For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇക്കയേയും ഏട്ടനേയും പൊക്കിപ്പറയാന്‍ ഡയലോഗ് വരെ പഠിച്ചതാ, സൂര്യ വന്നപ്പോള്‍ ഇളയദളപതിയുടെ രോദനം ഇങ്ങനെ

  |

  മലയാളത്തിലെ താരങ്ങളെല്ലാം വിണ്ണിലേക്കിറങ്ങിയ പരിപാടിയായിരുന്നു അമ്മമഴവില്ല്. തിരുവന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡില്‍ അരങ്ങേറിയ താരമാമാങ്കം ശരിക്കും പ്രേക്ഷകരെ അമ്പരപ്പെടുത്തിയിരുന്നു. പരിപാടിക്ക് മുന്നോടിയായുള്ള റിഹേഴ്‌സല്‍ ക്യാംപിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഒരുമിച്ചെത്തിയ സ്‌കിറ്റ്, മമ്മൂട്ടിയുടെ ഡാന്‍സ്, മോഹന്‍ലാലിന്റെ നൃത്തം, യുവനായികമാരുടെ ഡാന്‍സ് തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന ഐറ്റങ്ങളായിരുന്നു പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.

  മമ്മൂട്ടി കേക്ക് മുറിപ്പിച്ചു ഒപ്പം ദുല്‍ഖറും അമാലും, താരകുടുംബത്തിലെ ആഘോഷ ചിത്രങ്ങള്‍ വൈറല്‍ കാണൂ!

  മലയാള താരങ്ങളോടൊപ്പം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ തമിഴകത്തിന്റെ നടിപ്പിന്‍ നായകനായ സൂര്യയും എത്തിയിരുന്നു. മോഹന്‍ലാലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. അദ്ദേഹം ക്ഷണിച്ച് കഴിഞ്ഞാല്‍ തനിക്ക് നിരസിക്കാന്‍ പറ്റില്ലെന്ന് താരം പറഞ്ഞിരുന്നു. ഗംഭീര സ്വീകരണമാണ് സൂര്യയ്ക്ക് നല്‍കിയത്. സൂര്യയുടെ വരവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. രസകരമായ ട്രോള്‍ കാഴ്ചകളിലൂടെ തുടര്‍ന്നുവായിക്കൂ.

  ആടിയും പാടിയും മാത്രമല്ല സെല്‍ഫിയെടുത്തും അവര്‍ ആഘോഷിച്ചു, അമ്മമഴവില്ല് വിശേഷങ്ങള്‍ തീരുന്നില്ല,കാണൂ

  വിജയ് ഫാന്‍സിന്റെ രോദനം

  വിജയ് ഫാന്‍സിന്റെ രോദനം

  മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം സൂര്യ തലസ്ഥാന നഗരിയില്‍ നിന്ന് തകര്‍ക്കുമ്പോള്‍ വിജയ് ഫാന്‍സിനാണ് നില്‍ക്കപ്പൊറുതിയില്ലാത്തത്. പിന്നെ നമ്മുടെ അണ്ണന് ഇതിലൊന്നും അത്ര താല്‍പര്യമില്ലെന്നാശ്വാസിക്കുകയാണ് ഇവര്‍. വേറെ രക്ഷയില്ലാത്തതിനാല്‍ ഇങ്ങനെ പറഞ്ഞ് ആശ്വസിക്കുകയാണ് ഇളയദളപതി ആരാധകര്‍.

  ആരെങ്കിലും വേണമല്ലോ?

  ആരെങ്കിലും വേണമല്ലോ?

  മമ്മൂട്ടിയും മാഹന്‍ലാലും പൊരിഞ്ഞ ആലോചനയിലാണ്. അമ്മമഴവില്ലിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞതാണ്, പരിപാടിയില്‍ ഒരു സ്‌പെഷല്‍ ഗസ്റ്റിനെക്കൊണ്ടു വരുന്ന കാര്യത്തെക്കുറിച്ചാലോചിച്ചാണ് ഇവര്‍ തലപുകയ്ക്കുന്നത്. അതിനിടയിലാണ് സൂര്യയെക്കുറിച്ച് ഓര്‍മ്മ വന്നത്. അങ്ങനെ അത് ഫിക്‌സ് ചെയ്യുകയായിരുന്നു.

  അയ്യോ, എന്നെ വിട്ടേക്കണേ?

  അയ്യോ, എന്നെ വിട്ടേക്കണേ?

