For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഇക്കയുടെ ഡാന്‍സിനെ പരിഹസിച്ചവര്‍ക്കുള്ള പാഠമാണ് ഏട്ടന്റെ വീഴ്ച, ട്രോളര്‍മാര്‍ പറയുന്നത് കാണൂ!

  |

  വലിപ്പചെറുപ്പമില്ലാതെ താരങ്ങളെല്ലാം ഒരേ കുടക്കീഴില്‍ ഒന്നിച്ച പരിപാടിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. അനന്തപുരിയില്‍ ശരിക്കും മഴവില്ല് വിരിയിക്കുകയായിരുന്നു താരങ്ങള്‍. വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനവുമായാണ് ഓരോ താരവും എത്തിയത്. മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലുമൊക്കെ ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ ശരിക്കും അര്‍മ്മാദിക്കുകയായിരുന്നു. സിനിമയില്‍ ഇതുവരെ ഈ കൂട്ടുകെട്ട് ഒരുമിച്ചിട്ടില്ല, അതിനാല്‍ത്തന്നെ സ്‌റ്റേജിനെ ശരിക്കും ഇളക്കി മറിക്കുകയായിരുന്നു താരങ്ങള്‍. നിറഞ്ഞ കൈയ്യടിയും ആര്‍പ്പുവിളികളുമായാണ് താരങ്ങളെ സദസ്സ് പോത്സാഹിപ്പിച്ചത്.

  അമ്മ പിടിക്കാന്‍ ചാക്കോച്ചനും? ഗണേഷിനെയും സിദ്ദിഖിനെയും നേരിടാന്‍ യുവതാരനിര? മത്സരം കടുകട്ടി തന്നെ!‍

  അമ്മമഴവില്ലിന്റെ റിഹേഴ്‌സലിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഓരോ ചിത്രം പുറത്തുവരുമ്പോഴും ആരാധകരുടെ പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. അവസാനഘട്ട പരിശീലനത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍ ദുല്‍ഖര്‍ സല്‍മാന് പരിക്കേറ്റുവെന്ന വാര്‍ത്ത എല്ലാവരെയും ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍ സാരമായ പരിക്കല്ലെന്നും താരം പരിപാടിയില്‍ പങ്കെടുക്കുമെന്നും അറിയിച്ചതോടെ എല്ലാവിധ ആശങ്കകള്‍ക്കും പരിസമാപ്തിയാവുകയായിരുന്നു. യുവനായികമാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടയില്‍ മോഹന്‍ലാലിന് കാലിടറിയിരുന്നു. അ്രപതീക്ഷിതമായി താരത്തിന് കാലിടറിയപ്പോള്‍ കാണികളും അല്‍പ്പം പരിഭ്രമിച്ചിരുന്നു. ട്രോളര്‍മാര്‍ ഇതാഘോഷമാക്കി മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ, ദുല്‍ഖര്‍, എല്ലാവരും കൂടി അനന്തപുരിയില്‍ മഴവില്ല് വിരിയിച്ചു, കാണൂ!

  ഇങ്ങനെ സന്തോഷിക്കാന്‍ പാടുണ്ടോ?

  ഡാന്‍സിനിടയില്‍ ഏട്ടന്‍ വീണുവെന്നറിഞ്ഞപ്പോള്‍ എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത്. സന്തോഷത്തിന് വകുപ്പുള്ള കാര്യമല്ലല്ലോ ഇപ്പോള്‍ സംഭവിച്ചത്. ചോദ്യം ഇക്ക ഫാന്‍സിന് നേരെയാണേ, ഏയ് ഇതില്‍ ഞങ്ങള്‍ക്കൊരു സന്തോഷവുമില്ല, സങ്കടം മാത്രമേയുള്ളൂവെന്നാണ് ഇക്ക ഫാന്‍സിന്റെ മറുപടി.

  നമ്മളൊരിക്കലും അങ്ങനെ ചെയ്യില്ല

  ഇക്ക ഡാന്‍സ് കളിക്കുന്ന റിഹേഴ്‌സല്‍ വീഡിയോ വെച്ച് നിങ്ങള്‍ ചെയ്തതുപോലെ ഏട്ടന്റെ വീഴ്ചയെ ഞങ്ങള്‍ ഒരിക്കലും ആഘോഷമാക്കില്ല. അത്രയക്ക് നികൃഷ്ടരല്ല ഇക്ക ഫാന്‍സ്, ഇനിയെങ്കിലും ഇതൊന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ഫാന്‍സുകാരുടെ പ്രതികരണം ഇപ്രകാരമാണ്.

