For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആടിയും പാടിയും മാത്രമല്ല സെല്‍ഫിയെടുത്തും അവര്‍ ആഘോഷിച്ചു, അമ്മമഴവില്ല് വിശേഷങ്ങള്‍ തീരുന്നില്ല,കാണൂ

  |
  അമ്മമഴവില്ല് വേദിയിൽ മഴവിൽ വിരിയിച്ച് താരങ്ങൾ

  മലയാള സിനിമയിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയ വേദി. വ്യത്യസ്തമായ പ്രകടനങ്ങളുമായി മണിക്കൂറുകള്‍ കടന്നുപോയത് ആരുമറിഞ്ഞില്ല. അമ്മമഴവില്ലിനെക്കുറിച്ച് കാണികള്‍ക്ക് മാത്രമല്ല താരങ്ങള്‍ക്കും പറയാനുണ്ട്. പരിപാടി അരങ്ങില്‍ മാത്രമേ അവസാനിച്ചിട്ടുള്ളൂ. ആരാധകര്‍ എന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള ഐറ്റവുമായാണ് താരങ്ങളെല്ലാം എത്തിയത്. താരരാജാക്കന്‍മാര്‍ക്കൊപ്പം യുവതാരങ്ങള്‍ കൂടി വേദിയില്‍ എത്തിയപ്പോള്‍ സദസ്സ് അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളുകയായിരുന്നു.

  ഇക്കയുടെ ഡാന്‍സിനെ പരിഹസിച്ചവര്‍ക്കുള്ള പാഠമാണ് ഏട്ടന്റെ വീഴ്ച, ട്രോളര്‍മാര്‍ പറയുന്നത് കാണൂ!

  താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംഘടിപ്പിച്ച കലാവിരുന്ന് അവസാനിച്ചുവെങ്കിലും പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയില്ലേ, കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ദുല്‍ഖര്‍ സ്റ്റേജിലെത്തിയതും, ആരെടാ മമ്മൂട്ടിയെന്ന് ചോദിച്ചതിനെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ അറിഞ്ഞതല്ലേ, പരിക്ക് വകവെക്കാതെ ദുല്‍ഖര്‍ നടത്തിയ കിടിലന്‍ പെര്‍ഫോമന്‍സും, മമ്മൂട്ടിയുടെ പൊളിപ്പന്‍ ഡാന്‍സിന്റെയുമൊക്കെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയുമായി തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടി കേക്ക് മുറിപ്പിച്ചു ഒപ്പം ദുല്‍ഖറും അമാലും, താരകുടുംബത്തിലെ ആഘോഷ ചിത്രങ്ങള്‍ വൈറല്‍ കാണൂ!

  പരിക്ക് വകവെക്കാതെ ദുല്‍ഖറിന്റെ പ്രകടനം

  പരിക്ക് വകവെക്കാതെ ദുല്‍ഖറിന്റെ പ്രകടനം

  അവസാനഘട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന് കാലിടറിയത്. പരിക്ക് പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ഡിക്യു ആരാധകര്‍ ആശങ്കയിലായിരുന്നു. താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങുമോയെന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പരിക്കിനെ അവഗണിച്ച് ദുല്‍ഖര്‍ അമ്മമഴവില്ലിലെത്തിയെന്ന് മാത്രമല്ല വേദിയെ ഇളക്കിമറിച്ചാണ് തിരിച്ചുപോയത്. ദുല്‍ഖറിന്റെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ദുല്‍ഖറിന്റെ നൃത്തം കാണാന്‍ അമാലും മറിയവും എത്തിയിരുന്നു.

  മമ്മൂട്ടി വെറുതെ പറഞ്ഞതല്ല

  മമ്മൂട്ടി വെറുതെ പറഞ്ഞതല്ല

  പറ്റാത്ത പണി ചെയ്യരുതെന്ന പറഞ്ഞ് മമ്മൂട്ടിക്ക് നേരെ വാളോങ്ങിയവരുടെ വായടിപ്പിക്കുന്ന പ്രകടനവുമായിത്തന്നെയാണ് മെഗാസ്റ്റാര്‍ എത്തിയത്. മുകേഷ്, ജയറാം, സിദ്ദിഖ് എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹം ചുവട് വെച്ചത്. മിന്നിത്തിളങ്ങുന്ന കുപ്പായവുമായി തമിഴ് ഡപ്പാംകൂത്ത് ഹാനത്തിനൊപ്പമാണ് അദ്ദേഹം ചുവട് വെച്ചത്. മെഗാസ്റ്റാര്‍ ചുവട് വെക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മോഹന്‍ലാലിന്റെ വീഴ്ചയ്ക്ക് പിന്നില്‍