  മോഹന്‍ലാല്‍ ഇളയദളപതിയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ സിനിമയിലെ തിരക്ക് കാരണമാണ് താരം പരിപാടിക്ക് എത്താതിരുന്നതെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. സൂര്യയ്ക്ക് സിനിമയില്ലാത്തതിനാലാണ് ഏട്ടന്‍ വിളിച്ചപ്പോള്‍ ചാടി വന്നതെന്നും എതിര്‍ ഫാന്‍സുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്.

  ചങ്കും ചങ്കിടിപ്പും

  ചങ്കും ചങ്കിടിപ്പും

  മലയാളികളുടെ ചങ്കും ചങ്കിടിപ്പുമാണ് മോഹന്‍ലാല്‍. എന്നാല്‍ തമിഴ് സിനിമയിലെത്തുമ്പോള്‍ ചങ്ക് സൂര്യയുടെ ചങ്കിടിപ്പ് വിജയ് യുമായി മാറുന്നുവെന്നും സിനിമാപ്രേമികള്‍ പറയുന്നു. താരങ്ങളെക്കുറിച്ച് ഇരുവിഭാഗം ഫാന്‍സും അഭിമാനിക്കുന്നുണ്ട്.

  വിജയ് ത്രീജിയായി

  വിജയ് ത്രീജിയായി

  അമ്മമഴവില്ല് പരിപാടി അരങ്ങേറുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ വിജയ് പ്രാക്ടീസിങ്ങിലായിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പുകഴ്ത്തി പറയാനുള്ള ഡയലോഗായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അതിനിടയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ചുണയുള്ള ആണ്‍കുട്ടി എത്തുന്നുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കിയത്. ഇതോടെ വിജയ് ത്രീജിയായി.

  ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷം ആ മുഖത്തുണ്ട്

  ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷം ആ മുഖത്തുണ്ട്

  താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ സൂര്യ പറഞ്ഞിരുന്നു. ആ ആഗ്രഹം സഫലീകൃതമായതിന്റെ മുഴുവന്‍ സന്തോഷവും ആ മുഖത്തുണ്ട്.

  മീശപിരിക്കാനൊക്കെ ഇവര് മതി

  മീശപിരിക്കാനൊക്കെ ഇവര് മതി

  ചെയ്യുന്ന സിനിമകളിലെല്ലാം മോഹന്‍ലാല്‍ മീശ പിരിക്കാറില്ലെങ്കിലും കംപ്ലീറ്റ് ആക്ടര്‍ മീശ പിരിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്നും പ്രേക്ഷകര്‍ അത്തരത്തിലൊരു വരവ് തന്നെയാണ് ആഗ്രഹിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ മീശ പിരിക്കുമ്പോള്‍ തമിഴകത്ത് സൂര്യയാണ് അതിനര്‍ഹനെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

  കോടിയൊക്കെ പിന്നെ

  കോടിയൊക്കെ പിന്നെ

  250 കോടി ക്ലബിലിടം നേടിയെന്ന് പറഞ്ഞ് കടന്നുവരുന്ന വിജയിനോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ, കോടിക്കണക്കൊക്കെ പിന്നെ ഇപ്പോ പോയി പുറത്തുനിന്നേ, സൂര്യ അണ്ണനാണ് പരിപാടിക്ക് വരുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. രസകരമായ ട്രോള്‍ കാണൂ.

  അവാര്‍ഡ് കിട്ടിയിട്ടുള്ളത് ആര്‍ക്കാണ്?

  അവാര്‍ഡ് കിട്ടിയിട്ടുള്ളത് ആര്‍ക്കാണ്?

  കേരളത്തില്‍ നിന്ന് ഒരു അന്യഭാഷാ നടന് ജനപ്രിയനായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വിജയ് അണ്ണന് മാത്രമാണെന്നാണ് ഫാന്‍സിന്റെ വാദം. 2011 ല്‍ മോഹന്‍ലാലില്‍ നിന്നും ആ അവാര്‍ഡ് സ്വീകരിച്ചത് വിജയ് ആയിരുന്നു. വിജയ് എന്ന താരത്തിന് കേരളത്തിലുള്ള സ്ഥാനം ചോദ്യം ചെയ്യുന്നത് തന്നെ അനീതിയാണെന്നാണ് ഇവരുടെ വാദം.