  വീണിടത്തു കിടക്കാറില്ല

  അപ്രതീക്ഷിതമായി ഒരു വീഴ്ച സംഭവിച്ചുവെന്ന് കരുതി വീണിടത്ത് തന്നെ നില്‍ക്കുന്ന ശീലം മോഹന്‍ലാലിന് ഇല്ല. പതിന്മടങ്ങ് ശക്തിയോടെ ഉയിര്‍ത്തെണീറ്റ് വന്ന പാരമ്പര്യമേയുള്ളൂ. സിനിമയിലായാലും അതേ ജീവിതത്തിലായാലും അതങ്ങനെ തന്നെയാണെന്ന് താരം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.

  ഇക്കയെ വിഷമിപ്പിച്ചില്ലേ?

  സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ഇക്ക ഡാന്‍സിന്റെ പേരില്‍ പഴി കേട്ടിരുന്നു. എന്നിട്ടും പൊതുവേദിയില്‍ ചുവട് വെക്കാന്‍ അദ്ദേഹം തയ്യാറായി. പരിശീലനത്തിനിടയിലെ വീഡിയോ വെച്ച് അദ്ദേഹത്തെ കളിയാക്കിയ പ്രമുഖ ഫാന്‍സിനുള്ള ശിക്ഷയാണിതെന്നാണ് ഇക്ക ഫാന്‍സിന്‍രെ വാദം.

  വിചാരിച്ചത് ഇതായിരുന്നു, പക്ഷേ നടന്നതോ?

  ഡാന്‍സിനിടയില്‍ മലര്‍ന്നടിച്ച് ഏട്ടന്‍ വീണപ്പോള്‍ പലരും പ്രതീക്ഷിച്ചത് ഇതായിരുന്നു. എന്നാല്‍ സംഭവിച്ചതാവട്ടെ മറിച്ചും, ഡാന്‍സിലെ ഒരു സ്റ്റെപ്പ് അതുപോലെ കണ്ടാല്‍ മതി ആ വീഴ്ചയെന്ന് തോന്നിപ്പിക്കുന്ന തരത്തിലല്ലേ ഏട്ടന്‍ അത് മാനേജ് ചെയ്തതെന്നാണ് ഏട്ടന്‍ ഫാന്‍സിന്റെ ചോദ്യം.

  ഇക്കയാണ് ആ സ്ഥാനത്തെങ്കില്‍

  വീണപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ എഴുന്നേറ്റ് വന്ന് കൂളായി ഡാന്‍സ് ചെയതയാളാണ് ഏട്ടന്‍. എന്നാല്‍ ആ സ്ഥാനത്ത് ഇക്കയായിരുന്നുവെങ്കില്‍ എന്തായിരിക്കും സംഭവിക്കുന്നത്, ഇത് ശരിക്കും കണ്ടറിയേണ്ട കാര്യം തന്നെയാണ്. ഇക്ക ഫാന്‍സിന്റെ ആലോചനയില്‍ തെളിയുന്ന കാര്യം ഇങ്ങനെയാണ്.

  ഹേറ്റേഴ്‌സ് പോലും കൈയ്യടിച്ചിട്ടുണ്ടാകും

  ഏട്ടന്റെ ആരാധകര്‍ മാത്രമല്ല മറ്റ് താരങ്ങളുടെ ആരാധകര്‍ പോലും എഴുന്നേറ്റ് നിന്നുപോവുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നില്ലേ ഏട്ടന്റേത്. ശരിക്കും ബിഗ് സല്യൂട്ടും കൈയ്യടിയും അര്‍ഹിക്കുന്നില്ലേ ഏട്ടന്‍. പ്രതീക്ഷിക്കാത്തതായിരുന്നില്ലേ ആ വീഴ്ചയെന്നാണ് ഏട്ടന്‍ ഫാന്‍സിന്റെ ചോദ്യം.

  ചിരിച്ചവര്‍ക്കുള്ള മറുപടി

  മുന്‍പത്തെ സീനില്‍ ഏട്ടന്‍ വീണപ്പോള്‍ ചിരിച്ചവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് അടുത്ത സീനില്‍ തെളിഞ്ഞത്. ഏട്ടന്‍ എഴുന്നേറ്റ് നൃത്തം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍രെ ഡെഡിക്കേഷന്‍ കൂടിയാണ് ആ സന്ദര്‍ഭത്തില്‍ പ്രകടമായത്.

  പണിനിര്‍ത്തി വീട്ടിലിരിക്കാന്‍

  ഇനിയെങ്കിലും പണി നിര്‍ത്തി വീട്ടിലിരുന്നൂടെയെന്നാണ് താരപുത്രനായ ദുല്‍ഖറിന് ചോദിക്കാനുള്ളത്. വെറുതെയിരിക്കണ്ട തന്റെ കൊച്ചിനെയും നോക്കി ഇരുന്നൂടെയെന്നാണ് ദുല്‍ഖര്‍ മമ്മൂട്ടിയോട് ചോദിക്കുന്നത്. എന്നാല്‍ ഇച്ചാക്കയുടെ കാര്യത്തില്‍ അത് ഓക്കെയാണ്, തന്റെ കാര്യത്തില്‍ അത് ശരിയല്ല, കൊച്ചുമക്കളിലല്ലോ!

  കുഞ്ഞിക്കയുടെ ഫോട്ടോ

  അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ചില കൂടിക്കാഴ്ചകളായിരുന്നു അമ്മമഴവില്ലിലെ മറ്റൊരു പ്രധാന ഐറ്റം. ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലും തമ്മില്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്ന് നിമിഷനേരമായപ്പോള്‍ സോഷ്യല്‍ മീഡിയ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

  കുഞ്ഞിക്ക പങ്കെടുക്കുമെന്നറിഞ്ഞപ്പോള്‍

  നിശ്ചയിച്ചത് പോലെ തന്നെ പരിപാടിയില്‍ പങ്കെടുക്കുമെന്നും തട്ടില്‍ കയറുമെന്നും ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചപ്പോള്‍ ആരാധകരുടെ സന്തോഷം ഇങ്ങനെയായിരുന്നു. റിഹേഴ്‌സലിനിടയിലെ പരിക്ക് താരത്തിന് വിനയാവുമോയെന്നോര്‍ത്ത് ആരാധകര്‍ക്ക് ആശങ്കയായിരുന്നു.

  ഇതല്ലേ ശരിക്കും ഹീറോയിസം

  ഉമ്മയ്‌ക്കൊപ്പം വന്ന് സദസ്സിലിരുന്ന് പരിപാടി കാണുകയായിരുന്നു കഴിഞ്ഞ വര്‍ഷം ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ മോഹന്‍ലാലിനും മമ്മൂട്ടിയോടുമൊപ്പം സ്‌കിറ്റ് ചെയ്ത താരപുത്രന്‍ കാണിച്ചത് ശരിക്കും ഹീറോയിസമല്ലേ? ഗൗരവകരമായി ആലോചിക്കേണ്ട വിഷയം തന്നെയാണിത്.

  നീ സൂപ്പറാടാ

  പരിപാടിയുടെ അവസാനഘട്ട റിഹേഴ്‌സല്‍ പുരോഗമിക്കുന്നതിനിടയില്‍ കാലിന് പരിക്ക് പറ്റിയിട്ടും മാറി നില്‍ക്കാതെ വേദിയില്‍ ചുവട് വെച്ച നീ ശരിക്കും സൂപ്പറാണെടാ. കുഞ്ഞിക്ക ഫാന്‍സിന്റെ വാദം ഇങ്ങനെയാണ്.

  ആരുടെ കോട്ടയായിരുന്നുവെന്നാ പറഞ്ഞെ?

  തലസ്ഥാന നഗരിയിലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു പരിപാടി അരങ്ങേറിയത്. അനന്തപുരിയുടെ സ്വന്തം താരമായ ലാലേട്ടന്റെ മണ്ണ് തന്നെയല്ലേ, ഇത് എന്നിട്ടിപ്പോ, അമ്മമഴവില്ലില്‍ മമ്മൂട്ടി സ്‌റ്റേജിലെത്തിയപ്പോള്‍ തോന്നിയ ചെറിയൊരു സംശയമാണിത്.

  സൂര്യ എത്തിയപ്പോള്‍

  മോഹന്‍ലാലിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് തെന്നിന്ത്യയുടെ നടിപ്പിന്‍ നായകന്‍ പരിപാടിയിലേക്ക് എത്തിയത്. നടന്‍ ദേവനായിരുന്നു താരത്തെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്. പിന്നീട് താരം നേരെ എത്തിയത് ഏട്ടനരികില്‍. ഏട്ടനെ കണ്ട സൂര്യയുടെ ഭാവം ഇങ്ങനെയായിരുന്നു.

  ഏട്ടന് മരക്കാര്‍ വേഷം പറ്റില്ലെന്ന് പറഞ്ഞവരെവിടെ?

  സ്‌കിറ്റില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ഞാലി മരക്കാര്‍ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ വേദിയില്‍ എത്തിയപ്പോഴുള്ള പ്രധാന സംശയവും ഇത് തന്നെയായിരുന്നു. താരത്തിന് ഈ വേഷം ചേരില്ലെന്ന് പറഞ്ഞവര്‍ കണ്ണുതുറന്ന് നോക്കുന്നത് നല്ലതായിരിക്കും.

  ശരിക്കും സംഭവിച്ചത് ഇതല്ലേ?

  മോഹന്‍ലാലും മമ്മൂട്ടിയും ശരിക്കും സദസ്സിനെ കോരിത്തരിപ്പില്ലേ? അവരവരുടെ പ്രകടനവുമായെത്തി ഇരുതാരങ്ങളും കാണികളെ ഒരുപോലെ വിസ്മയിപ്പിച്ചില്ലേ? ഓരോ ഐറ്റവും കഴിഞ്ഞപ്പോള്‍ സാധാരണ സിനിമാപ്രേമിയുടെ അഭിപ്രായവും ഇതായിരുന്നു.

  ഏട്ടനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലേ?

  തിരുവന്തപുരം പൂജപ്പുരയിലെ മുടവന്‍മുഗള്‍ സ്വദേശിയാണ് മോഹന്‍ലാല്‍. തലസ്ഥാന നഗരത്തിന്‍രെ സ്വന്തം താരം. എന്നാല്‍ അമ്മമഴില്ലില്‍ ഏട്ടനെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും വന്നില്ലല്ലോ, സംശയം ഇക്ക ഫാന്‍സിന്റെയാണ്, ഇക്കയെ മുന്നില്‍ കണ്ടപ്പോഴാണ് കാഴ്ചക്കാര്‍ ആവേശത്തിലായത്.

  ദി കംപ്ലീറ്റ് ആക്ടര്‍

  ഒന്നിനൊന്ന് വ്യത്യസ്തമായ ഒട്ടനവധി ചിത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കംപ്ലീറ്റ് ആക്ടര്‍. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് താരത്തിന്‍രെ പ്രകടനങ്ങളെല്ലാം. അത് തന്നെയാണ് അമ്മമഴവില്ലിനും ആവര്‍ത്തിച്ചത്.

  ഇതാണ് ശരിക്കും സെല്‍ഫ് ട്രോള്‍

  അലാവുദ്ദീനും അത്ഭതവിളക്കും സ്‌കിറ്റുമായി ദുല്‍ഖറും മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയിരുന്നു. ആഗ്രഹങ്ങള്‍ സാധിച്ചുതരുന്നതിനായി എന്തും ചോദിക്കാന്‍ പറഞ്ഞപ്പോള്‍ പറക്കും കുമ്പളം വേണമെന്നായിരുന്നു ആദ്യം ചോദിച്ചത് എന്നാല്‍ അത് തങ്ങളുടെതാണെന്നായിരുന്നു ഭൂതത്തിന്റെ മറുപടി.അപ്പോഴാണ് മമ്മൂട്ടി തന്നെ ഡാന്‍സ് പഠിപ്പിക്കാമോ എന്ന് ചോദിച്ചത്. അത് നടക്കാത്തതിനാല്‍ പറക്കുന്ന കുമ്പളം തരാമെന്നാണ് ഭൂതം പറഞ്ഞത്. ഇതിലും മികച്ചൊരു സെല്‍ഫ് ട്രോള്‍ വരാനുണ്ടോ?

