For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെല്‍ഫി എടുക്കാന്‍ ലാലേട്ടന്‍ മതി!ഉമ്മ കൊടുത്തും കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും താരങ്ങളുടെ സ്നേഹം

  |
  എല്ലാവർക്കും ലാലേട്ടൻ മതി | filmibeat Malayalam

  അടുത്ത കാലത്ത് നടന് താരനിശകളെക്കാളും വലിയൊരു മാമാങ്കത്തിന് കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. മേയ് ആറിന് വൈകുന്നേരം തിരുവന്തപുരത്ത് വെച്ചാണ് താരസംഘടനായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് പരിപാടി നടത്തുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നൂറിലധികം താരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

  മോഹന്‍ലാല്‍ സ്‌നേഹത്തോടെ സംസാരിച്ചു; അതിന് ഇത്രയും വലിയ വില കൊടുക്കണമെന്നു കരുതിയില്ലെന്ന് വിനയന്‍!

  താരങ്ങളുടെ നൃത്തവും പാട്ടുമായി നിരവധി ഐറ്റമാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം കൊച്ചിയില്‍ നിന്നും ഏപ്രില്‍ 27 ന് ആരംഭിച്ചിരുന്നു. അതില്‍ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ ലാലേട്ടനൊപ്പമുള്ള സെല്‍ഫികളുമായി താരങ്ങള്‍ എത്തിയിരിക്കുകയാണ്.

   താരനിശ

  താരനിശ

  അമ്മ താരസംഘടനയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തുന്ന അമ്മ മഴവില്ലിന് വേണ്ടി കേരളക്കര ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. മേയ് ആറിന് വൈകുന്നേരം തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഷോ അരങ്ങേറുന്നത്. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നൂറിലധികം താരങ്ങളാണ് വിവിധയിനും പരിപാടികളുമായി എത്തുന്നത്. പലരുടെയും ഡാന്‍സ് പരിശീലനത്തിനിടെയുണ്ടായ തമാശകളുടെ വീഡിയോസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മമ്മൂട്ടിയുടെ ഡാന്‍സ്

  മമ്മൂട്ടിയുടെ ഡാന്‍സ്

  ഇത്തവണത്തെ അമ്മ മഴവില്ലിന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡാന്‍സ് ആയിരിക്കും. അദ്ദേഹത്തിന് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞവരെ ഒക്കെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂക്ക. മമ്മൂട്ടി ഡാന്‍സ് പഠിക്കുന്നതിന്റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ നിറഞ്ഞോടിയത്. പലരും കളിയാക്കിയതാണെങ്കിലും അതിനെ പോസീറ്റിവായി സ്വീകരിച്ച ഏകനടന്‍ മമ്മൂട്ടി മാത്രമായിരുന്നു. ഒരു ചെറിയ പയ്യനായി നായികമാരെ കറക്കി എറിഞ്ഞാണ് മോഹന്‍ലാലിന്റെ ഡാന്‍സ്. അതും ശ്രദ്ധേയമായിരുന്നു.

  ലാലേട്ടനോടുള്ള സ്‌നേഹം..

  ലാലേട്ടനോടുള്ള സ്‌നേഹം..

  നടനവിസ്മയം മോഹന്‍ലാലിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഒടിയന് വേണ്ടി ശരീരഭാരം കുറിച്ച മോഹന്‍ലാല്‍ അതേ ലുക്കിലാണ് ഷോ യില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ യുവതാരങ്ങള്‍ക്കൊപ്പം നിന്നാല്‍ മോഹന്‍ലാലും ഒരു യുവനടനാണെന്നേ തോന്നുകയുള്ളു. ലാലേട്ടനെ നേരിട്ട് കണ്ടതിന്റെ സന്തോഷം ചേര്‍ന്ന് നിന്ന് സെല്‍ഫി എടുത്ത് പല താരങ്ങളും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. അതില്‍ കെട്ടിപിടിച്ച് കരഞ്ഞവരും ഉമ്മ കിട്ടിയതുമായ ചിത്രങ്ങളുമുണ്ട്. എല്ലാം ലാലേട്ടനോടുള്ള സ്‌നേഹം മാത്രമാണ്...

  ദുര്‍ഗ്ഗ കൃഷ്ണ

  പൃഥ്വിരാജിന്റെ വിമാനം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. ലാലേട്ടന്റെ ഒരു അഡാര്‍ ഫാന്‍ ആണ് ദുര്‍ഗ്ഗ. ഒരു സ്വപ്‌നം സഫലമായത് പോലെ.. സത്യം എന്നെ വിശ്വസിക്കു. ലാലേട്ടനോട് സംസാരിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ഒന്നും പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വളരെ സിംപിള്‍ ആണ്. ഒരുപാട് സ്‌നേഹം എന്നും പറഞ്ഞാണ് താന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയ കാര്യം പറഞ്ഞ് ദുര്‍ഗ്ഗ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നത്. ലാലേട്ടനൊപ്പമുള്ള നിരവധി ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

  അജു വര്‍ഗീസ്

  അജു വര്‍ഗീസ്

  യുവതാരം അജു വര്‍ഗീസിനും മോഹന്‍ലാലിനോടുള്ള ആരാധന ചെറുതല്ല. നേരിട്ട് കണ്ടപ്പോള്‍ സെല്‍ഫി എടുത്ത അജു വര്‍ഗീസിന് മാത്രം ലാലേട്ടന്റെ വക ഒരു സമ്മാനവും കിട്ടിയിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ ലാലേട്ടന്‍ നെറ്റിയിലൊരു സ്‌നേഹചുംബനമാണ് അജുവിന് കൊടുത്തിരുന്നത്. മറ്റൊരു കാര്യം പുതിയൊരു സ്റ്റൈലിലാണ് അജു വര്‍ഗീസ് എത്തിയിരിക്കുന്നത്. ലേശം നീണ്ട മുടി പ്രത്യേക രീതിയിലാക്കി. നീളമുള്ള മീശയുമായി ആകെ മൊത്തം വേറിട്ടൊരു ഗെറ്റപ്പ് പരീക്ഷിച്ചിരിക്കുകയാണ് അജു വര്‍ഗീസ്.

  കാളിദാസ് ജയറാം

  ഇത്തവണ നായകനായി അരങ്ങേറ്റം നടത്തിയതിന്റെ സന്തോഷത്തിലാണ് കാളിദാസ് ജയറാം. തന്റെ പൂമരം ആരാധകരിലേക്ക് എത്തിക്കുക മാത്രമല്ല അത് ഹിറ്റായി മാറുകയും ചെയ്തിരുന്നു. അമ്മ മഴവില്ല് പരിശീലനത്തിനിടെ മോഹന്‍ലാലിനൊപ്പം സെല്‍ഫി എടുക്കാന്‍ കാളിദാസും മറന്നില്ല. ലാലേട്ടനൊപ്പം അമ്മ മഴവില്ല് ഷോ യിലാണെന്ന് ഹാഷ് ടാഗോട് കൂടിയാണ് കാളിദാസ് സെല്‍ഫി ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയതോടെ ഇത്തവണ താരമാമാങ്കത്തില്‍ കാളിദാസിന്റെയും പരിപാടി ഉണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

  സൗബിന്‍ ഷാഹിര്‍

  മലയാള സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് സൗബിന്‍ ഷാഹിര്‍. നായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി സൗബിന്‍ കൈവെച്ച മേഖലയെല്ലാം നൂറ് ശതമാനം വിജയം നേടിയിരുന്നവയാണ്. അമ്മ മഴവില്ല് പരിപാടിയില്‍ പരിശീലനത്തിനിടെയുള്ള സൗബിന്റെ സെല്‍ഫിയിലും ലാലേട്ടനുണ്ട്. മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുത്ത താരങ്ങളുടെ എല്ലാ ചിത്രങ്ങളിലും ഒരു സാമ്യമുണ്ട്. മോഹന്‍ലാല്‍ കറുത്ത നിറമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അതുപോലെ ഫോട്ടോ എടുക്കാന്‍ വന്നവരും അതേ നിറമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.

  ലാലേട്ടന്റെ സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയ പയ്യന്‍ സംവിധാനം ചെയ്തത് മോഹന്‍ലാലിന്റെ 4 സിനിമ!!

  English summary
  Amma Mazhavil rehearsal: youngsters take selfies with Mohanlal!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X