  വിജയ് ഫാന്‍സിന്റെ നിലവാരം

  വിജയ് ഫാന്‍സിന്റെ നിലവാരം

  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സൂര്യയെ സ്വീകരിച്ചത് നടന്‍ ദേവനായിരുന്നു. വലിഞ്ഞു കയറി വരുന്നവനെയും മാലയിട്ട് സ്വീകരിക്കുന്നതാണ് മലയാളിയുടെ പാരമ്പര്യമെന്നാണ് വിജയ് ഫാന്‍സ് ഈ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്. ഈ പ്രവര്‍ത്തിയിലൂടെ അവരുടെ നിലവാരം തന്നെയാണ് വ്യക്തമാകുന്നതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

  മമ്മൂട്ടിക്കൊപ്പമുള്ള സിനിമ

  മമ്മൂട്ടിക്കൊപ്പമുള്ള സിനിമ

  സിനിമകളെക്കുറിച്ച് ചോദിക്കുമ്പോള്‍ സൂര്യ തന്റെ ലിസ്റ്റ് നിരത്തുമ്പോള്‍ എന്തായിട്ടെന്താ ബോക്‌സോഫീസില്‍ തകര്‍ന്നടിയാണാനല്ലോ ആ സിനിമകളുടെ വിധിയെന്ന വിമര്‍ശനമാണ് എതിര്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് സൂര്യ ഫാന്‍സ് പ്രതികരിച്ചിട്ടില്ല. മറുപടി അര്‍ഹിക്കാത്ത ചോദ്യമാണല്ലോയിതെന്നാണ് അവരുടെ നിലപാട്.

  എന്നേം വിളിച്ചിരുന്നു

  എന്നേം വിളിച്ചിരുന്നു

  തെന്നിന്ത്യന്‍ താരം വരെ അതിഥിയായി എത്തുന്ന ചടങ്ങിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നാണ് പ്രമുഖ നടന്‍ പറയുന്നത്. ലാലേട്ടനും മമ്മുക്കയും ചേര്‍ന്നാണ് വിളിച്ചത്. എന്നാല്‍ ചിത്രീകരണ തിരക്കിലായതിനാല്‍ തനിക്ക് വരാന്‍ കഴിയില്ലെന്നാണ് പ്രമുഖന്‍ മറുപടി നല്‍കിയത്്. അതേ ശരിക്കും ഇങ്ങനെയാണ് സംഭവിച്ചത്.

  മലയാളികള്‍ക്ക് ആരാണ് സൂര്യ?

  മലയാളികള്‍ക്ക് ആരാണ് സൂര്യ?

  മലയാളികള്‍ക്ക് ആരാണ് സൂര്യയെന്നുള്ളത് മോഹന്‍ലാലും മമ്മൂട്ടിയും പറഞ്ഞുകഴിഞ്ഞു. ഇവരുടെ വാക്കുകള്‍ തന്നെ മതി ആ നടനെ മനസ്സിലാക്കാന്‍, മലയാളികളുടെ കൂടി നടനാണ് സൂര്യയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നമ്മള്‍ മലയാളികളാണ് നിങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

  കിടിലന്‍ ഐറ്റമാണ് വരുന്നത്

  കിടിലന്‍ ഐറ്റമാണ് വരുന്നത്

  വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുകയാണ്. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സൂര്യയും അഭിനയിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. കിടിലന്‍ ഐറ്റമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഉറപ്പിച്ചോളൂ.

  എന്താണ് ഇതിന്റെ രഹസ്യം

  എന്താണ് ഇതിന്റെ രഹസ്യം

  മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമാണ് സൂര്യ വേദിയിലേക്ക് എത്തിയത്. 67 വയസ്സായെങ്കിലും മമ്മൂട്ടിയെ കണ്ടാല്‍ അത് പറയില്ലെന്ന് എല്ലാവരും പറയാറുള്ളതാണ്. എന്താണ് അദ്ദേഹത്തിന്‍രെ സൗന്ദര്യ രഹസ്യമെന്നായിരുന്നു സൂര്യയ്ക്കും അറിയേണ്ടിയിരുന്നത്. ഇതൊക്കെ കാരണമാണ് അദ്ദേഹം ഇന്നും സുന്ദരനായി നില്‍ക്കുന്നതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

  മലയാളികളുടെ സല്യൂട്ട്

  മലയാളികളുടെ സല്യൂട്ട്

  താരസംഘടനയായ അമ്മയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത സൂര്യയുടെ തീരുമാനത്തിന് മലയാളികളുടെ സല്യൂട്ട്. സോഷ്യല്‍ മീഡിയയും ഈ തീരുമാനത്തിന് കൈയ്യടിച്ച് രംഗത്തെത്തിയിരുന്നു.