  സൂര്യയോടുള്ള ഇഷ്ടം

  മലയാള താരങ്ങളുടെ സംഘടനയായ അമ്മയുടെ രജത ജൂബിലിയോടനബന്ധിച്ച് നടത്തിയ പരിപാടിയില്‍ തമിഴ് സിനിമയിലെ സൂര്യയെ ക്ഷണിച്ചെങ്കില്‍ അതില്‍ നിന്നും മനസ്സിലാക്കിക്കൂടെ സൂര്യയോട് മലയാള സിനിമയ്ക്കുള്ള ഇഷ്ടം.

  ഏട്ടന്‍രെ തിരോന്തരം തന്നേ?

  ആദ്യം സ്‌ക്രീനിലെത്തിയത് മമ്മൂട്ടിയായിരുന്നു. അദ്ദേഹമായിരുന്നു പരിപാടിയെക്കുറിച്ച് ആമുഖ പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്‍രെ മുഖം കണ്ടതോടെ ആവേശത്തിലായ സദസ്സിനെ കണ്ടപ്പോള്‍ ഇക്ക ഫാന്‍സ് ശരിക്കും ചോദിച്ചുപോവുകയാണ് ഇത് ഏട്ടന്‍രെ തിരോന്തരം തന്നെയല്ലേയെന്ന്.

  ഇങ്ങനെ കരഞ്ഞാലോ?

  മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമാണ് സൂര്യ വേദിയിലേക്ക് എത്തിയത്. നടികര്‍ സംഘത്തിന്‍രെ പരിപാടിക്ക് പോവുമ്പോള്‍ ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് ഇക്ക പറഞ്ഞപ്പോള്‍ സൂര്യ ഫാന്‍സ് ശരിക്കും വികാരഭരിതരാവുകയായിരുന്നു. ഏട്ടന്റെ സാന്നിധ്യത്തില്‍ ഇത് പറഞ്ഞതിന്റെ സന്തോഷം കൊണ്ടാ.

  ഇതുപോലൊരു ചങ്ക് എല്ലാവര്‍ക്കുമുണ്ടാകും

  ഏത് കാര്യത്തിലും തന്നോടൊപ്പം നില്‍ക്കുന്ന ഒരു ചങ്ക കൂട്ടുകാരന്‍ ഇല്ലാത്തവരായി ആരേലമുണ്ടോ? ജയറാമിനെയും മമ്മൂട്ടിയേയും ഒരുമിച്ച് കാണുമ്പോഴാണ് പ്രേക്ഷകര്‍ ഇങ്ങനെ ചോദിക്കുന്നത്.

  ഇക്കയും ഏട്ടനും പറയുന്നത് കേട്ടോ?

  നമ്മുടെ സൂര്യ അണ്ണനെക്കുറിച്ച് ഇക്കയും ഏട്ടനും പറഞ്ഞത് കേട്ടില്ലേ, ഇതില്‍ക്കൂടുതല്‍ സന്തോഷം എന്തിനാണ് ഇനി. അമ്മയുടെ ഭാരവാഹി എന്ന നിലയിലും സൂര്യയുടെ ആരാധകന്‍ എന്ന നിലയിലും താരത്തോട് നന്ദി പറയുന്നുവെന്നായിരുന്നു ഏട്ടന്‍ പറഞ്ഞത്. ഇക്കയാവട്ടെ സൂര്യ മലയാളികളുടെ നടനാണെന്നാണ് പറഞ്ഞത്.

  ഇതാണ് മില്യണ്‍ ഡോളര്‍ പിക്

  മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നില്‍ക്കുന്ന സൂര്യയുടെ ചിത്രം കാണുമ്പോഴാണ് ശരിക്കും മില്യണ്‍ ഡോളര്‍ പിക് എന്ന് പറയാന്‍ തോന്നുന്നത്.

  ഏട്ടന്റെ പിള്ളേര്‍ക്ക് എല്ലാം കണക്കാ

  ഏട്ടന്റെ ജനനസ്ഥലമായിരിക്കാം തിരുവനന്തപുരം എന്നാല്‍ ഇക്കയുടെ പിളളേര്‍ക്ക് കേരളത്തിലെ എല്ലാ ജില്ലയും ഒരേ പോലെയാണ്. ഇക്കയുടെ മുഖം തെളിഞ്ഞപ്പോള്‍ ലഭിച്ച കൈയ്യടി കൂടി കണക്കിലെടുത്താണ് ഈ വാദം.

  English summary
  Ammamzhavillu troll viral in social media.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more