇന്‍ട്രോവേര്‍ട്ടാ'ണ് ആ കാര്യത്തില്‍. വലിയ സുഹൃദ വലയം ഇല്ലെങ്കിലും വര്‍ക്ക് ചെയ്തസമയത്തെ കുറച്ചു പേരുമായി നല്ല അടുപ്പമുണ്ട്.' അഭിമുഖത്തില്‍ മിത്ര പറഞ്ഞു.

  Also Read: ദില്‍ഷയെ നേരത്തെ അറിയാം, പണ്ട് മുതലെ ഇങ്ങനെയാണ്,റംസാന്റെ വാക്കുകള്‍ വൈറലാവുന്നു

  ഇതേ അഭിമുഖത്തില്‍ തന്നെ സേതുലക്ഷ്മി എന്ന കഥാപാത്രം തനിക്ക് നല്‍കിയതിന് സംവിധായകന്‍ സിദ്ദിഖിനോട് നന്ദിയും പറയുന്നുണ്ട്.'വര്‍ഷമെത്ര കഴിഞ്ഞിട്ടും സേതുലക്ഷ്മിയെ ജനങ്ങള്‍ ഓര്‍ക്കണമെങ്കില്‍ എത്രത്തോളം സ്നേഹം ആ കഥാപാത്രത്തോട് ഉണ്ടാകുമെന്ന് ഓര്‍ത്തുനോക്കൂ. 'ബോഡി ഗാര്‍ഡ്' നല്‍കിയതാണ് ഇന്ന് കാണുന്ന ഈ ജീവിതം. സിദ്ദിഖ് സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല'; നടി കൂട്ടിച്ചേര്‍ത്തു.

  വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത മിത്ര അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. മിനിസ്‌ക്രീനിലൂടെയാണ് മടങ്ങി വരവ്. ഏകദേശം ആറ് വര്‍ഷത്തിന് ശേഷമാണ് മടങ്ങി എത്തിയിരിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മമകള്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

  Also Read: 'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍

  സാധാരണ കണ്ടു വന്ന സീരിയില്‍ കഥയില്‍ നിന്ന് വ്യത്യസ്തമായി ഒരു അമ്മ കഥാപാത്രത്തെയാണ് മിത്ര അവതരിപ്പിക്കുന്നത്. ഇപ്പോഴിത സംഭവബഹുലമായി സീരിയല്‍ മുന്നോട്ട് പോവുകയാണ്.

  സംഗീത സംവധായകന്‍ വില്യം ഫ്രാന്‍സിസാണ് ഭര്‍ത്താവ്. ഇവര്‍ക്കൊരു മകനുണ്ട്.

  English summary
  Amma Makal Serial Actress Mithra Kurian Opens Up About Friendship With Nayanthara,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X