  മോഹന്‍ലാലിന്റെ വീഴ്ചയ്ക്ക് പിന്നില്‍

  നൃത്തം ചെയ്യുന്നതിനിടയില്‍ മോഹന്‍ലാല്‍ വീണ സംഭവം ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ യാതൊന്നും സംഭവിക്കാത്തത് പോലെ അദ്ദേഹം നൃത്തം തുടര്‍ന്നിരുന്നു. മഴ കാരണമാണ് അദ്ദേഹം വീണതെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് ഹണി റോസ് താരത്തെ തള്ളിയിട്ടുവെന്നായിരുന്നു പ്രചരണം. എന്നാല്‍ നൃത്തം ചെയ്യുന്നതിനിടയില്‍ ആദ്യം വീണത് ഹണി റോസാണ്. നിലത്തുവീണ ഹണിയുടെ ശരീരത്തില്‍ തട്ടിയാണ് മോഹന്‍ലാല്‍ വീണതെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

  അസുലഭ നിമിഷമായിരുന്നു

  അസുലഭ നിമിഷമായിരുന്നു

  നേരത്തെ നിരവധി വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും സ്റ്റെപ്പിനെക്കുറിച്ചോര്‍ത്തോ പരിപാടിയെക്കുറിച്ചോര്‍ത്തോ ഇതുവരെ പേടിച്ചിരുന്നില്ല. മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നുമായിരുന്നു യുവനായികമാര്‍ വ്യക്തമാക്കിയത്. ഷംന കാസിം, ഹണി റോസ്, നമിത പ്രമോദ് എന്നിവരായിരുന്നു മോഹന്‍ലാലിനൊപ്പം ചുവടുവെച്ചത്. ഇടയിലെ വീഴ്ച ഇവരെയും ബാധിച്ചിരുന്നുവെങ്കിലും മനസാന്നിധ്യം വിടാതെ മോഹന്‍ലാല്‍ നൃത്തം ചെയ്തപ്പോള്‍ അവരും മുന്നേറുകയായിരുന്നു.

  സെല്‍ഫിയില്ലാതെ എന്താഘോഷം

  സെല്‍ഫിയില്ലാതെ എന്താഘോഷം

  ഇന്നത്തെക്കാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്തൊരു സംഭവം തന്നെയാണല്ലോ സെല്‍ഫി. നീണ്ട കാത്തിരിപ്പിന് ശേഷമുള്ള കൂടിക്കാഴ്ചയും, അപൂര്‍വ്വമായി ലഭിച്ച അവസരവും , സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മനോഹര നിമിഷവും മനസ്സില്‍ മാത്രം ഓര്‍ത്താല്‍ മതിയെന്ന് കരുതുന്നവരല്ല ഇന്നത്തെ തലമുറ. മമ്മൂട്ടിയും മോഹന്‍ലാലും സൂര്യയും ഒക്കെ അടുത്തെത്തിയപ്പോള്‍ സെല്‍ഫിയെടുത്ത് യുവതാരങ്ങള്‍ അതാഘോഷമാക്കി മാറ്റുകയായിരുന്നു.

  നടിപ്പിന്‍ നായകനെയാണ് എല്ലാവര്‍ക്കും വേണ്ടത്

  നടിപ്പിന്‍ നായകനെയാണ് എല്ലാവര്‍ക്കും വേണ്ടത്

  നേരത്തെ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം സെല്‍ഫിയെടുക്കാനായാണ് എല്ലാവരും മത്സരിച്ചത്. എന്നാല്‍ തെന്നിന്ത്യയുടെ സ്വന്തം താരമായ സൂര്യ എത്തിയപ്പോള്‍ സ്ഥിതിവിശേഷം ആകെ മാറുകയായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വേദി പങ്കിടാനായതിന്റെ സന്തോഷവുമായാണ് അദ്ദേഹം മടങ്ങിയത്. അത് മാത്രമല്ല ആരാധകര്‍ കാത്തിരുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനത്തിന് കൂടിയാണ് വേദി സാക്ഷ്യം വഹിച്ചത്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയില്‍ താനും ഭാഗമാവുന്നുവെന്ന് സൂര്യ പറഞ്ഞപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് അത് കേട്ടത്.

   മമ്മൂട്ടിയോടൊരു ചോദ്യം

  മമ്മൂട്ടിയോടൊരു ചോദ്യം

  യുവതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ഫിറ്റ്‌ന്‌സ് നിലനിര്‍ത്തുന്നയാളാണ് മമ്മൂട്ടി. നോക്കിലോ വാക്കിലോ അദ്ദേഹത്തിന് പ്രായമായെന്ന് ആരും പറയാത്തിന് പിന്നിലെ സുപ്രധാന കാരണവും ഇതാണ്. അദ്ദേഹത്തിന്‍രെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് സൂര്യ ചോദിച്ചപ്പോള്‍ സദസ്സും കൂടെ ചേരുകയായിരുന്നു. പതിവ് പോലെ തന്നെ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ മെഗാസ്റ്റാര്‍ ആ ചോദ്യത്തെ നിസ്സാരമാക്കുകയായിരുന്നു.

  സെല്‍ഫിയിലെ താരം

  സെല്‍ഫിയിലെ താരം

  യുവതാരങ്ങളെല്ലാം സൂര്യയ്ക്ക് പിറെ നീങ്ങിയപ്പോള്‍ മോഹന്‍ലാലും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട ലിച്ചിയും മോഹന്‍ലാലും സൂര്യയ്‌ക്കൊപ്പം. നിറപുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് സൂര്യ.

  ടൊവിനോ മച്ചാനും ക്യാമറയിലാക്കി

  ടൊവിനോ മച്ചാനും ക്യാമറയിലാക്കി

  സൂര്യ എത്തിയാല്‍ പിന്നെ വെറുതെ വിടുന്നത് ശരിയല്ലല്ലോ, പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമായ ടൊവിനോ തോമസും സൂര്യയെ ക്യാമറയിലാക്കി. ഫാന്‍സ് ഗ്രൂപ്പിലൂടെ ഈ ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്. ഇവര്‍ ഒരുമിച്ച് സിനിമ സംഭവിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോവുകയാണെന്നാണ് ആരാധകരുടെ കമന്റ്.

  നീരജിനൊപ്പം

  നീരജിനൊപ്പം

  നല്ലൊരു നര്‍ത്തകന്‍ കൂടിയായ നീരജ് മാധവും ഇത്തവണത്തെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തിടെയായിരുന്നു നീരജ് വിവാഹിതനായത്. സൂര്യയെ കണ്ടപ്പോള്‍ വെറുതെ വിടാന്‍ നീരജും തയ്യാറായിരുന്നില്ല.

  ഇതിലും വലിയൊരു ഭാഗ്യമില്ല

  ഇതിലും വലിയൊരു ഭാഗ്യമില്ല

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയരായ രണ്ട് പേരെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി. ആസിഫ് അലിയാണ് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യുവതാരങ്ങളെ സംബന്ധിച്ച് മമ്മൂട്ടിയെ അടുത്ത് കാണാനും അടുത്തിടപഴകാനും ലഭിച്ച അവസരം കൂടിയായിരുന്നു ഇത്. സോഷ്യല്‍ മീഡുിയ നേരത്തെ തന്നെ ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

  മമ്മൂട്ടിയുടെ ഡാന്‍സ് കാണണോ?

  വിമര്‍ശിച്ചവര്‍ കണ്ണുതുറന്ന് കാണണേ, മമ്മൂട്ടിയുടെ ഡാന്‍സ് വീഡിയോ.

  ദുല്‍ഖറിന്റെ പ്രകടനം

  പരിക്കിനെ കാറ്റില്‍ പറത്തി വേദി പൊളിച്ചടുക്കുന്ന ദുല്‍ഖര്‍, വീഡിയോ കാണൂ.

  പത്ത് ലക്ഷം രൂപയുടെ സംഭാവന

  പത്ത് ലക്ഷം രൂപയുടെ സംഭാവന

  മോഹന്‍ലാലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സൂര്യ അമ്മമഴവില്ലിലേക്ക് എത്തിയത്. നിറഞ്ഞ മനസ്സുമായാണ് അദ്ദേഹം മടങ്ങിയത്. തമിഴകത്തിന്റെ മാത്രമല്ല കേരളത്തിന്‍രെയും കൂടി താരമാണ് താനെന്ന് സൂര്യ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. നിറഞ്ഞ കരഘോഷത്തോടെയാണ് അദ്ദേഹത്തെ അനന്തപുരി സ്വീകരിച്ചത്. കലാകാരന്‍മാരെ സഹായിക്കുന്നതിന് വേണ്ടി നില കൊള്ളുന്ന അമ്മയിലേക്ക് താരങ്ങള്‍ സംഭവാന നല്‍കി വരുന്നുണ്ട്. പത്ത് ലക്ഷം രൂപയാണ് സൂര്യ സംഭാവനയായി നല്‍കിയത്. സൂര്യയുടെ ഈ പ്രവര്‍ത്തിക്ക് നിറഞ്ഞ കൈയ്യടി നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

  English summary
  Ammamzhavillu, pics and videos still getting trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X