  ആരാധകന് കിട്ടുന്ന വലിയ ഭാഗ്യം

  ആരാധകന് കിട്ടുന്ന വലിയ ഭാഗ്യം

  സൂര്യയും മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് വേദിയിലെത്തിയപ്പോള്‍ അപൂര്‍വ്വമായ ഒത്തുചേരലിന് കൂടിയാണ് അത് സാക്ഷ്യം വഹിച്ചത്. സൂര്യയുടെ ആരാധകന് കിട്ടുന്ന വലിയൊരു ഭാഗ്യം കൂടിയാണ് ഈ കാഴ്ച.

  ഇവിടെയും കുമ്മനടി

  ഇവിടെയും കുമ്മനടി

  സൂര്യയുടെ വരവ് ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു താരങ്ങള്‍ എന്ന് ഇവരുടെ സെല്‍ഫി കണ്ടതിന് ശേഷം വ്യക്തമായിരുന്നു. ഒരു താരം പോലും സൂര്യയെ വെറുതെ വിട്ടിരുന്നില്ല. മോഹന്‍ലാലും സൂര്യയും ഒരുമിച്ചുള്ള ഒരേയൊരു ചിത്രമാണിത്. അതിനിടയിലാണ് ലിച്ചിയുടെ കുമ്മനടി.

  ഉജാലയും മില്‍മയും അല്ല

  ഉജാലയും മില്‍മയും അല്ല

  അന്ന് വിജയ് വന്ന് അവാര്‍ഡ് വാങ്ങിച്ചുവെന്ന് ഡയലോഗ് അടിക്കുന്നവര്‍ ഇക്കാര്യം മനസ്സിലാക്കണം. ഇത് ഉജാലയുടെയോ മില്‍മയുടെയോ അവാര്‍ഡ് അല്ല. പിന്നെ അണ്ണന്‍ വന്നത് ഏട്ടന്‍രെ പ്രത്യേക ക്ഷണപ്രകാരമാണ്.

  ചേട്ടന്റെ അനിയനാണ്

  ചേട്ടന്റെ അനിയനാണ്

  വിജയ് ചിത്രമായ നന്‍പന്‍ നൂറാം ദിന സെലിബ്രേഷനില്‍ അതിഥിയായി കാര്‍ത്തി എത്തിയിരുന്നു. സൂര്യ ശിവകുമാറിന്റെ സ്വന്തം സഹോദരനായ കാര്‍ത്തി ശിവകുമാര്‍. വിമര്‍ശിക്കുന്നവര്‍ ഇതുംകൂടി മനസ്സിലാക്കുന്നത് നല്ലതാണ്.

  ഫാന്‍ഫൈറ്റില്‍ മുന്നിലാണ്

  ഫാന്‍ഫൈറ്റില്‍ മുന്നിലാണ്

  താരങ്ങളുടെ പേരില്‍ നടക്കുന്ന ഫാന്‍ഫൈറ്റില്‍ ശ്ക്തമായ പോരാട്ടം തന്നെയാണ് വിജയ് സൂര്യ ഫാന്‍സിന്റേത്. ഇക്കാര്യത്തില്‍ ആരും സംശയിക്കേണ്ട. ഇത് നേരത്തെ തന്നെ വ്യക്തമായതുമാണ്.

  ഓസ്‌കാര്‍ താരത്തേക്കാള്‍ കൂടുതല്‍

  ഓസ്‌കാര്‍ താരത്തേക്കാള്‍ കൂടുതല്‍

  ഓസ്‌കാര്‍ കിട്ടിയ ഡി കാപ്രിയോനേക്കാള്‍ നല്ല നടനാണ് സൂര്യ, ഇത് പറയുന്നത് ആരായിരിക്കുമെന്ന് മനസ്സിലായില്ലേ, അതേ കട്ട സൂര്യ ഫാന്‍ തന്നെ. സംശയിക്കേണ്ട.

  എന്താ എന്നെ വിളിക്കാത്തെ?

  എന്താ എന്നെ വിളിക്കാത്തെ?

  അതെന്താ എന്നെ മാത്രം അമ്മയിലേക്ക് വിളിക്കാതെന്നാണ് ജോസഫേട്ടന്റെ സംശയം, കാര്യം മറ്റൊന്നുമല്ല നന്നായി അഭിനയിക്കുന്നവരെയും ചലഞ്ചിങ് റോള്‍, അച്ചീവ്‌മെന്റ് നേടുകയും ചെയ്യുന്നവരെ ഞങ്ങള്‍ അസോസിയേഷന്‍കാര്‍ക്ക് പണ്ടേ ഇഷ്ടമല്ല, അതാണ്.

