twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം ദേഷ്യം വന്നു പിന്നെ ചിരിയാണ് തോന്നിയത്, ട്രോൾ ആക്രമണത്തെ കുറിച്ച് ലിച്ചി

    |

    പണ്ട് ഗോസിപ്പുകളാണെങ്കിൽ ഇപ്പോൾ ട്രോളുകളാണ് താരങ്ങളുടെ പ്രധാന വില്ലൻ. ആരോഗ്യകരമായ ട്രോളുകളും വിമർശൻങ്ങളും താരങ്ങൾ ആസ്വദിക്കാറും അത് സമൂഹമാധ്യമങ്ങളിൽ അവർ തന്നെ പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ ചിലത് സഭ്യതയുടെ അതിർ വരമ്പുകൾ ഭേഭിക്കുന്നു.

    ഒന്നിലേറെ തവണ സൈബർ ആക്രമണത്തിന് ഇരയായ താരമാണ് ലിച്ചി എന്ന അന്ന രാജൻ. അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ലിച്ചിയ്ക്ക് സിനിമയിൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങൾ ഉയരുമ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ലിച്ചി പറയുന്നത്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

    <strong>ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി? കൗതുകം സൃഷ്ടിച്ച് ചിത്രത്തിന്റെ പേര്</strong>ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി? കൗതുകം സൃഷ്ടിച്ച് ചിത്രത്തിന്റെ പേര്

      ആദ്യമൊക്കെ ദേഷ്യം പിന്നെ സന്തോഷം

    സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം കമന്റുകൾ ദേഷ്യമുണ്ടാക്കിയിരുന്നു. പക്ഷെ, എല്ലാവർക്കും സ്വരം നൽകുന്ന ഇടമാണ് സോഷ്യൽ മീഡിയ. അവിടെ ആർക്കും എന്തുവേണോ പറയാം. എന്ത് കമന്റും ചെയ്യാം. അതവരുടെ സന്തോഷമാണ്. അങ്ങനെ അവർക്ക് സന്തോഷം ലഭിക്കുന്നെങ്കിൽ ആയിക്കൊള്ളട്ടെ. അങ്ങനെയൊരു സബ്ജക്ട് ഉണ്ടാക്കാൻ സാധിച്ചതിൽ തനിയ്ക്ക് വളരെ സന്തോഷമുണ്ടെന്ന് അന്ന പറഞ്ഞു.

      സോഷ്യൽ മീഡിയയിൽ വൈറലാകാൻ

    ഇന്ന് ഓരോരുത്തരും സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു. അങ്ങനെയൊന്നും ആവണ്ടല്ലോ എന്ന് നർമത്തിൽ പറയുകയാണ് നടി. ഇത്രയും ആളുകൾ ഉണ്ടായിട്ടും ഒരാളെ മാത്രം സോഷ്യൽ മീഡിയയിൽ ഇടുന്നത് വലിയ കാര്യമല്ലേ. അങ്ങനെയെങ്കിലും അറിയപ്പെടുന്നുണ്ടല്ലോ? താരം ചോദിക്കുന്നു.

     മോഹൻലാലിന് ശേഷം ധ്യാൻ

    ലാൽ ജോസ് സംവിധാനം ചെയ്ത മോഹൻലാൽചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ജോയിൻ ചെയ്ത ചിത്രമാണ് സച്ചിൻ. രണ്ട് തലമുറയിൽപ്പെട്ട നയാകന്മാരോടൊപ്പം അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. എല്ലാ ജനറേഷനിലു പെട്ട താരങ്ങളോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നത് ഭാഗ്യമാണ്. എല്ലാ റോളുകളും കൈകാര്യം ചെയ്യാൻ പറ്റും എന്ന തോന്നലുളളതുകൊണ്ടാണല്ലോ അവർ എന്നെ വിളിക്കുന്നത്.എനിക്ക് എന്റേതായ പരിമിതികളുണ്ട്. എങ്കിലും മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം യുവതാരങ്ങള്‍ക്കൊപ്പവുമൊക്കെ അഭിനയിക്കാന്‍ പറ്റി. ഇതില്‍ കൂടുതൽ എന്താണ് വേണ്ടതെന്ന് അന്ന ചോദിക്കുന്നു.

     ട്രെയിനില്‍ കുട പിടിച്ച് ലൈവിൽ വിനോദ് കോവൂർ, ഉടൻ ആക്ഷനുമായി റെയില്‍വെ അധികൃതർ... ട്രെയിനില്‍ കുട പിടിച്ച് ലൈവിൽ വിനോദ് കോവൂർ, ഉടൻ ആക്ഷനുമായി റെയില്‍വെ അധികൃതർ...

    അന്യഭാഷയിലും

    കൈനിറയെ ചിത്രങ്ങളാണ് അന്നയ്ക്ക്. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നിന്നു നിരവധി ഓഫറുകളാണ് താരത്തെ തേടിയെത്തുന്നത്. മലയാളത്തിൽ മൂന്ന് ചിത്രങ്ങൾ ഷൂട്ടിങ് ആരംഭിക്കാനുണ്ട്. ഒരു തമിഴ് ചിത്രം റിലീസിനൊരുങ്ങുകയാണ് . തെലുങ്കിലും താരത്തിന്റെ ഒരു ചിത്രം എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ സച്ചിനാണ് അന്നയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. 'ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ഒരു ലവ് സ്റ്റോറിയാണിത്.

    മായാനദിയിലെ അപര്‍ണയിൽ കണ്ടത് എന്റെ ജീവിതം, സിനിമ മോഹത്തെ കുറിച്ച് വെളിപ്പെടുത്തി നടിമായാനദിയിലെ അപര്‍ണയിൽ കണ്ടത് എന്റെ ജീവിതം, സിനിമ മോഹത്തെ കുറിച്ച് വെളിപ്പെടുത്തി നടി

    English summary
    Angamaly Diaries fame Anna Reshma Rajan says about Troll Attacks
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X