ഗർഭിണിയായാൽ വയറൊക്കെ താങ്ങി നടക്കണം, പതിയെ ഇരിക്കണം, ഇങ്ങനെയൊക്കെയാണ് അവർ ചിന്തിക്കുന്നത്....

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ് നടി പാർവതി കൃഷ്ണ. ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്ന സന്തോഷത്തിലാണ് താരം. കുഞ്ഞിന്റെ വരവ് ആഘോഷമാക്കുകയാണ് നടിയും സംഗീത സംവിധായകനായ ഭർത്താവ് ബാലഗോപാലും. പാട്ടും മെറ്റോണിറ്റി ഫോട്ടോഷൂട്ടുമായി താരങ്ങൾ ജീവിത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ്.

parvathy krishna

ദിവസങ്ങൾക്ക് മുൻപ് നിറ വയറുമായി നൃത്തം ചെയ്യുന്ന വീഡിയോ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. നടിക്കെതിരെ രൂക്ഷ വിമർശനവുമായി ഒരു കൂട്ടർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിത വിമർശകർക്ക് മറുപടിയുമായി നടി എത്തിയിരിക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിമർശകർക്ക് ഉഗ്രൻ മറുപടി നടി നൽകിയിരിക്കുന്നത്. നിങ്ങള്‍ക്ക് എന്റെ പ്രവര്‍ത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കില്‍ അത് ഗൗനിക്കാതിരിക്കുക. തന്നെ ബ്ലോക്ക് ചെയ്തു പോകാനാണ് പാർവതി പറയുന്നത്.

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് നല്ലതാണെന്നു താരം ഉറപ്പിച്ച് പറയുന്നുണ്ട്. ശരീരത്തിന് ഉന്മേഷവും മസില്‍സിന് ഫ്‌ളെക്‌സിബിലിറ്റിയുമാണ് ആണ് നൃത്തം നല്‍കുന്നതെന്നും വിമർശകരുടെ വായടപ്പിച്ചുകൊണ്ട് പറയുന്നുണ്ട്.

വിമർശകർക്ക് നല്ല മറുപടി കൊടുക്കുന്നതിനോടൊപ്പം തന്നെ നല്ല കമന്റുകളെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ''ആ വിഡിയോ കണ്ട എല്ലാവർക്കും കുഴപ്പമില്ല. ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞു. പലരും മെസേജ് അയച്ചു. എന്നെ സംബന്ധിച്ച് ഞാൻ അനാവശ്യ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാറുണ്ട്. വീട്ടുകാരും ഭർത്താവുമൊക്കെ ഫുൾ സപ്പോർട്ടാണ്. ഞാനിപ്പോൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനീയറാണ്. കൊറോണയൊന്നുമില്ലെങ്കില്‍ ഞാനിപ്പോൾ ജോലിക്കും പോയേനെ.

Recommended Video

Pearly Maaney's latest photoshoot has gone viral across social media

വളരെക്കുറച്ച് പേർക്കാണ് വീഡിയോ കണ്ടിട്ട് പ്രശ്നം തോന്നിയത്. അവരുടെ കാഴ്ചപ്പാടാണ് യഥാർത്ഥത്തിൽ പ്രശ്നം. നമ്മൾ സിനിമയിലൊക്കെ കാണും പോലെ ഗർഭിണിയായാൽ വയറൊക്കെ താങ്ങി പതിയെ നടക്കണം പതിയെ ഇരിക്കണം ക്ഷീണത്തോടെ സംസാരിക്കണം എന്നൊക്കെയാണ് അവർ ചിന്തിക്കുന്നത്. അതല്ല യാഥാർഥ്യം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് കുഴപ്പമില്ലെങ്കില്‍ നൃത്തം ചെയ്യുന്നതു കൊണ്ടൊന്നും യാതൊരു കുഴപ്പവുമില്ല. നൃത്തം മാത്രമല്ല, വീട് തൂക്കുകയും തുടയ്ക്കുകയും പാചകവുമൊക്കെ മുന്‍പ് ചെയ്തിരുന്നതു പോലെ ഞാൻ ഇപ്പോഴും ചെയ്യുന്നുണ്ട്. 9-ാം മാസത്തിലാണ് ഞാൻ ഇതൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് എന്നേയുള്ളൂ''പാർവതി പറയുന്നു.

More from Filmibeat

Read more about: parvathy പാർവതി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X