  യൂത്തന്‍മാരായിട്ടും അടുക്കാന്‍ പറ്റുന്നില്ലല്ലോ?

  യൂത്തന്‍മാരായിട്ടും അടുക്കാന്‍ പറ്റുന്നില്ലല്ലോ?

  നമ്മളൊക്കെ എന്തിനാ യൂത്തന്‍മാരാണ് എന്ന് പറഞ്ഞ് നടക്കുന്നത്, എല്ലാം സൂര്യ വന്ന് ഹൈജാക്ക് ചെയ്തില്ലേ, ഇത് പറയുന്നത് ആരാണെന്നറിയുമോ, മലയാളത്തിലെ ചില യുവതാരങ്ങള്‍ തന്നെയാണ്.

  അടുത്ത പടത്തിലൊരു ചാന്‍സ്

  അടുത്ത പടത്തിലൊരു ചാന്‍സ്

  ഇതിനെയാണോ പരിപാടിയിലേക്ക് കിട്ടയിതെന്ന് ചോദിക്കുമ്പോള്‍ അടുത്ത പടത്തില്‍ നല്ലൊരു ചാന്‍സ് എന്ന് പറഞ്ഞപ്പോള്‍ വന്നതാ, സംശയിക്കേണ്ട ഈ ട്രോളിന് പിന്നില്‍ അവരാണ്.

  ഞാന്‍ വരില്ല

  ഞാന്‍ വരില്ല

  മലയാളി താരങ്ങള്‍ വിജയിനോട് അമ്മയുടെ പരിപാടിയെക്കുറിച്ച് ഭാവിയില്‍ പറയാന്‍ പോയാല്‍ സംഭവിക്കുന്നത് ഇതായിരിക്കും. ഉജാല അവാര്‍ഡാണോ, അതുപോലുള്ള പരിപാടിക്കൊന്നും തന്നെക്കിട്ടില്ലെന്നായിരിക്കും ഇളയദളപതി പറയുക.

  സൂര്യയുടെ ട്വിറ്റര്‍

  സൂര്യയുടെ ട്വിറ്റര്‍

  അമ്മമഴവില്ലില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ലാലിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ആ മനസ്സിനെയാണ് എല്ലാവരംു കൈയ്യടിച്ച് പോത്സാഹിപ്പിക്കുന്നത്.

  ദേവനെ പോയി വിളിക്കൂ

  ദേവനെ പോയി വിളിക്കൂ

  ആരാണ് സൂര്യയെ സ്വീകരിക്കാന്‍ പോവുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് സമയമില്ല ദേവനെ പോയി വിളിക്കാനാണ് മോഹന്‍ലാല്‍ പറയുന്നത്. മോഹന്‍ലാല്‍ പറഞ്ഞത് പ്രകാരം ദേവന്‍ തന്നെയാണ് സൂര്യയെ സ്വീകരിച്ചത്.

  മയത്തിലൊക്കെ തള്ള്

  മയത്തിലൊക്കെ തള്ള്

  സൂര്യയുടെ പോപ്പുലാരിറ്റി കൂടി കണക്കിലെടുത്താണ് അമ്മമഴവില്ലിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. ഇത് സിങ്കക്കോട്ട തന്നെയാണ് സംശയമുള്ളവരുണ്ടോ, മാറി നിന്ന് ഈ തള്ള് കേള്‍ക്കുന്ന വിജയ് ഫാന്‍സിന്റെ ഭാവം ഇതാണ്.

  യഥാര്‍ത്ഥ സംഭവം ഇങ്ങനെയാണ്

  യഥാര്‍ത്ഥ സംഭവം ഇങ്ങനെയാണ്

  ഫാന്‍സിന്റെ പേരില്‍ തല്ല് കൂടുമെങ്കിലും സിനിമാപ്രേമികള്‍ക്ക് ഇരുതാരങ്ങളെയും ഇഷ്ടമാണ്. ഇടയ്ക്ക് അന്യോന്യം ചില വഴക്കൊക്കെ ഉണ്ടാക്കുമെങ്കിലും കാര്യം വരുമ്പോള്‍ സൂര്യ ഫാന്‍സും വിജയ് ഫാന്‍സും ഒറ്റക്കെട്ടാണ്.

  English summary
  Surya's entry in Ammamazhavillu gets trolled
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X