For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പച്ചന്‍ ആഗ്രഹിച്ചത് റിമിയെ കൊണ്ട് കെട്ടിക്കാന്‍; ശരിക്കും കെട്ടാത്തത് തന്റെ ഭാഗ്യമാണെന്ന് കുഞ്ചാക്കോ ബോബന്‍

  |

  ഗായികയില്‍ നിന്നും നടിയായും അവതാരകയായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് റിമി ടോമി. നിലവില്‍ ഗെയിം റിയാലിറ്റി ഷോ കളിലും സംഗീത പരിപാടികളിലും വിധികര്‍ത്താവായി റിമി എത്താറുണ്ട്. പാലക്കാരി അച്ചായത്തി എന്ന ലേബിലലാണ് പലപ്പോഴും റിമി പ്രേക്ഷക പ്രശംസ നേടിയത്.

  വിവാഹിതയായിരുന്നെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞ് സിംഗിളായി ജീവിക്കുകയാണ് റിമി. ഇതിനിടയില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ കൂടെയുള്ളൊരു വീഡിയോ വൈറലാവുകയാണ്. മുന്‍പ് ഏഷ്യാനെറ്റിന്റെ കോമഡി അവാര്‍ഡ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയതായിരുന്നു റിമി. ഇതേ വേദിയിലേക്ക് എത്തിയ ചാക്കോച്ചനുമായി രസകരമായ സംഭാഷണം നടത്തിയ വീഡിയോ വീണ്ടും വൈറലാവുകയാണിപ്പോള്‍.

  Also Read: ഇത്രയൊക്കെ ആയിട്ടും ദില്‍ഷ പൊളിച്ചു! ഞങ്ങളുടെ പെണ്‍കുട്ടിയാണിവള്‍, റംസാനൊപ്പമുള്ള ദില്‍ഷയുടെ വീഡിയോ പുറത്ത്

  'എന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയായിരുന്നു റിമി ടോമി. ശരിക്കും പറഞ്ഞാല്‍ റിമിയെ എന്നെ കൊണ്ട് കെട്ടിക്കാനുള്ള പ്ലാനും അപ്പച്ചനുണ്ടായിരുന്നു. എന്നാല്‍ എന്റെ ഭാഗ്യം എന്നല്ലാതെ അതിലെന്ത് പറയാനാണ്', എന്നും ചാക്കോച്ചന്‍ പറയുന്നു. താരത്തിന്റെ രസകരമായ സംസാരം സദസ്സിലിരുന്ന താരങ്ങളെ പോലും ചിരിപ്പിച്ചു. ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

  Also Read: ലിപ്സ്റ്റിക്ക് എങ്ങനെ ഇടണമെന്നൊക്കെ പഠിപ്പിച്ചത് മമ്മൂക്കയാണ്; സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും അഞ്ജു

  ഇത് പറഞ്ഞത് എന്റെ ചങ്കില്‍ കൊണ്ടു. കാരണം തൊണ്ണൂറുകളില്‍ ഏറ്റവും ആഘോഷിച്ചത് ചാക്കോച്ചന്റെ സിനിമകളാണ്. കോളേജില്‍ നിന്നും ആദ്യം ഞങ്ങളെ കൊണ്ട് പോയി കാണിച്ച ചിത്രമാണ് നിറം. ഇടയ്ക്ക് ചാക്കോച്ചനോട് ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍ വന്ന തന്റെ ഫോട്ടോ പിറ്റേദിവസത്തെ പത്രത്തിലും അച്ചടിച്ച് വന്നു. ഇതോടെ കോളേജിൽ ഞാൻ സ്റ്റാറായി.

  ആര്‍ട്‌സ് ഡേ യ്ക്ക് ചാക്കോച്ചനെ കൊണ്ട് വരണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ബോബന്‍ ആലമൂടാണ് വന്നത്. അന്ന് പാട്ട് പാടി, ഡാന്‍സ് കളിച്ച് അവിടെ നിന്ന് തുടങ്ങിയതാണ് തന്റെ കരിയറെന്നാണ് റിമി പറയുന്നത്.

  പക്ഷേ തനിക്കൊരു നിരാശയുണ്ടെന്ന് കൂടി റിമി വേദിയില്‍ പറഞ്ഞു. 'അപ്പച്ചന്‍ ഇഷ്ടമാണന്ന് പറഞ്ഞ സ്ഥിതിയ്ക്ക് എനിക്ക് വല്ലാതെ നിരാശ തോന്നി പോകുന്നു. ഒന്ന് പാല വരെ വന്ന് ഒന്ന് കല്യാണം ആലോചിച്ച് കൂടായിരുന്നോ' എന്നാണ് റിമിയുടെ മറുചോദ്യം. ശേഷം എന്നും നിന്നെ പൂജിക്കാം എന്ന പാട്ട് പാടിയാണ് റിമി ചാക്കോച്ചനോടുള്ള സ്‌നേഹം പങ്കുവെച്ചത്.

  റിമിയുടെ പാട്ട് കേട്ട് അനങ്ങാതെ നിന്ന ചാക്കോച്ചനോട് ശാലിനി ഒക്കെ വന്നാലേ കൈനീട്ടുകയും കെട്ടിപ്പിടിക്കുകയുമുള്ളോ എന്ന് റിമി ചോദിക്കുന്നു. ആകെ നാണം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ചാക്കോച്ചന്‍. ഒടുവില്‍ ഇതൊക്കെ ഞങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും ശരിക്കും ഞാന്‍ ചാക്കോച്ചന്റെ ഒരു സിനിമ പോലും കാണുകയോ അദ്ദേഹത്തിന്റെ ആരാധികയോ അല്ലെന്ന് റിമി പരിഭവത്തോടെ പറയുന്നു.

  വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ആണെങ്കിലും ഇപ്പോഴും ഇത് കാണുന്നവരുണ്ട്. 'റിമിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. നിഷ്‌കളങ്കമായ മനസ്സാണ്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. അല്ലാതെ റിമിയെ കുറ്റം പറയുന്നതും കളിയാക്കുന്നതും എനിക്ക് ഇഷ്ടമല്ല,

  റിമിക്ക് പകരം മറ്റാരും ഇല്ല. റിമി ടോമി ഉള്ള സ്റ്റേജ് ഷോ അതെപ്പഴും അടിപൊളി ആയിരിക്കും. അത് വീണ്ടും കാണാന്‍ തോന്നിപ്പിക്കും, എന്തായാലും ചാക്കോച്ചനും റിമിയും നല്ല കോംപിനേഷനാണ്. ഇരുവരും കല്യാണം കഴിക്കാതിരുന്നത് നന്നായെന്നും', കമന്റിലൂടെ ആരാധകര്‍ പറയുന്നു.

  English summary
  An Old Video Of Kunchacko Boban Opens Up About Rimi Tomy Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X