»   » അടി വയറില്‍ തേങ്ങ എറിയുന്നത് ഭീകരമാണ്!താനായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമെന്ന് എമി ജാക്‌സണ്‍!!

അടി വയറില്‍ തേങ്ങ എറിയുന്നത് ഭീകരമാണ്!താനായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമെന്ന് എമി ജാക്‌സണ്‍!!

Posted By: Teressa John
Subscribe to Filmibeat Malayalam

സിനിമയില്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കാനെന്ന നിലയില്‍ നായികമാരുടെ നാഭിയ്ക്ക് നേരെ പൂക്കളും പഴങ്ങളുമെറിയുന്നത് പല സിനിമകളിലും കാണാന്‍ കഴിയുന്ന കാര്യമാണ്. നടി തപ്‌സി പന്നുവാണ് സിനിമകളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന സംവിധായകരെ കുറിച്ച് മുമ്പ് അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ നാഭിയില്‍ പൂക്കള്‍ക്കും പഴങ്ങള്‍ക്കും പകരം തേങ്ങയാണ് എറിഞ്ഞിരുന്നത്. എന്നാല്‍ ഇത് കണ്ടിട്ട് ആളുകള്‍ക്ക് എന്ത് വികാരമാണ് ഉണ്ടാവുക എന്നായിരുന്നു തപ്‌സി ചോദിച്ചിരുന്നത്.

തപ്‌സിയെ സിനിമയിലെത്തിച്ച സംവിധായകനെ കുറിച്ച് തന്നെ സംസാരിച്ചത് അന്ന് വിവാദമായിരുന്നു. പറഞ്ഞത് കുഴപ്പമായി എന്ന് തോന്നി നടി മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ തപ്‌സിക്ക് പിന്തുണയുമായി ഇല്യാന ഡിക്രൂസയും എമി ജാക്‌സനും രംഗത്തെത്തിയിരിക്കുകയാണ്.

തപ്‌സി പന്നുവിന്റെ അഭിപ്രായം

പ്രേക്ഷകര്‍ക്ക് ഇത്തിരി എരിവും മുളകും പകരുന്നതിനായി നാഭിയ്ക്ക് പുക്കളും മറ്റും വെച്ച് എറിയുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കവെയാണ് തനിക്ക് കിട്ടിയ അത്തരം രംഗത്തെ കുറിച്ച് തപ്‌സി പന്നു സംസാരിച്ചത്.

തനിക്ക് കിട്ടിയത് തേങ്ങ കൊണ്ടുള്ള ഏറ്

എല്ലാവര്‍ക്കും പൂക്കളും പഴങ്ങളും കൊണ്ട് ഏറ് കിട്ടിയപ്പോള്‍ തനിക്ക് മാത്രം നാളികേരം കൊണ്ടുള്ള ഏറാണ് കിട്ടിയിരുന്നത്. അത് കണ്ടാല്‍ ആര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാവുക എന്നുമായിരുന്നു തപ്‌സി പറഞ്ഞിരുന്നത്.

സംവിധായകനെ കളിയാക്കിയോ?

തപ്‌സിയെ തെലുങ്കു സിനിമയില്‍ ആദ്യമായി കൊണ്ടു വന്നത് രാഘവേന്ദ്ര റാവു എന്ന സംവിധായകനായിരുന്നു. തപ്‌സി പറഞ്ഞ വാക്കുകള്‍ സംവിധായകനെ കളിയാക്കുന്ന തരത്തിലായിരുന്നു എന്ന് പറഞ്ഞ് ചെറിയ വിവാദങ്ങള്‍ തല പൊക്കിയിരുന്നു.

മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു

താന്‍ പറഞ്ഞത് കുഴപ്പമായി എന്ന് അഭിപ്രായങ്ങള്‍ വന്നതോടെ സംവിധായകനോട് മാപ്പ് പറഞ്ഞ് തപ്‌സി രക്ഷപ്പെടുകയായിരുന്നു. അതിനിടെ തപ്‌സിക്ക് പിന്തുണയുമായി എമി ജാക്‌സണും നടി ഇല്യാനയും എത്തിയിരിക്കുകയാണ്.

എമി ജാക്‌സണ്‍ പറയുന്നത്

തപ്‌സിയുടെ അഭിപ്രായത്തെ പൂര്‍ണമായി പിന്തുണച്ചും തന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തിയിരിക്കുകയാണ് നടി എമി ജാക്‌സണ്‍. ഇത്തരം രംഗങ്ങള്‍ ഭീകരമാണെന്നും തെലുങ്ക് സിനിമയില്‍ മാത്രമാണ് ഇതുള്ളത്. തനിക്ക് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിട്ടില്ലെങ്കിലും ആരെങ്കിലും ആ തേങ്ങ കൊണ്ട് എറിഞ്ഞാല്‍ ഞാന്‍ അവരെ തിരിച്ചെറിയുമെന്നാണ് എമി പറയുന്നത്.

ഇലിയാന പറയുന്നത്

ഇലിയാനയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തിലും സമാനമായ രംഗമുണ്ടായിരുന്നു. ഒരു കല്ലു കൊണ്ട് തന്റെ പിന്‍ഭാഗത്ത് നടന്‍ എറിയുന്ന രംഗമായിരുന്നു. ആ രംഗം സ്ലോമോഷനിലായിരുന്നെന്നും ഇലിയാന പറയുന്നു.

നല്ല ഏറ് തന്നെയാണ് കിട്ടിയത്

ആ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് നല്ല രീതിയില്‍ തന്നെ ഏറ് കൊണ്ടിരുന്നു. അത്യാവശ്യം വലുപ്പമുള്ള കല്ലു കൊണ്ടായിരുന്നു ഏറിഞ്ഞത്. അത് കാരണം തന്റെ മസിലുകള്‍ക്ക് വേദന ഉണ്ടായതായും നടി പറയുന്നു.

അര്‍ത്ഥം മനസിലായില്ല

അന്ന് തനിക്ക് വെറും 18 വയസ് മാത്രമായിരുന്നെന്നും അതിനാല്‍ ആ രംഗത്തിന്റെ അര്‍ത്ഥം എന്തായിരുന്നെന്ന് മനസിലായിരുന്നില്ലെന്നും ഇലിയാന പറയുന്നു.

English summary
Amy Jackson responding to the controversy involving Taapsee Pannu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam