Don't Miss!
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
തോറ്റുപോവും, പക്ഷെ അത് തന്നെ ചെയ്യണം... എങ്ങിനെ വ്യത്യസ്തരാവാം എന്ന് മഞ്ജു പറയുന്നു
മഞ്ജു വാര്യര്‍ ഒരു സിനിമ നടി എന്നതിന് അപ്പുറം പല സ്ത്രീകള്‍ക്കും ഒരു പ്രചോദനമാണ്. ജീവിതത്തില്‍ ആയാലും സിനിമയില്‍ ആയാലും മഞ്ജു എടുക്കുന്ന തീരുമാനങ്ങളും അത് കൈകാര്യം ചെയ്യുന്ന രീതിയും വ്യത്യസ്തമാണ്. എത്ര ഗൗരവമുള്ള വിഷയമാണെങ്കിലും.. എത്ര വികാരഭരിതമായ വിഷയമാണെങ്കിലും എത്ര വിവാദപരമായ വിഷയമാണെങ്കിലും ശാന്തമായി അതിനോട് പ്രതികരിയ്ക്കുന്ന മഞ്ജു വാര്യരെ ഇന്നത്തെ പല നായികമാരും കണ്ട് പഠിക്കേണ്ടതുമുണ്ട്.
പെരുമാറ്റത്തിലായാലും ചെയ്യുന്ന പ്രവൃത്തിയിലായാലും മഞ്ജുവിനെ പോലെ വ്യത്യസ്തരാവാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നമ്മള് എല്ലാവരും. അതെങ്ങിനെ സാധിയ്ക്കും എന്ന് മഞ്ജു വാര്യര്‍ പറയുന്നു. എങ്ങിനെ വ്യത്യസ്തരായി ജീവിയ്ക്കാം എന്നതിനെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
'നിനക്ക് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നുണ്ടെങ്കില്‍, നിനക്ക് എന്ത് ചെയ്യാന്‍ കഴിയില്ല എന്ന് നിനക്ക് തോന്നുന്നുവോ അത് തന്നെ നീ ചെയ്യണം. ചിലപ്പോള്‍ തോറ്റു പോയി എന്ന് വരും.. പക്ഷെ അപ്പോഴും നിനക്ക് അഭിമാനത്തോടെ പറയാം, 'ഞാന്‍ വ്യത്യസ്തയാണ്'' - എന്നാണ് മഞ്ജു വാര്യരുടെ വാക്കുകള്‍.

1995 ല്‍ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യരുടെ അരങ്ങേറ്റം. സ്കൂള്‍ കലോത്സവ വേദികളില്‍ നിന്ന് സിനിമയില്‍ എത്തിയ മഞ്ജു വാര്യര്‍ കിട്ടുന്ന വേഷങ്ങളെല്ലാം വളരെ അനായാസം ചെയ്യുമായിരുന്നു. ആണ് വേഷം കെട്ടിയും ആണത്തമുള്ളവളായും കുറുമ്പിയായും ദേഷ്യക്കാര്യയായും വാശിക്കാരിയായും തീരുമാനങ്ങളില്‍ ചടുലതയുള്ളവളായും മഞ്ജു നിറഞ്ഞാടിയ കാലമായിരുന്നു അത്. പലപ്പോഴും സംവിധായകരെയും സഹപ്രവര്‍ത്തകരെയും അത്ഭുതപ്പെടുത്തിയ നടി ചുരുക്കം ചില സിനിമകള്‍ ചെയ്ത് സിനിമയില്‍ നിന്ന് അകന്ന് നിന്നു.
ദിലീപുമായുള്ള വിവാഹ ശേഷം പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും വിട്ടു നിന്ന മഞ്ജു ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും സിനിമാ ചിത്രീകരണ രീതിയിലും അഭിനയ ശൈലിയിലുമെല്ലാം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. എന്നാല്‍ മഞ്ജുവിന് മാത്രം മാറ്റങ്ങളൊന്നുമില്ല. പഴക്കം കൂടുന്തോറും വൈനിന് വീര്യം കൂടും എന്ന് പറയുന്നത് പോലെ, മഞ്ജുവിന്റെ കഴിവുകള്‍ കുറച്ചുകൂടെ പക്വതയിലെത്തി എന്നല്ലാതെ മാറ്റങ്ങളൊന്നും ആരാധകര്‍ക്ക് തോന്നിയില്ല. മാറ്റങ്ങളുമായി പൊരുത്തപ്പെട്ട നടി പുതിയ സിനിമകള്‍ക്കൊപ്പം സഞ്ചരിച്ചു. പഴയതിലും ശക്തമായി വിവാദങ്ങളും വിമര്‍ശനങ്ങളും പിന്തുടര്ന്നുകൊണ്ടേയിരുന്നുവെങ്കിലും മൗനമായിരുന്നു മഞ്ജുവിന്റെ മറുപടി. പിന്നിട്ട വഴികളിലെല്ലാം മഞ്ജു ചെയ്യുന്ന പ്രവൃത്തികളാണ് നടിയെ എന്നും വ്യത്യസ്തയാക്കിയത്.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി